- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തവിയുമായി വന്നോളൂ...എത്രവേണമെങ്കിലും ചോക്കലേറ്റ് കോരിയെടുത്തുകൊണ്ടു പോകാം; ചോക്കലേറ്റുമായി പാഞ്ഞ ലോറി മറിഞ്ഞപ്പോൾ നാട്ടുകാർക്ക് ചാകര
ദ്രവാവസ്ഥയിലുള്ള ചോക്കലേറ്റുമായി പോവുകയായിരുന്ന ലോറി മോട്ടേർവേക്ക് കുറുകെ മറിഞ്ഞപ്പോൾ റോഡിലാകെ ചോക്കലേറ്റ് മയം. പടഞ്ഞാറൻ പോളണ്ടിലെ സ്ലൂപ്ക നഗരത്തിലാണ് സംഭവമുണ്ടായത് എ2 മോട്ടോർവേയിലെ ഇരുഭാഗത്തുനിന്നുമുള്ള ഗതാഗതം തടസ്സപ്പെടുത്തിയ ലോറിയപകടം, ചോക്കലേറ്റ് ഒഴുകിപ്പരന്നതോടെ കൂടുതൽ സങ്കീർണമായി. ഒഴുകിപ്പരന്ന ചോക്കലേറ്റ് തണുത്തുറഞ്ഞ് കട്ടിയാകാൻ തുടങ്ങിയത് ഗതാഗതം പൂർണമായും സ്തംഭിപ്പിച്ചു. തിളച്ചവെള്ളമൊഴിച്ച് ചോക്കലേറ്റ് അലിയിപ്പിച്ച് കഴുകിക്കളയുകയെന്ന ശ്രമകരമായ ദൗത്യമാണ് ഇനി അധികൃതർക്ക് മുന്നിലുള്ളത്. മഞ്ഞ് നീക്കുന്നതിനേക്കാൾ പ്രയാസമാണ് തണുത്തുറഞ്ഞ ചോക്കലേറ്റ് റോഡിൽനിന്ന് നീക്കാനെന്ന് അഗ്നിരക്ഷാസേനയുടെ തലവൻ ബോഗ്ദാൻ കൊവാൽസ്‌കി പറഞ്ഞു. ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റാർക്കും അപകടം സംഭവിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. റോഡിലേക്ക് ഒഴുകിപ്പരന്ന കട്ടിയുള്ള ചോക്കലേറ്റ് കാണാനാനായി ഒട്ടേറെപ്പേർ എതത്തുന്നുണ്ട്. ചിലർ ഒന്ന് തൊട്ടുരുചിച്ചുനോക്കാനും മടിക്കുന്നില്ല.കൺ
ദ്രവാവസ്ഥയിലുള്ള ചോക്കലേറ്റുമായി പോവുകയായിരുന്ന ലോറി മോട്ടേർവേക്ക് കുറുകെ മറിഞ്ഞപ്പോൾ റോഡിലാകെ ചോക്കലേറ്റ് മയം. പടഞ്ഞാറൻ പോളണ്ടിലെ സ്ലൂപ്ക നഗരത്തിലാണ് സംഭവമുണ്ടായത് എ2 മോട്ടോർവേയിലെ ഇരുഭാഗത്തുനിന്നുമുള്ള ഗതാഗതം തടസ്സപ്പെടുത്തിയ ലോറിയപകടം, ചോക്കലേറ്റ് ഒഴുകിപ്പരന്നതോടെ കൂടുതൽ സങ്കീർണമായി. ഒഴുകിപ്പരന്ന ചോക്കലേറ്റ് തണുത്തുറഞ്ഞ് കട്ടിയാകാൻ തുടങ്ങിയത് ഗതാഗതം പൂർണമായും സ്തംഭിപ്പിച്ചു.
തിളച്ചവെള്ളമൊഴിച്ച് ചോക്കലേറ്റ് അലിയിപ്പിച്ച് കഴുകിക്കളയുകയെന്ന ശ്രമകരമായ ദൗത്യമാണ് ഇനി അധികൃതർക്ക് മുന്നിലുള്ളത്. മഞ്ഞ് നീക്കുന്നതിനേക്കാൾ പ്രയാസമാണ് തണുത്തുറഞ്ഞ ചോക്കലേറ്റ് റോഡിൽനിന്ന് നീക്കാനെന്ന് അഗ്നിരക്ഷാസേനയുടെ തലവൻ ബോഗ്ദാൻ കൊവാൽസ്‌കി പറഞ്ഞു. ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റാർക്കും അപകടം സംഭവിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
റോഡിലേക്ക് ഒഴുകിപ്പരന്ന കട്ടിയുള്ള ചോക്കലേറ്റ് കാണാനാനായി ഒട്ടേറെപ്പേർ എതത്തുന്നുണ്ട്. ചിലർ ഒന്ന് തൊട്ടുരുചിച്ചുനോക്കാനും മടിക്കുന്നില്ല.കൺമുന്നിൽ ചോക്കലേറ്റ് ചാകരവന്നിട്ടും അതുപയോഗിക്കാൻ പറ്റുന്നില്ലല്ലോ എന്ന നിരാശ പലരും പ്രകടിപ്പിക്കുകയും ചെയ്തു. മുഴുവൻ ചോക്കലേറ്റ് നീക്കം ചെയ്ത് റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് ഒരുദിവസമെങ്കിലും വേണ്ടിവരുമെന്നാണ് അഗ്നിരക്ഷാസേനാ വിഭാഗത്തിന്റെ വിലയിരുത്തൽ.