- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിച്ചുമദിക്കുന്നവരും പുകച്ചുതള്ളുന്നവരും ഈ വീഡിയോ കാണാൻ മറക്കരുത്; ആരോഗ്യമുള്ള കരളും രോഗം വന്ന കരളും തമ്മിൽ ആനയും ആടും പോലെ വ്യത്യാസം
കള്ളുകുടിച്ച് കൂത്താടി നടക്കുന്നവനോട് 'കൂമ്പു വാടിപ്പോകു'മെന്ന് പറയാത്തവരുണ്ടാകില്ല. എന്താണ് ഇതിനർഥമെന്ന് അറിയാമോ? മദ്യപിച്ച് ലക്കുകെട്ടുനടന്ന് കരൾ രോഗം വരുത്തിവെക്കുന്നവരും പുകവലിച്ചുതള്ളുന്നവരും തീർച്ചായായും കണ്ടിരിക്കേണ്ട വീഡിയോയാണിത്. രോഗം വന്ന കരളും ആരോഗ്യമുള്ള കരളും പ്രവർത്തിക്കുന്നതെങ്ങനെയെന്ന് കാണിച്ചുതരികയാണ് ഈ ഇരട്ട സഹോദരിമാർ. ആരോഗ്യമുള്ള കർ മിനുസ്സമുള്ള ചുവന്നുതുടുത്ത അവയവമാണെങ്കിൽ, സിറോസിസ് പോലുള്ള കരൾരോഗം വന്ന അവയവം ചാരനിറത്തിലുള്ളതാണ്. കറുത്ത കുത്തുപാടുകളും അവയവത്തിന്റെ രോഗാവസ്ഥ വ്യക്തമാക്കുന്നു. ഡോ. ഡ്ര്ൂസ് ലൈഫ് ചേഞ്ചേഴ്‌സ് എന്ന പരിപാടിയിലാണ് കരളിന്റെ രോഗാവസ്ഥ വ്യക്തമായി കാണിക്കുന്നത്. മദ്യപാനത്തിനടിമകളായ ഇരട്ട സഹോദരിമാരെ അവരുടെ കരളിന്റെ പ്രവർത്തനം നേരിട്ടുകാണിച്ച് മദ്യത്തിൽനിന്ന് പിന്തിരിപ്പിക്കുന്നതായാണ് പരിപാടി ചിത്രീകരിച്ചിരിക്കുന്നത്. ഇരുവരും കടുത്ത മദ്യപാനികളാണെന്ന് അവർ ഡോക്ടറോട് സമ്മതിക്കുന്നുണ്ട്. അപ്പോഴാണ് സിറോസിസ് ബാധിച്ച കരൾ എന്തുതരത്തിലാകും ഉണ്ടാകുകയെന്ന് ഡോക്ട
കള്ളുകുടിച്ച് കൂത്താടി നടക്കുന്നവനോട് 'കൂമ്പു വാടിപ്പോകു'മെന്ന് പറയാത്തവരുണ്ടാകില്ല. എന്താണ് ഇതിനർഥമെന്ന് അറിയാമോ? മദ്യപിച്ച് ലക്കുകെട്ടുനടന്ന് കരൾ രോഗം വരുത്തിവെക്കുന്നവരും പുകവലിച്ചുതള്ളുന്നവരും തീർച്ചായായും കണ്ടിരിക്കേണ്ട വീഡിയോയാണിത്. രോഗം വന്ന കരളും ആരോഗ്യമുള്ള കരളും പ്രവർത്തിക്കുന്നതെങ്ങനെയെന്ന് കാണിച്ചുതരികയാണ് ഈ ഇരട്ട സഹോദരിമാർ.
ആരോഗ്യമുള്ള കർ മിനുസ്സമുള്ള ചുവന്നുതുടുത്ത അവയവമാണെങ്കിൽ, സിറോസിസ് പോലുള്ള കരൾരോഗം വന്ന അവയവം ചാരനിറത്തിലുള്ളതാണ്. കറുത്ത കുത്തുപാടുകളും അവയവത്തിന്റെ രോഗാവസ്ഥ വ്യക്തമാക്കുന്നു. ഡോ. ഡ്ര്ൂസ് ലൈഫ് ചേഞ്ചേഴ്‌സ് എന്ന പരിപാടിയിലാണ് കരളിന്റെ രോഗാവസ്ഥ വ്യക്തമായി കാണിക്കുന്നത്.
മദ്യപാനത്തിനടിമകളായ ഇരട്ട സഹോദരിമാരെ അവരുടെ കരളിന്റെ പ്രവർത്തനം നേരിട്ടുകാണിച്ച് മദ്യത്തിൽനിന്ന് പിന്തിരിപ്പിക്കുന്നതായാണ് പരിപാടി ചിത്രീകരിച്ചിരിക്കുന്നത്. ഇരുവരും കടുത്ത മദ്യപാനികളാണെന്ന് അവർ ഡോക്ടറോട് സമ്മതിക്കുന്നുണ്ട്. അപ്പോഴാണ് സിറോസിസ് ബാധിച്ച കരൾ എന്തുതരത്തിലാകും ഉണ്ടാകുകയെന്ന് ഡോക്ടർ ഡ്രൂ പിൻസ്‌കി അവരോട് വിശദീകരിക്കുന്നത്.
മദ്യപിച്ച് ലക്കുകെട്ട് നടക്കുന്ന ഓരോരുത്തരും കണ്ടിരിക്കേണ്ട വീഡിയോയാണിതെന്ന് ഡോ. പിൻസ്‌കി പറയുന്നു. മദ്യപിക്കുന്ന എല്ലാവർക്കും സിറോസിസ് വന്നുകൊള്ളണമെന്നില്ല. എന്നാൽ, മദ്യപാനം കരൾരോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന കാര്യത്തിൽ സംശയം വേണ്ട. സിറോസിസ് അതിവേഗം രോഗിയെ മരണത്തിലേക്ക് നയിക്കുന്ന അപകടകരമായ രോഗാവസ്ഥയാണ്.