- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടൻ ഇനി ചെങ്കൊടി പിടിക്കുമോ...? മുതലാളിത്തം കാലഹരണപ്പെട്ടെന്നും ഇനി മാർക്സിസത്തിന് മാത്രമേ രക്ഷയുള്ളൂ എന്നും പ്രഖ്യാപിച്ച് ഷാഡോ ചാൻസലർ; കോർബിന്റെ ലേബർ പാർട്ടി കൂടുതൽ ഇടത്തോട്ട്
ലണ്ടൻ: ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം വരാൻ മാർക്സിസമാണ് ഏറ്റവും വലിയ ശക്തിയെന്ന് പ്രഖ്യാപിച്ച് ഷാഡോ ചാൻസലർ ജോൺ മാക് ഡോണൽ രംഗത്തെത്തി. ലേബർ പാർട്ടിയെ സംബന്ധിടത്തോളം ഏറ്റവും വിലയ സ്വാധീനമാണ് മാർക്സിസമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മാർക്സിസത്തിന്റെ പിതാവ് കാറൽ മാർക്സിന്റെ 200ാം ജന്മദിനം പ്രമാണിച്ച് ലണ്ടനിൽ എസ്ഒഎഎസ് യൂണിവേഴ്സിറ്റിയിൽ ശനിയാഴ്ച സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലാളിത്തം കാലഹരണപ്പെട്ടെന്നും ഇനി മാർക്സിസത്തിന് മാത്രമേ രക്ഷയുള്ളൂ എന്നുമാണ് ഷാഡോ ചാൻസലർ വ്യക്തമാക്കിയിരിക്കുന്നത്. ബ്രിട്ടനിൽ നിലവിലുള്ള മുതലാളിത്തത്തിൽ ഏറെ പ്രശ്നങ്ങൾ മറഞ്ഞിരിക്കുന്നുവെന്നും അതിനാൽ മാർക്സിസത്തിലൂടെ മാത്രമേ അവയെ അതിജീവിക്കാനാവൂ എന്നും ഡോണൽ നിർദേശമേകുന്നു.രാജ്യത്തെ മുതലാളിത്തത്തിന് പകരമായി മാർക്സിസത്തെക്കുറിച്ച് ജനങ്ങൾ ചിന്തിച്ച് തുടങ്ങിയെന്നതിന് സൂചനകൾ ലഭിച്ച് തുടങ്ങിയെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. കോർബിന്റെ ലേബർ പാർട്ടി കൂടുതൽ ഇടത്തോട്ട് നീങ്ങുന്നുവെന്നതിന്റെ സൂചനയാണിത്.ഇതേ തുടർന്
ലണ്ടൻ: ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം വരാൻ മാർക്സിസമാണ് ഏറ്റവും വലിയ ശക്തിയെന്ന് പ്രഖ്യാപിച്ച് ഷാഡോ ചാൻസലർ ജോൺ മാക് ഡോണൽ രംഗത്തെത്തി. ലേബർ പാർട്ടിയെ സംബന്ധിടത്തോളം ഏറ്റവും വിലയ സ്വാധീനമാണ് മാർക്സിസമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മാർക്സിസത്തിന്റെ പിതാവ് കാറൽ മാർക്സിന്റെ 200ാം ജന്മദിനം പ്രമാണിച്ച് ലണ്ടനിൽ എസ്ഒഎഎസ് യൂണിവേഴ്സിറ്റിയിൽ ശനിയാഴ്ച സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലാളിത്തം കാലഹരണപ്പെട്ടെന്നും ഇനി മാർക്സിസത്തിന് മാത്രമേ രക്ഷയുള്ളൂ എന്നുമാണ് ഷാഡോ ചാൻസലർ വ്യക്തമാക്കിയിരിക്കുന്നത്.
ബ്രിട്ടനിൽ നിലവിലുള്ള മുതലാളിത്തത്തിൽ ഏറെ പ്രശ്നങ്ങൾ മറഞ്ഞിരിക്കുന്നുവെന്നും അതിനാൽ മാർക്സിസത്തിലൂടെ മാത്രമേ അവയെ അതിജീവിക്കാനാവൂ എന്നും ഡോണൽ നിർദേശമേകുന്നു.രാജ്യത്തെ മുതലാളിത്തത്തിന് പകരമായി മാർക്സിസത്തെക്കുറിച്ച് ജനങ്ങൾ ചിന്തിച്ച് തുടങ്ങിയെന്നതിന് സൂചനകൾ ലഭിച്ച് തുടങ്ങിയെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. കോർബിന്റെ ലേബർ പാർട്ടി കൂടുതൽ ഇടത്തോട്ട് നീങ്ങുന്നുവെന്നതിന്റെ സൂചനയാണിത്.ഇതേ തുടർന്ന് അധികം വൈകാതെ ബ്രിട്ടൻ ചെങ്കൊടി പിടിക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
ആരാണ് ഈ സമൂഹത്തിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന ചോദ്യം ഇപ്പോൾ ഉയരുന്നുവെന്നും ഡോണൽ ഏവരുടെയും ശ്രദ്ധയിൽ പെടുത്തി.കോർബിൻ നയിക്കുന്ന ലേബർ സർക്കാരിന് കീഴിൽനിർണായകമായ സർവീസുകൾ എത്തരത്തിൽ സ്വകാര്യമേഖലയിൽ നിന്നും പൊതു ഉടമസ്ഥതിയിലേക്ക് തിരിച്ചെത്തിക്കാമെന്ന് ലേബർ ആലോചിക്കുന്നുണ്ടെന്നും ഇതിനായി സഹകരണ മേഖലയെ വികസിപ്പിച്ച് റെയിൽ, വാട്ടർ, പോസ്റ്റ് ഓഫീസ് എന്നിവ പൊതു ഉടമസ്ഥതിയിലേക്ക് മാറ്റുന്നത് പരിഗണിച്ച് വരുന്നുവെന്നും ഡോണൽ വാഗ്ദാനം ചെയ്യുന്നു.
ഒരു തുറന്ന ജനാധിപത്യ സമൂഹത്തിൽ മാർക്സിന്റെ ആശയങ്ങളെ പറ്റി ചർച്ച ചെയ്യാൻ ഭയക്കേണ്ടതില്ലെന്നും ഡോണൽ പറയുന്നു. ഇന്നത്തെ സമൂഹത്തിൽആളുകൾ നേരിടുന്ന പല പ്രശ്നങ്ങളെയും ചെറുത്ത് തോൽപ്പിക്കാൻ മാർക്സിന്റെ ആശയങ്ങൾക്ക് സാധിക്കുമെന്നും ഡോണൽ അഭിപ്രായപ്പെടുന്നു. നിലവിൽ നാം നാലാം വ്യവസായ വിപ്ലവത്തിലേക്ക് പ്രവേശിച്ചിരിക്കുന്നുവെന്നും ഇവിടെ നെറ്റ് വർക്കുകൾ അധികാരശ്രേണിയെ ചെറുത്ത് തോൽപ്പിക്കുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. മാർക്സിസത്തെക്കുറിച്ച് പ്രചരിക്കുന്ന യാഥാർത്ഥ്യ വിരുദ്ധമായ കളവുകളെ ചെറുത്ത് തോൽപിക്കേണ്ടതുണ്ടെന്നും ഈ സ്വയം പ്രഖ്യാപിച മാർക്സിറ്റ് ആഹ്വാനം ചെയ്തു.