- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
12-ാം വയസ്സിൽ കന്യാസ്ത്രീയാൽ ബലാൽസംഗം ചെയ്യപ്പെട്ട 76-കാരന്റെ അഭ്യർത്ഥന കത്തോലിക്കാ സഭ കേട്ടു; കന്യാസ്ത്രീക്ക് അന്നുപിറന്ന മകളെയും മകളുടെ മക്കളെയും വൃദ്ധനുമുന്നിൽ ഹാജരാക്കി സഭ
എഡ്വേർഡ് ഹേയ്‌സിന്റെ കഥ അടുത്തിടെയാണ് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. 12-ാം വയസ്സുമുതൽ മൂന്നുവർഷം തന്നെയൊരു കന്യാസ്ത്രീ പീഡിപ്പിച്ചിരുന്നുവെന്നും ആ കന്യാസ്ത്രീ ഗർഭിണിയായിരുന്നുവെന്നുമുള്ള ഹെയ്‌സിന്റെ വെളിപ്പെടുത്തലായിരുന്നു വാർത്തകളിൽ നിറഞ്ഞുനിന്നത്. അന്ന് കന്യാസ്ത്രീ പ്രസവിച്ച കുട്ടിയെ കാണണമെന്ന ഹേയ്‌സിന്റെ ആഗ്രഹവും വലിയ വാർത്തയായി. ഒടുവിലിതാ, 62 വർഷം മു്മ്പ തന്നെ ബലാൽസംഗം ചെയ്ത കന്യാസ്ത്രീ പ്രസവിച്ച മകളെയും അവരുടെ മക്കളെയും കാണാൻ ഹെയ്‌സിനായി. ലങ്കാഷയറിലെ ലൈതാം സെന്റ് ആൻസിലെ ജോൺ റെയ്‌നോൾഡ്‌സ് ഹോമിൽ കഴിയുമ്പോഴാണ് അവിടെയുണ്ടായിരുന്ന അയർലൻഡുകാരിയായ മേരി കോൺലീത്ത് എന്ന കന്യാസ്ത്രീ മൂന്നുവർഷത്തോളം ഹെയ്‌സിനെ പീഡിപ്പിച്ചത്. കന്യാസ്ത്രീ ഒടുവിൽ ഗർഭിണിയായെന്ന കാര്യം ഹെയ്‌സിനുറപ്പായിരുന്നു. ഈ സംഭവത്തോടെ ജോൺ റെയ്‌നോൾഡ്‌സ് ഹോമിൽനിന്ന് ഹെയ്‌സ് പുറത്താവുകയും ചെയ്തു. 62 വർഷം മുമ്പ് തനിക്ക് പിറന്ന ആ കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളറിയാൻ ആഗ്രഹമുണ്ടെന്ന് കത്തോലിക്കാ സഭാ അധികൃതരോട് ഹെയ്‌സ് പറയുകയായിരുന്നു. അന്ന
എഡ്വേർഡ് ഹേയ്‌സിന്റെ കഥ അടുത്തിടെയാണ് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. 12-ാം വയസ്സുമുതൽ മൂന്നുവർഷം തന്നെയൊരു കന്യാസ്ത്രീ പീഡിപ്പിച്ചിരുന്നുവെന്നും ആ കന്യാസ്ത്രീ ഗർഭിണിയായിരുന്നുവെന്നുമുള്ള ഹെയ്‌സിന്റെ വെളിപ്പെടുത്തലായിരുന്നു വാർത്തകളിൽ നിറഞ്ഞുനിന്നത്. അന്ന് കന്യാസ്ത്രീ പ്രസവിച്ച കുട്ടിയെ കാണണമെന്ന ഹേയ്‌സിന്റെ ആഗ്രഹവും വലിയ വാർത്തയായി. ഒടുവിലിതാ, 62 വർഷം മു്മ്പ തന്നെ ബലാൽസംഗം ചെയ്ത കന്യാസ്ത്രീ പ്രസവിച്ച മകളെയും അവരുടെ മക്കളെയും കാണാൻ ഹെയ്‌സിനായി.
