- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോം സെക്രട്ടറിയുടെ പേരിൽ ബന്ധുക്കൾ പാക്കിസ്ഥാനിൽ വിസ തട്ടിപ്പ് നടത്തുന്നതായി ആരോപണം; കാശ് കൊടുക്കുന്നവർക്കെല്ലാം ബ്രിട്ടീഷ് വിസ ഉറപ്പ് നൽകിയെന്ന് ആരോപിച്ച് ചിലർ; ചുമതല ഏൽക്കും മുമ്പ് സാജിദ് ജാവിദിന് പണി തെറിക്കുമോ...?
ലണ്ടൻ: ആംബർ റുഡ് രാജി വച്ച ഒഴിവിൽ പുതിയ ഹോം സെക്രട്ടറിയായി ചുമതലയേറ്റ പാക്ക് വംശജൻ സാജിദ് ജാവിദിന് തുടക്കത്തിൽ തന്നെ പേര് ദോഷമുണ്ടായെന്ന് റിപ്പോർട്ട്. ജാവിദിന്റെ ഹോം സെക്രട്ടറി പദവി മുതലെടുത്ത് അദ്ദേഹത്തിന്റെ പാക്കിസ്ഥാനിലെ ബന്ധുക്കൾ വൻ തോതിൽ വിസ തട്ടിപ്പ് നടത്തുന്നുവെന്ന ആരോപണമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. ജാവിദിന്റെ അമ്മാവനടക്കമുള്ള ബന്ധുക്കൾ തങ്ങളുടെ സ്ഥാപനങ്ങളിലൂടെ നിരവധി പേരിൽ നിന്നും വൻ തുക വാങ്ങി ബ്രിട്ടീഷ് വിസ ഉറപ്പ് നൽകുന്നതെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ പണം വാങ്ങിയിട്ടും തങ്ങൾക്ക് വിസ നൽകുന്നില്ലെന്ന ആരോപണവുമായി ചിലർ മുന്നോട്ട് വന്നിട്ടുമുണ്ട്. ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ ചുമതല ഏൽക്കും മുമ്പ് ജാവിദിന്റെ പണി തെറിക്കുമോയെന്ന ചോദ്യവും ശക്തമാകുന്നുണ്ട്. ജാവിദിന്റെ ഒരു അമ്മാവനായ അബ്ദുൾ മജീദ് ബ്രിട്ടീഷ് വിസ ശരിപ്പെടുത്തിക്കൊടുക്കുമെന്ന വാഗ്ദാനവുമായി ഒരു റാക്കറ്റ് വർഷങ്ങൾക്ക് മുമ്പ് തന്നെ പാക്കിസ്ഥാനിൽ ആരംഭിച്ചിരുന്നു. അദ്ദേഹം മരിക്കുന്നത് വരെ ഈ തട്ടിപ്
ലണ്ടൻ: ആംബർ റുഡ് രാജി വച്ച ഒഴിവിൽ പുതിയ ഹോം സെക്രട്ടറിയായി ചുമതലയേറ്റ പാക്ക് വംശജൻ സാജിദ് ജാവിദിന് തുടക്കത്തിൽ തന്നെ പേര് ദോഷമുണ്ടായെന്ന് റിപ്പോർട്ട്. ജാവിദിന്റെ ഹോം സെക്രട്ടറി പദവി മുതലെടുത്ത് അദ്ദേഹത്തിന്റെ പാക്കിസ്ഥാനിലെ ബന്ധുക്കൾ വൻ തോതിൽ വിസ തട്ടിപ്പ് നടത്തുന്നുവെന്ന ആരോപണമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. ജാവിദിന്റെ അമ്മാവനടക്കമുള്ള ബന്ധുക്കൾ തങ്ങളുടെ സ്ഥാപനങ്ങളിലൂടെ നിരവധി പേരിൽ നിന്നും വൻ തുക വാങ്ങി ബ്രിട്ടീഷ് വിസ ഉറപ്പ് നൽകുന്നതെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ പണം വാങ്ങിയിട്ടും തങ്ങൾക്ക് വിസ നൽകുന്നില്ലെന്ന ആരോപണവുമായി ചിലർ മുന്നോട്ട് വന്നിട്ടുമുണ്ട്.
ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ ചുമതല ഏൽക്കും മുമ്പ് ജാവിദിന്റെ പണി തെറിക്കുമോയെന്ന ചോദ്യവും ശക്തമാകുന്നുണ്ട്. ജാവിദിന്റെ ഒരു അമ്മാവനായ അബ്ദുൾ മജീദ് ബ്രിട്ടീഷ് വിസ ശരിപ്പെടുത്തിക്കൊടുക്കുമെന്ന വാഗ്ദാനവുമായി ഒരു റാക്കറ്റ് വർഷങ്ങൾക്ക് മുമ്പ് തന്നെ പാക്കിസ്ഥാനിൽ ആരംഭിച്ചിരുന്നു. അദ്ദേഹം മരിക്കുന്നത് വരെ ഈ തട്ടിപ്പ് തുടരുകയും ചെയ്തിരുന്നു. മറ്റൊരു അമ്മാവനായ ഖാലിദ് അബ്ദുൾ ഹമീദ് (60) ഈ തട്ടിപ്പ് ഇന്നും തുടരുന്നുണ്ട്. നിലവിൽ ബ്രിസ്റ്റോളിൽ ജീവിക്കുന്ന അയാൾ മരുമകൻ ഹോം സെക്രട്ടറി ആയതോടെ തന്റെ തട്ടിപ്പ് ആ പേരിൽ വിപുലമാക്കിയെന്നും സൂചനയുണ്ട്.
