- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത വർഷം മാർച്ച് 29ന് ബ്രെക്സിറ്റ് നടപ്പിലാക്കുമെന്ന പ്രഖ്യാപനം വോട്ടിനിട്ട് തള്ളി ഹൗസ് ഓഫ് ലോർഡ്സ്; ബ്രെക്സിറ്റിന് മേൽ വീണ്ടും കരിനിഴൽ; ബ്രെക്സിറ്റിന് വേണ്ടി വോട്ട് ചെയ്ത ജനങ്ങളെ പ്രഭുസഭ തോൽപ്പിക്കുന്നത് ഇത് 13ാം തവണ
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ട് പോകുന്നതിന് ഒരു നിശ്ചിത തിയതിയൊന്നും മുൻകൂട്ടി തീരുമാനിക്കാനാവില്ലെന്ന നിർണായക നിലപാടെടുത്ത് ഹൗസ് ഓഫ് ലോർഡ്സ് രംഗത്തെത്തി. ഇത് പ്രകാരം അടുത്ത വർഷം മാർച്ച് 29ന് ബ്രെക്സിറ്റ് നടപ്പിലാക്കുമെന്ന പ്രഖ്യാപനം ചൊവ്വാഴ്ച രാത്രി വോട്ടിനിട്ട് തള്ളിയിരിക്കുകയാണ് ഹൗസ് ഓഫ് ലോർഡ്സ്. തൽഫലമായി ബ്രെക്സിറ്റിന് മേൽ വീണ്ടും കരിനിഴൽ വീണിരിക്കുകയാണ്. ബ്രെക്സിറ്റിന് വേണ്ടി വോട്ട് ചെയ്ത ജനങ്ങളെ പ്രഭുസഭ ഈ വിധത്തിൽ തോൽപ്പിക്കുന്നത് ഇത് 13ാം തവണയാണ്. യൂറോപ്യൻ യൂണിയൻ വിത്ത്ഡ്രാവൽ ബില്ലിൽ ഭേദഗതി വരുത്തുന്നതിനെ ഈ വോട്ടെടുപ്പിലൂടെ ഹൗസ് ഓഫ് ലോർഡ്സ് പിന്തുണച്ചിരിക്കുകയാണ്. 2019 മാർച്ച് 29ന് യുകെ പൂർണമായും യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുമെന്ന വ്യവസ്ഥ ബില്ലിൽ നിന്നും നീക്കം ചെയ്യുന്നതിനെ അനുകൂലിച്ച് 311 പേർ വോട്ട് ചെയ്തപ്പോൾ എതിർത്തത് വെറും 233 പേർ മാത്രമാണ്. അതായത് പുതിയ നീക്കത്തിൻ പ്രഭുസഭയിൽ 78 പേരുടെ ഭൂരിപക്ഷമുണ്ടെന്ന് ചുരുക്കം. ബ്രെക്സിറ്റിനെതിരെ ഹൗസ് ഓഫ് ലോർഡ്സിൽ നിന്നും തെരേസ നേര
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ട് പോകുന്നതിന് ഒരു നിശ്ചിത തിയതിയൊന്നും മുൻകൂട്ടി തീരുമാനിക്കാനാവില്ലെന്ന നിർണായക നിലപാടെടുത്ത് ഹൗസ് ഓഫ് ലോർഡ്സ് രംഗത്തെത്തി. ഇത് പ്രകാരം അടുത്ത വർഷം മാർച്ച് 29ന് ബ്രെക്സിറ്റ് നടപ്പിലാക്കുമെന്ന പ്രഖ്യാപനം ചൊവ്വാഴ്ച രാത്രി വോട്ടിനിട്ട് തള്ളിയിരിക്കുകയാണ് ഹൗസ് ഓഫ് ലോർഡ്സ്. തൽഫലമായി ബ്രെക്സിറ്റിന് മേൽ വീണ്ടും കരിനിഴൽ വീണിരിക്കുകയാണ്. ബ്രെക്സിറ്റിന് വേണ്ടി വോട്ട് ചെയ്ത ജനങ്ങളെ പ്രഭുസഭ ഈ വിധത്തിൽ തോൽപ്പിക്കുന്നത് ഇത് 13ാം തവണയാണ്. യൂറോപ്യൻ യൂണിയൻ വിത്ത്ഡ്രാവൽ ബില്ലിൽ ഭേദഗതി വരുത്തുന്നതിനെ ഈ വോട്ടെടുപ്പിലൂടെ ഹൗസ് ഓഫ് ലോർഡ്സ് പിന്തുണച്ചിരിക്കുകയാണ്.