ലങ്കാഷയറിലെ ലൈതാം സെന്റ് ആൻസിലെ ജോൺ റെയ്‌നോൾഡ്‌സ് ഹോമിൽ കഴിയുമ്പോഴാണ് അവിടെയുണ്ടായിരുന്ന അയർലൻഡുകാരിയായ മേരി കോൺലീത്ത് എന്ന കന്യാസ്ത്രീ മൂന്നുവർഷത്തോളം ഹെയ്‌സിനെ പീഡിപ്പിച്ചത്. കന്യാസ്ത്രീ ഒടുവിൽ ഗർഭിണിയായെന്ന കാര്യം ഹെയ്‌സിനുറപ്പായിരുന്നു. ഈ സംഭവത്തോടെ ജോൺ റെയ്‌നോൾഡ്‌സ് ഹോമിൽനിന്ന് ഹെയ്‌സ് പുറത്താവുകയും ചെയ്തു. 62 വർഷം മുമ്പ് തനിക്ക് പിറന്ന ആ കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളറിയാൻ ആഗ്രഹമുണ്ടെന്ന് കത്തോലിക്കാ സഭാ അധികൃതരോട് ഹെയ്‌സ് പറയുകയായിരുന്നു.
അന്നു ജനിച്ചത് മകളോ മകനോ എന്നറിയുകയെങ്കിലും വേണമെന്നും ഹെയസ് പറഞ്ഞു. എന്നാൽ, ഈ ആവശ്യത്തോട് ഏറെനാൾ പ്രതികരിക്കാതിരുന്ന സഭാ നേതൃത്വത്തിന് കഴിഞ്ഞമാസം ഹെയ്‌സിന്റെ കഥയ്ക്ക് വലിയ വാർത്താപ്രാധാന്യം ലഭിച്ചതോടെ മൗനം വെടിയേണ്ടിവന്നു. ഇതോടെയാണ് തന്റെ 62-കാരിയായ മകളെയും അവരുടെ നാല് മ്ക്കളെയും കാണാനുള്ള ഭാഗ്യം ഈ 76-കാരന് ഒരുങ്ങിയത്. അവിസ്മരണീയമായൊരു കൂടിക്കാഴ്ചയായി അതുമാറുകയും ചെയ്തു.
ഇരുപതുവർഷത്തോളം താനും അച്ഛനെ തേടിയിരുന്നതായി മകൾ പറഞ്ഞു. ഒടുവിൽ 62-ാം വയസ്സിൽ അച്ഛനുമായി കൂടിച്ചേരാനായതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. തന്റെ മക്കൾക്കൊരു അപ്പൂപ്പനെ കിട്ടിയതാണ് അവരുടെ സന്തോഷം ഇരട്ടിപ്പിക്കുന്നത്. അനിശ്ചിതതത്വങ്ങളുടെ വർഷങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്നും ഇപ്പോൾ തന്റെ ജീവിതത്തിന് അർഥമുണ്ടായെന്നും ഹെയ്‌സും പറഞ്ഞു. എന്നാൽ, ഹെയ്‌സിനെ ബലാൽസംഗം ചെയ്ത മേരി കോൺലീത്ത് ഇപ്പോഴെവിടെയെന്ന് വ്യക്തമല്ല.
പത്താം വയസ്സിൽ ജോൺ റെയ്‌നോൾഡ്‌സ് ഹോമിലെത്തിയ ഹെയ്‌സിന്റെ ജീവിതം മാറിമറിയുന്നത് രണ്ടുവർഷത്തിനുശേഷം അവിടെ സിസ്റ്റർ മേരി കോൺലീത്ത് എത്തുന്നതോടെയാണ്. ലോൺഡ്രിയുടെ ചുമതലയുണ്ടായിരുന്ന മേരി, സഹായത്തിന് ഹെയ്‌സിനെയും കൂട്ടി. തുടർന്ന് എല്ലാ ദിവസവുമെന്നോണം തന്നെ മേരി ബലാൽസംഗം ചെയ്തിരുന്നതായി ഹെയ്‌സ് വെളിപ്പെടുത്തി.
മൂന്നുവർഷത്തോളം ഇത് തുടർന്നു. 1956 ഏപ്രിലിൽ കോൺലീത്ത് ഗർഭിണിയാണെന്ന അറിയുന്നതുവരെ ഇത് തുടർന്നു. മേരിയെ അധികൃതർ അയർലൻഡിലുള്ള അവരുടെ വീട്ടിലേക്ക് അയക്കുകയും ഹെയ്‌സിനെ ഹോമിൽനിന്ന് പുറത്താക്കുകയും ചെയ്തു.