- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർധനഗ്നകളായ അതിസുന്ദരിമാരെക്കൊണ്ട് നിറഞ്ഞ് കേംബ്രിജ്; പഠനഭാരം ഇറക്കിവെച്ച് അവർ മദ്യക്കുപ്പികളുമായി തെരുവ് കീഴടക്കി; സിസേറിയൻ സൺഡെ മുതൽ സൂയിസൈഡ് സൺഡെവരെ ഇനി ആഘോഷം
പഠനത്തിന്റെ തിരക്കുകളിൽനിന്നൊഴിഞ്ഞ് കേംബ്രിഡ്ജിലെ യുവത്വം തെരുവിലും പാർക്കുകളിലും ആഘോഷത്തിമിർപ്പിലേക്കാണ്ടു. നുരയുന്ന ബിയറും മദ്യവും നുകർന്ന് സിസേറിയൻ സൺഡെയിൽ കേംബ്രിഡ്ജ് സർവകലാശാല വിദ്യാർത്ഥികൾ തെരുവ് കീഴടക്കി. ശരീരത്തിന്റെ അഴകളവുകൾ വ്യക്തമാക്കുന്ന വസ്ത്രധാരണത്തിലൂടെയും മറ്റും അവർ ഇക്കൊല്ലത്തെ ആദ്യ ഡ്രിങ്കിങ് പാർട്ടി ആഘോഷമാക്കി. ബ്രിട്ടൻ ബാങ്ക് ഹോളിഡേ ആഘോഷിക്കുന്ന ഞായറാഴ്ച തന്നെയാണ് സിസേറിയൻ സൺഡെയും. ജീസസ് ഗ്രീനിൽ തടിച്ചുകൂടിയ അവർ ഞായറാഴ്ച ഉച്ചയ്ക്കുശേഷം ആഘോഷത്തിമിർപ്പിലായി. ആഘോഷം കഴിഞ്ഞതോടെ പലരും മദ്യലഹരിയിൽ താമസസ്ഥലത്തേക്ക് തിരിച്ചുപോകാൻ പോലും പറ്റാത്ത നിലയിലായിരുന്നു. പുൽമേട്ടിൽ ലഹരിയിറങ്ങുംവരെ അവരിൽപ്പലരും കിടക്കുന്നതും കാണാമായിരുന്നു. ചിയർലീഡേഴ്‌സിന്റെ രൂപത്തിലെത്തിയ വലിയൊരു സംഘം പെൺകുട്ടികളാണ് ആഘോഷത്തിന് നേതൃത്വം നൽകിയത്. പരീക്ഷകളുടെ തിരക്കിലേക്ക് കടക്കുന്നതിന് മുമ്പുള്ള അവസാന ഞായറാഴ്ചയായാണ് സിസേറിയൻ സൺഡെ വിലയിരുത്തുന്നത്. പഠനത്തിന്റെ ഗർഭവേദനയ്ക്ക് തൽക്കാലം ശാന്തി നൽകുന്ന ദിവസമായാ
പഠനത്തിന്റെ തിരക്കുകളിൽനിന്നൊഴിഞ്ഞ് കേംബ്രിഡ്ജിലെ യുവത്വം തെരുവിലും പാർക്കുകളിലും ആഘോഷത്തിമിർപ്പിലേക്കാണ്ടു. നുരയുന്ന ബിയറും മദ്യവും നുകർന്ന് സിസേറിയൻ സൺഡെയിൽ കേംബ്രിഡ്ജ് സർവകലാശാല വിദ്യാർത്ഥികൾ തെരുവ് കീഴടക്കി. ശരീരത്തിന്റെ അഴകളവുകൾ വ്യക്തമാക്കുന്ന വസ്ത്രധാരണത്തിലൂടെയും മറ്റും അവർ ഇക്കൊല്ലത്തെ ആദ്യ ഡ്രിങ്കിങ് പാർട്ടി ആഘോഷമാക്കി.
ബ്രിട്ടൻ ബാങ്ക് ഹോളിഡേ ആഘോഷിക്കുന്ന ഞായറാഴ്ച തന്നെയാണ് സിസേറിയൻ സൺഡെയും. ജീസസ് ഗ്രീനിൽ തടിച്ചുകൂടിയ അവർ ഞായറാഴ്ച ഉച്ചയ്ക്കുശേഷം ആഘോഷത്തിമിർപ്പിലായി. ആഘോഷം കഴിഞ്ഞതോടെ പലരും മദ്യലഹരിയിൽ താമസസ്ഥലത്തേക്ക് തിരിച്ചുപോകാൻ പോലും പറ്റാത്ത നിലയിലായിരുന്നു. പുൽമേട്ടിൽ ലഹരിയിറങ്ങുംവരെ അവരിൽപ്പലരും കിടക്കുന്നതും കാണാമായിരുന്നു.
ചിയർലീഡേഴ്‌സിന്റെ രൂപത്തിലെത്തിയ വലിയൊരു സംഘം പെൺകുട്ടികളാണ് ആഘോഷത്തിന് നേതൃത്വം നൽകിയത്. പരീക്ഷകളുടെ തിരക്കിലേക്ക് കടക്കുന്നതിന് മുമ്പുള്ള അവസാന ഞായറാഴ്ചയായാണ് സിസേറിയൻ സൺഡെ വിലയിരുത്തുന്നത്. പഠനത്തിന്റെ ഗർഭവേദനയ്ക്ക് തൽക്കാലം ശാന്തി നൽകുന്ന ദിവസമായാണ് ഇത് പരിഗണിക്കപ്പെടുന്നത്.
ഇനി അവർ പഠനത്തിരക്കുകളിലായിരിക്കും. പരീക്ഷക്കാലമാണ് തൊട്ടുമുന്നിൽ. താമസസ്ഥലത്തുനിന്ന് ഇറങ്ങാൻപോലുമാകാതെ ദിനരാത്രങ്ങൾ പഠനത്തിനായി മാറ്റിവെക്കും. ഒടുവിൽ പരീക്ഷകൾ പൂർത്തിയായ ശേഷം അവർ വീണ്ടും ആഘോഷത്തിനായി ഇറങ്ങും. ഇങ്ങനെ പരീക്ഷയ്ക്കുശേഷമുള്ള ഞായറാഴ്ച ആഘോഷത്തിന് സൂയിസൈഡ് സൺഡെ എന്നാണ് പേര്. ജൂണിലാണ് അത്.