- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർ അലക്സ് ഫെർഗുസൻ മസ്തിഷ്ക്ക ആഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ; ലോകം കണ്ട ഏറ്റവും വലിയ ഫുട്ബോൾ മാനേജർക്ക് വേണ്ടി കണ്ണീരൊഴുക്കി ആരാധകർ
ലണ്ടൻ: മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജരായ സർ അലക്സ് ഫെർഗുസനെ (76) മസ്തിഷ്‌ക ആഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. ലോകം കണ്ട ഏറ്റവും വലിയ ഫുട്ബോൾ മാനേജർക്ക് വേണ്ടി കണ്ണീരൊഴുക്കി ബ്രിട്ടീഷ് ജനതയിപ്പോൾ. അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മസ്തിഷ്‌ക ആഘാതത്തെ തുടർന്ന് ഇന്നലെയാണ് അദ്ദേഹം ഐസിയുവിലായിരിക്കുന്നത്. സർജറിക്ക് ശേഷം അദ്ദേഹത്തിന്റെ നില മെച്ചപ്പെടുന്നുവെന്നാണ് സൂചനയെന്നും രക്ഷപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വെളിപ്പെടുത്തുന്നു. ഇന്നലെ രാവിലെ ചെഷയറിലെ വീട്ടിൽ വച്ച് അദ്ദേഹം ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ആംബുലൻസ് വിളിച്ച് വരുത്തി മാകിൾസ്ഫീൽഡ് ഡിസ്ട്രിക്ട് ഹോസ്പിറ്റലിലെത്തിക്കുയായിരുന്നു. തുടർന്ന് അദ്ദേഹത്തെ സാൽഫോർഡ് റോയലിലേക്ക് മാറ്റുകയും അവിടെ വച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കുകയുമായിരുന്നു. ഫെർഗൂസന് മസ്തിഷ്‌ക ആഘാതമുണ്ടായെന്നും ശസ്ത്രക്രിയക്ക് വിധേയനായെന്നും മാഞ്ചസ്റ്റർ യുണൈറ്
ലണ്ടൻ: മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജരായ സർ അലക്സ് ഫെർഗുസനെ (76) മസ്തിഷ്‌ക ആഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. ലോകം കണ്ട ഏറ്റവും വലിയ ഫുട്ബോൾ മാനേജർക്ക് വേണ്ടി കണ്ണീരൊഴുക്കി ബ്രിട്ടീഷ് ജനതയിപ്പോൾ. അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മസ്തിഷ്‌ക ആഘാതത്തെ തുടർന്ന് ഇന്നലെയാണ് അദ്ദേഹം ഐസിയുവിലായിരിക്കുന്നത്. സർജറിക്ക് ശേഷം അദ്ദേഹത്തിന്റെ നില മെച്ചപ്പെടുന്നുവെന്നാണ് സൂചനയെന്നും രക്ഷപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വെളിപ്പെടുത്തുന്നു.
ഇന്നലെ രാവിലെ ചെഷയറിലെ വീട്ടിൽ വച്ച് അദ്ദേഹം ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ആംബുലൻസ് വിളിച്ച് വരുത്തി മാകിൾസ്ഫീൽഡ് ഡിസ്ട്രിക്ട് ഹോസ്പിറ്റലിലെത്തിക്കുയായിരുന്നു. തുടർന്ന് അദ്ദേഹത്തെ സാൽഫോർഡ് റോയലിലേക്ക് മാറ്റുകയും അവിടെ വച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കുകയുമായിരുന്നു. ഫെർഗൂസന് മസ്തിഷ്‌ക ആഘാതമുണ്ടായെന്നും ശസ്ത്രക്രിയക്ക് വിധേയനായെന്നും മാഞ്ചസ്റ്റർ യുണൈറ്റഡും പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ മുൻ ക്ലബ് പങ്കെടുക്കുന്ന മത്സരവേദിയിൽ ഓൾഡ് ട്രാഫോർഡിൽ കഴിഞ്ഞ വീക്കെൻഡിൽ ഫെർഗുസനെ കണ്ടിരുന്നു.
അദ്ദേഹം രോഗം ഭേദമായി തിരിച്ച് വരുന്നത് ആശംസിച്ച് കൊണ്ടുള്ള സന്ദേശങ്ങൾ പ്രവഹിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഫെർഗുസന്റെ അവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തി ആർസെനൽ മാനേജരായ ആർസനെ വെൻഗെർ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ മുൻ ബോസ് എത്രയും വേഗം സുഖമായി തിരിച്ചെത്തട്ടെയെന്ന് ആശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിലെ കളിക്കാരും മുന്നോട്ട് വന്നിട്ടുണ്ട്. വർഷങ്ങളോളം മാഞ്ചസ്റ്റർ യൂണൈറ്റഡിനെ വിജയസോപാനങ്ങളിലെത്തിച്ച മനുഷ്യനെന്ന നിലയിലാണ് ഫെർഗുസനെ ഫുട്ബോൾലോകം ബഹുമാനിക്കുന്നത്.
1986നും 2013നും ഇടയിൽ അദ്ദേഹം ടീമിന്റെ മാനേജർ ആയിരുന്നപ്പോഴായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് രണ്ട് പ്രാവശ്യം ജയിച്ചതും 13 പ്രീമിയർ ലീഗ് ടൈറ്റിലുകളിൽ ട്രോഫി നേടിയതും അഞ്ച് എഫ്എ കപ്പുകളിൽ ജേതാക്കളായതും നാല് ലീ
ഗ് കപ്പുകൾനേടിയതും യൂറോപ്യൻ വിന്നേർസ് കപ്പിൽ മുത്തമിട്ടതുമെന്നത് അദ്ദേഹത്തിന്റെ അതുല്യ നേട്ടങ്ങളാണ്. അതിന് മുമ്പ് അബെർഡീന്റെ മാനേജരായിരുന്നപ്പോൾ ആ ടീമിനെ മൂന്ന് പ്രാവശ്യം സ്‌കോട്ടിഷ് പ്രീമിയർ ഡിവിഷനിൽ വിജയിപ്പിച്ചത്ഇദ്ദേഹമാണ്.
ഇതിന് പുറമെ സ്‌കോട്ടിഷ് കപ്പ് നാല് പ്രാവശ്യം ടീമിന് നേടിക്കൊടുത്തതും ഫെർഗുസനായിരുന്നു. തുടർന്ന് അബർഡീന് യൂറോപ്യൻ കപ്പ് - വിന്നേർസ് കപ്പും 1983ൽ യൂറോപ്യൻ സൂപ്പർ കപ്പും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അബർഡീൻ നേടിയെടുത്തത്.