2019 മാർച്ച് 29ന് യുകെ പൂർണമായും യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുമെന്ന വ്യവസ്ഥ ബില്ലിൽ നിന്നും നീക്കം ചെയ്യുന്നതിനെ അനുകൂലിച്ച് 311 പേർ വോട്ട് ചെയ്തപ്പോൾ എതിർത്തത് വെറും 233 പേർ മാത്രമാണ്. അതായത് പുതിയ നീക്കത്തിൻ പ്രഭുസഭയിൽ 78 പേരുടെ ഭൂരിപക്ഷമുണ്ടെന്ന് ചുരുക്കം. ബ്രെക്സിറ്റിനെതിരെ ഹൗസ് ഓഫ് ലോർഡ്സിൽ നിന്നും തെരേസ നേരത്തെ തന്നെ പലവിധ വെല്ലുവിളികൾ നേരിടുന്നുണ്ട്. പുതിയ വോട്ടിംഗിലൂടെ പ്രഭുസഭയിൽ നിന്നും മറ്റൊരു പ്രഹരം കൂടി ഈ വിഷയത്തിൽ തെരേസയ്ക്ക് ലഭിച്ചിരിക്കുകയാണ്.
തെരഞ്ഞെടുക്കപ്പെടാത്ത റിമെയിനർ പീറുമാർ ഗവൺമെന്റിന്റെ ബ്രെക്സിറ്റ് പ്രക്രികയകളെ സാവധാനത്തിലാക്കി ബ്രിട്ടീഷ് വോട്ടർമാരുടെ ആഗ്രഹത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പുതിയ തീരുമാനത്തെ എതിർക്കുന്നവർ വിമർശനമുന്നയിച്ചിരിക്കുന്നത്. ഗവൺമെന്റിനെ ബ്രെക്സിറ്റ് വിലപേശലിൽ സഹായിക്കാനാണ് താൻ ഇതിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന് നിശ്ചിത തിയതിയെ എതിർത്ത് വോട്ട് ചെയ്യുന്നതിനുള്ള ക്രോസ് പാർട്ടി നീക്കത്തിന് നേതൃത്വം നൽകിയിരിക്കുന്ന ഡ്യൂക്ക് ഓഫ് വെല്ലിങ്ടൺ വിശദീകരണം നൽകിയിരിക്കുന്നത്.
ഇത്തരത്തിൽ ഒരു നിശ്ചിത തിയതിയിൽ കടിച്ച് തൂങ്ങാതെ ഏറ്റവും മികച്ച ഡീൽ നേടിയെടുക്കുന്നതിന് ബ്രെക്സിറ്റ് ചർച്ചകളിൽ കൂടുതൽ അയവിനുള്ള സാധ്യതയാണ് പുതിയ വോട്ടിലൂടെ തങ്ങൾ മിനിസ്റ്റർമാർക്ക് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാൽ ബ്രെക്സിറ്റിന് വേണ്ടി വോട്ട് ചെയ്ത ജനങ്ങളെയും തെരേസ സർക്കാർ നടത്തുന്ന ആത്മാർത്ഥമായ ബ്രെക്സിറ്റ് ശ്രമങ്ങളെയും പ്രഭുസഭ ഇത്തരത്തിൽ വോട്ട് ചെയ്ത്തോൽപ്പിക്കുന്നത് ഇത് 13ാം തവണയാണെന്ന ആരോപണവും ഇതേ തുടർന്ന് ശക്തമായിട്ടുണ്ട്.
യൂറോപ്യൻ എക്കണോമിക് ഏരിയയിൽ തുടർന്ന് കൊണ്ട് യുകെ ബ്രെക്സിറ്റിന് ശേഷവും യൂണിയന്റെ സിംഗിൾ മാർക്കറ്റിൽ തുടരണമെന്നും ചൊവ്വാഴ്ച രാത്രി നടന്ന ഏറ്റവും പുതിയ വോട്ടിംഗിലൂടെ പ്രഭുസഭ നിർബന്ധം പിടിച്ചിരിക്കുയാണ്. ഇക്കാര്യത്തിൽ പാർട്ടി വിപ്പ് ലംഘിച്ച് കൊണ്ടാണ് 83 ലേബർ പീറുമാർ ഇതിനെ അനുകൂലിച്ച് വോട്ട് ചെയ്തിരിക്കുന്നത്.