- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗ്നസുന്ദരിമാരെക്കൊണ്ട് നിറഞ്ഞ് ബീച്ചുകളും തെരുവുകളും; അനങ്ങാൻപോലുമാകാതെ നിശ്ചലമായ മോട്ടോർവേകൾ; മൂന്നു ദിവസത്തെ അവധി ആഘോഷിച്ച് ബ്രിട്ടീഷുകാർ ഇന്നലെ വീട്ടിലേക്ക് മടങ്ങിയപ്പോൾ
പ്രസന്നമായ കാലാവസ്ഥയിൽ മൂന്നുദിവസത്തെ ബാങ്ക് ഹോളിഡേ ആഘോഷിച്ച വീടുകളിലേക്ക് മടങ്ങിയ ബ്രിട്ടീഷ് ജനതയെ കാത്തിരുന്നത് മോട്ടോർവേകളിലെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്. വീക്കെൻഡാഘോഷിക്കാൻ എല്ലാവരും കുടുംബസമേതം പുറത്തിറങ്ങിയതോടെയാണ് മോട്ടോർവേകളിലെ തിരക്ക് അനിയന്ത്രിതമായതും റോഡുകൾ നിശ്ചലമായതും. എന്നാൽ, മൂന്നുദിവസത്തെ ആഘോഷത്തിന്റെ മധുരസ്മരണയുള്ളതുകൊണ്ട് ആ കാത്തിരിപ്പും ആർക്കും അരോചകമായി തോന്നിയില്ല. താപനില 29 ഡിഗ്രി സെൽഷ്യസിലേക്ക് വരെ ഉയർന്ന ഇന്നലെ, ബീച്ചുകളിലും പാർക്കുകളിലും വൻതോതിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്. അർധനഗ്നരരായും പൂർണനഗ്നരായും വെയിൽകായാൻ സുന്ദരിമാരുടെ മത്സരമായിരുന്നു പല ബീച്ചുകളിലും. മണ്ണിൽപൂണ്ടും കടലിൽ ചാടിയും അവർ അവധിയാഘോഷം പൂർണമാക്കി. ചൊവ്വാഴ്ച തിരികെ ജോലിയിൽ പ്രവേശിക്കേണ്ടതിനാൽ, വൈകിട്ട് നേരത്തെ ബീച്ചുകളിൽനിന്നും മറ്റും മടങ്ങിയവർ ഒന്നിച്ച് മോട്ടോർവേകളിലേക്ക് എത്തിയതാണ് ഗതാഗത കുരുക്കിന് കാരണമായത്. ബ്രിട്ടനിലുടനീളം മോട്ടോർവേകളിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പലയിടത്തും
പ്രസന്നമായ കാലാവസ്ഥയിൽ മൂന്നുദിവസത്തെ ബാങ്ക് ഹോളിഡേ ആഘോഷിച്ച വീടുകളിലേക്ക് മടങ്ങിയ ബ്രിട്ടീഷ് ജനതയെ കാത്തിരുന്നത് മോട്ടോർവേകളിലെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്. വീക്കെൻഡാഘോഷിക്കാൻ എല്ലാവരും കുടുംബസമേതം പുറത്തിറങ്ങിയതോടെയാണ് മോട്ടോർവേകളിലെ തിരക്ക് അനിയന്ത്രിതമായതും റോഡുകൾ നിശ്ചലമായതും. എന്നാൽ, മൂന്നുദിവസത്തെ ആഘോഷത്തിന്റെ മധുരസ്മരണയുള്ളതുകൊണ്ട് ആ കാത്തിരിപ്പും ആർക്കും അരോചകമായി തോന്നിയില്ല.
താപനില 29 ഡിഗ്രി സെൽഷ്യസിലേക്ക് വരെ ഉയർന്ന ഇന്നലെ, ബീച്ചുകളിലും പാർക്കുകളിലും വൻതോതിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്. അർധനഗ്നരരായും പൂർണനഗ്നരായും വെയിൽകായാൻ സുന്ദരിമാരുടെ മത്സരമായിരുന്നു പല ബീച്ചുകളിലും. മണ്ണിൽപൂണ്ടും കടലിൽ ചാടിയും അവർ അവധിയാഘോഷം പൂർണമാക്കി. ചൊവ്വാഴ്ച തിരികെ ജോലിയിൽ പ്രവേശിക്കേണ്ടതിനാൽ, വൈകിട്ട് നേരത്തെ ബീച്ചുകളിൽനിന്നും മറ്റും മടങ്ങിയവർ ഒന്നിച്ച് മോട്ടോർവേകളിലേക്ക് എത്തിയതാണ് ഗതാഗത കുരുക്കിന് കാരണമായത്.
ബ്രിട്ടനിലുടനീളം മോട്ടോർവേകളിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പലയിടത്തും അത് അപകടങ്ങൾക്കും വഴിവെച്ചു. സോമർസെറ്റിൽ അപകടത്തിൽ ഒരാൾ മരിക്കുകുയം ചെയ്തു. ചെഡ്ഡാർ ജോർജിന് സമീപം മോട്ടോർസൈക്കിൾ ലോറിയുമായി കൂട്ടിയിടിച്ചാണ് മോട്ടോർ സൈക്കിളോടിച്ച യുവാവ് മരിച്ചത്. അപകടമുണ്ടായതോടെ, രക്ഷാപ്രവർത്തനത്തിനും അന്വേഷണത്തിനുമായി മണിക്കൂറുകളോളം ഈ ഭാഗത്തെ ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു.
എം5 നോർത്ത്ബൗണ്ടിൽ ഗതാഗതം ഒരുമണിക്കൂറിലേറെയാണ് വൈകിയത്. വാഹനങ്ങളുടെ നീണ്ടനിര വന്നതോടെ, എ39-ൽ ഇരുഭാഗത്തേക്കുള്ള ഗതാഗതം കുറേനേരം നിർത്തിവെക്കേണ്ടിവന്നു. പ്രമുഖ ബീച്ചുകളിലെല്ലാം ആയിരക്കണക്കിനാളുകളാണ് വെയിൽ കായാനെത്തിയത്. ബോൺമത്തിൽ ഒരുലക്ഷത്തോളം പേരെത്തിയെന്നാണ് കണക്ക്. അവിടെനിന്നുള്ള മടക്കയാത്രയും അതനുസരിച്ച് ബുദ്ധിമുട്ടേറിയതായി. വാഹനങ്ങളുടെ നിര 15 മൈലോളം നീണ്ടു. മിക്കവാറും ബീച്ചുകളിലെ കാർ പാർക്കിങ് മേഖലകൾ ഉച്ചയോടെതന്നെ നിറഞ്ഞുകഴിഞ്ഞിരുന്നു.
ഉച്ചയ്ക്ക് 11 മണിയോടെതന്നെ മെയ് ബാങ്ക് ഹോളിഡേ മൺഡെയിലെ ഏറ്റവുമുയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. 24.2 ഡിഗ്രി സെൽഷ്യസാണ് ഹെഴ്‌സ്‌മോൺക്യൂകസിൽ രേഖപ്പെടുത്തിയത്. നേരത്തയുള്ള റെക്കോഡ് 1999-ൽ രേഖപ്പെടുത്തിയ 23 ഡിഗ്രി സെൽഷ്യസായിരുന്നു. നാലുമണിയോടെ താപനില 28.6 ഡിഗ്രി സെൽഷ്യസിലെത്തി. ചരിത്രത്തിലെതന്നെ ഏറ്റവും ചൂടേറിയ ബാങ്ക് ഹോളിഡേ മൺഡെയായി ഇന്നലെ മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.