- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുണിയില്ലാതെ നടക്കുമ്പോൾ ജനാല കർട്ടനെങ്കിലും അടച്ചിടൂവെന്ന് കുറിപ്പെഴുതി അയൽക്കാരൻ; എന്റെ ജനാലയിലേക്ക് എന്തിന് തുറിച്ചുനോക്കുന്നുവെന്ന് മറുപടി; ഒരു അയൽപക്ക തർക്കം ചൂടുപിടിച്ചപ്പോൾ
'കണ്ടുകണ്ട് മടുത്തു'. വെള്ളിയാഴ്ച വാതിലിനടിയിലൂടെ കിട്ടിയ ചെറിയ കുറിപ്പ് കണ്ടപ്പോൽ കാരിൻ സ്‌റ്റോണും ഭർത്താവ് ജേയും ആദ്യമൊന്ന് അമ്പരന്നു. ' വീട്ടിനുള്ളിൽ തുണിയില്ലാതെ നടക്കുമ്പോൾ ദയവായി നിങ്ങളുടെ ജനാലക്കടർട്ടനെങ്കിലും ഒന്നടച്ചിടൂ. ഈ നഗ്നതാപ്രദർശനം കണ്ട് മടുത്തു'- എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. യുവദമ്പതിമാരുടെ അയൽക്കാരായിരുന്നു ഈ കത്തിന് പിറകിൽ. ശരീരപ്രദർശനം ഈ രീതിയിൽ തുടർന്നാൽ പരാതിപ്പെടുമെന്ന ഭീഷണിയും കത്തിലുണ്ടായിരുന്നു. അയൽക്കാരുടെ ഈ ഇടപെടലിൽ ആദ്യമൊന്ന് അമ്പരന്നെങ്കിലും അതിനെ നേരിടാൻതന്നെ കാരിനും ജേയും തീരുമാനിച്ചു. ഡിജെമാരായി ജോലി ചെയ്യുന്ന ഇരുവരും അവരുടെ ജനാലയിൽ വലിയ അക്ഷരത്തിൽ മറ്റൊരു കുറിപ്പെഴുതി ഒട്ടിച്ചു. ഞങ്ങളുടെ ജനാലയിലൂടെ ഉളിഞ്ഞുനോക്കുന്നത് അവസാനിപ്പിക്കൂ എന്നായിരുന്നു ഈ കുറിപ്പിലുണ്ടായിരുന്നത്. അയൽക്കാർ നോക്കാതെ തങ്ങളുടെ വീട്ടിനുള്ളിൽ സംഭവിക്കുന്നത് കാണില്ലല്ലോ എന്നാണ് കാരിന്റെയും ജേയുടെയും വാദം. ന്യൂകാസിലിലെ ലെമിങ്ടണിലാണ് ഈ അയൽപക്ക പോര്. വെള്ളിയാഴ്ച നോർവിച്ചിൽനിന്ന് വീട
'കണ്ടുകണ്ട് മടുത്തു'. വെള്ളിയാഴ്ച വാതിലിനടിയിലൂടെ കിട്ടിയ ചെറിയ കുറിപ്പ് കണ്ടപ്പോൽ കാരിൻ സ്‌റ്റോണും ഭർത്താവ് ജേയും ആദ്യമൊന്ന് അമ്പരന്നു. ' വീട്ടിനുള്ളിൽ തുണിയില്ലാതെ നടക്കുമ്പോൾ ദയവായി നിങ്ങളുടെ ജനാലക്കടർട്ടനെങ്കിലും ഒന്നടച്ചിടൂ. ഈ നഗ്നതാപ്രദർശനം കണ്ട് മടുത്തു'- എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. യുവദമ്പതിമാരുടെ അയൽക്കാരായിരുന്നു ഈ കത്തിന് പിറകിൽ. ശരീരപ്രദർശനം ഈ രീതിയിൽ തുടർന്നാൽ പരാതിപ്പെടുമെന്ന ഭീഷണിയും കത്തിലുണ്ടായിരുന്നു.
അയൽക്കാരുടെ ഈ ഇടപെടലിൽ ആദ്യമൊന്ന് അമ്പരന്നെങ്കിലും അതിനെ നേരിടാൻതന്നെ കാരിനും ജേയും തീരുമാനിച്ചു. ഡിജെമാരായി ജോലി ചെയ്യുന്ന ഇരുവരും അവരുടെ ജനാലയിൽ വലിയ അക്ഷരത്തിൽ മറ്റൊരു കുറിപ്പെഴുതി ഒട്ടിച്ചു. ഞങ്ങളുടെ ജനാലയിലൂടെ ഉളിഞ്ഞുനോക്കുന്നത് അവസാനിപ്പിക്കൂ എന്നായിരുന്നു ഈ കുറിപ്പിലുണ്ടായിരുന്നത്. അയൽക്കാർ നോക്കാതെ തങ്ങളുടെ വീട്ടിനുള്ളിൽ സംഭവിക്കുന്നത് കാണില്ലല്ലോ എന്നാണ് കാരിന്റെയും ജേയുടെയും വാദം.
ന്യൂകാസിലിലെ ലെമിങ്ടണിലാണ് ഈ അയൽപക്ക പോര്. വെള്ളിയാഴ്ച നോർവിച്ചിൽനിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് കാരിനെ ജേ വിളിച്ച് ഇങ്ങനെയൊരു കുറിപ്പ് കിട്ടിയിട്ടുണ്ടെന്ന് പറയുന്നത്. കത്തിലുള്ളത് മുഴുവൻ കാരിനെ ജേ വായിച്ചുകേൾപ്പിക്കുകയും ചെയ്തു. അയൽക്കാരെന്തിന് ജനാലയിലൂടെ ഉള്ളിലേക്ക് നോക്കുന്നുവെന്നായിരുന്നു കാരിന്റെ മറുപടി. താൻ ജനാലയ്ക്കൽനിന്ന് തുണിയഴിക്കുകയോ ഡാൻസ് ചെയ്യുകയോ ചെയ്യുന്നില്ലെന്നും കാരിൻ പറയുന്നു.
തങ്ങളുടെ അവയവങ്ങളുടെ വലിപ്പം പോലും കൃത്യമായി പറയുന്ന അയൽക്കാരുടെ ഉളിഞ്ഞുനോട്ടത്തെ കാരിൻ കണക്കിന് പരിഹസിക്കുന്നുമുണ്ട്. ആരാണ് കത്ത് വാതിലിനടിയിലൂടെ വീട്ടിലേക്ക് ഇട്ടതെന്ന് വ്യക്തമല്ലാത്തതിനാൽ പരാതികൊടുക്കുന്നില്ലെന്ന് കാരിൻ പറയുന്നു. ജനാലയ്ക്കൽ വലിയൊരു കുറിപ്പെഴുതി തിരിച്ചടിക്കാൻ തീരുമാനിച്ചത് അതോടെയാണ്. ഈ കുറിപ്പിനോട് അയൽക്കാർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നും കാരിൻ പറഞ്ഞു.