കുറച്ച് സ്റ്റുഡന്റ് വിസകൾ താൻ വിജയകരമായി വാങ്ങിക്കൊടുത്തിട്ടുണ്ടെന്ന് കഴിഞ്ഞ രാത്രി ഹമീദ് തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇത് ജാവിദിന്റെ സ്വാധീനത്തിലോ അദ്ദേഹത്തിന്റെ പേര് പറഞ്ഞോ അല്ലെന്നും ഹമീദ് തറപ്പിച്ച് പറയുന്നു. ബ്രിട്ടീഷ് വിസക്ക് വേണ്ടി ജാവിദിന്റെ ബന്ധുക്കൾക്ക് പണം കൊടുത്തിട്ടും തങ്ങൾക്ക് വിസ ലഭിച്ചില്ലെന്ന ആരോപണവുമായി ചിലർ കഴിഞ്ഞ രാത്രി മുന്നോട്ട് വന്നതിനെ തുടർന്നാണ് ഈ പ്രശ്നം വ്യാപകമായി ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയിരിക്കുന്നത്. ഈ രണ്ട് അമ്മാവന്മാരും കൂടി 1990കൾ മുതൽ തന്നെ ബ്രിട്ടീഷ് വിസകൾ ശരിപ്പെടുത്തിക്കൊടുത്ത് വരുന്നുണ്ടെന്നാണ് നോർത്ത് ഈസ്റ്റേൺ പാക്കിസ്ഥാനിലെ ലസൂരി ഗ്രാമത്തിലുള്ളവർ വെളിപ്പെടുത്തുന്നത്.
ഈ ഗ്രാമത്തിൽ ജാവിദിന്റെ കുടുംബത്തിന് വീടുണ്ട്. 2006ൽ മജീദ് യുകെ സ്റ്റഡി എന്നൊരു കമ്പനി രാജനക്ക് സമീപം സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ സ്ഥാപനം വഴി നിരവധി പേരോട് വിസ വാഗ്ദാനം ചെയ്ത് ഇയാൾ പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന ആരോപണവും ശക്തമാണ്. മരുമകൻ ഹോം സെക്രട്ടറിയായ ബലത്തിൽ ഇയാൾ തന്റെ തട്ടിപ്പ് വ്യാപിപ്പിച്ചുവെന്നും ചിലർ കുറ്റപ്പെടുത്തുന്നു. ഇംഗ്ലീഷ് ലെസൻസ് പഠിപ്പിക്കുന്നതിന് പുറമെ ബ്രിട്ടനിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കമുള്ള സ്റ്റുഡന്റ് വിസ ലഭിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്ഥാപനം സഹായം വാഗ്ദാനം ചെയ്യുന്നുമുണ്ട്.
യുകെ വിസ ലഭിക്കുന്നതിനായി പണം വാങ്ങി യുകെയിൽ വിവാഹബന്ധങ്ങൾ തരപ്പെടുത്തിക്കൊടുന്നുവെന്ന ആരോപണവും ഹമീദിനെതിരെ ഉയർന്നിരുന്നു. ബ്രിട്ടീഷ് വിസക്കായി ഹമീദിന് പണം നൽകിയിട്ടും തങ്ങൾക്ക് വിസ ലഭിക്കാത്ത ദുരനുഭവം നിരവധി പേർക്കുണ്ട്. അതിലൊരാളാണ് ലസൂരി ഗ്രാമത്തിലെ 70കാരനും മുൻ കർഷകനുമായ മുഖ്ദാർ മാസിഹ്. താൻ ട്രാക്ടർ വിറ്റ് 25,000 പാക്കിസ്ഥാൻ രൂപ അഥവാ 160 പൗണ്ട് ഫീസായി ഹമീദിന് നൽകിയെങ്കിലും തനിക്ക് അയാൾ വ്യാജ രേഖകളായിരുന്നു പകരം കൈമാറിയതെന്ന് മാസിഹ് ആരോപിക്കുന്നു.
അതുപോലെ തന്നെ ചതിക്ക് വിധേയനായ ആളാണ് 78 കാരനായ റിട്ടയേഡ് അദ്ധ്യാപകൻ അബ്ദുൾ ഹമീദ് ക്വാസിൽ . ബ്രിട്ടീഷ് വിസക്കായി അദ്ദേഹം ഹമീദിന് നൽകിയിരുന്നത് 1270 പൗണ്ടായിരുന്നു. എന്നാൽ വിസ ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന് പുറമെ 42 കാരനായ ബിസിനസുകാരൻ ഷാഹിദിൽ നിന്നും ഹമീദ് ബ്രിട്ടീഷ് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയിരുന്നു. ഇസ്ലാമാബാദ് കാരനായ ഷാഹിദ് 320 പൗണ്ടായിരുന്നു ബ്രിട്ടീഷ് വിസക്കായി നൽകിയത്. എന്നാൽ ഇതുവരെ വിസ ലഭിച്ചിട്ടില്ല. ബ്രിട്ടനിലെ സ്റ്റുഡന്റ് വിസ സിസ്റ്റം വൻതോതിൽ ദുരുപയോഗിക്കപ്പെടുന്നുവെന്ന ആരോപണം ശക്തമായി വരുന്ന സാഹചര്യത്തിലാണ് ഹോം സെക്രട്ടറിയുടെ ബന്ധുക്കൾ തന്നെ വിസ തട്ടിപ്പ് നടത്തുന്നുവെന്നത് കടുത്ത ഗൗരവമർഹിക്കുന്നുവെന്ന് ചിലർ ആരോപിക്കുന്നുണ്ട്.