ഹാരി രാജകുമാരനും മേഗൻ മാർകിളും തമ്മിലുള്ള വിവാഹത്തിന് വെറും ഒരാഴ്ച മാത്രമേ ഇനി ബാക്കിയുള്ളൂ. അതിനെ അവിസ്മരണീയമായ സംഭവമാക്കാൻ രാജ്യം ഒരുങ്ങുമ്പോൾ മേഗനുമായി ബന്ധപ്പെട്ട വിവാദങ്ങളും പെരുകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഹാരിയുടെ വധുവായി രാജകുടുംബത്തിൽ കയറി വരുന്ന സീരിയൽ നടിയുടെ മുൻ കാമുകന്മാരെ എണ്ണി തീർക്കാൻ പറ്റുമോ...? എന്നചോദ്യമാണ് ഈ അവസരത്തിൽ ശക്തമാകുന്നത്. മേഗന്നീലച്ചിത്ര നായകനായ സൈമൺ റെക്സുമായുള്ള ബന്ധം വൻ വിവാദമാണുയർത്തുന്നത്. ഇതിനെ തുടർന്ന് മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ മേഗൻ ഒഴിഞ്ഞ് മാറി നടക്കുകയുമാണ്.

മേഗൻ പ്രണയിച്ചിരുന്ന സൈമൺ റെക്സിന്റെ വിശദാംശങ്ങളും ചൂടൻ ചിത്രങ്ങളും ഇന്നലെ പുറത്ത് വന്നത് മേഗന് കടുത്ത തിരിച്ചടിയും അപമാനവുമാണുണ്ടാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇത്രയും നാളും ഈ ഒരു ബന്ധം മേഗൻ മറച്ച് വയ്ക്കുയായിരുന്നുവെന്ന ആരോപണവും ശക്തമാകുന്നുണ്ട്. കരടിയുടെ തൊലി കൊണ്ട് നിർമ്മിച്ച ഒരു പരവതാനിക്ക് മേൽ ചുണ്ടിൽ സിഗററ്റ് കത്തിച്ച് തന്റെ നഗ്‌നത ഒരു നായയെ കൊണ്ട് മറച്ച് ലൈംഗികപരമായ രീതിയിൽ പോസ് ചെയ്തിരിക്കുന്ന റെക്സിന്റെ ഫോട്ടോ ഇന്നലെ പുറത്ത് വന്നത് വൻ ചർച്ചാ വിഷയമാകുന്നുണ്ട്. ഇത്തരത്തിലുള്ള ഒരാളെ പ്രണയിച്ച യുവതിയാണോ ഹാരിയെ വിവാഹം കഴിക്കാനെത്തുന്നതെന്ന് നിരവധി പേർ ആശങ്കയുയർത്തുന്നുണ്ട്.

ഇപ്പോൾ 43 വയസുള്ള റെഗ്സ് കൊമേഡിയൻ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും മുമ്പ് പോൺ സിനിമകളിലെ നായകനായിരുന്നു.ഇദ്ദേഹത്തിന്റെ ആദ്യ സിനിമകൾ സ്വവർഗാനുരാഗികളെ ലക്ഷ്യം വച്ചുള്ളതായിരുന്നു.തന്റെ ട്വിറ്റർ ഹോം പേജിൽ റെക്സ് നഗ്‌നഫോട്ടോകൾ വരെ ഇടാൻ ധൈര്യം കാണിച്ചിട്ടുണ്ട്. 2004ൽ മേഗനും റെക്സുമായി കടുത്ത ഡേറ്റിംഗിലായിരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അന്ന് 22 കാരിയായ മേഗൻ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച് പ്രഫഷണൽ അഭിനേത്രിയായി മാറിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു.

യുഎസിലെ ടെലിവിഷൻ പരമ്പരയുടെ ഒരു എപ്പിസോഡിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്നും ഇതിന്റെ സെറ്റിൽ വച്ച് ഇവർ പരസ്പരം ഏറെ അടുത്തിരുന്നുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. 18ഉം 19ഉം വയസുള്ളപ്പോൾ താൻ പോൺ സിനിമകളിൽ അഭിനയിച്ചിരുന്നത് ബില്ലുകൾ അടയ്ക്കാനുള്ള പണത്തിന് വേണ്ടിയായിരുന്നുവെന്നാണ് റെക്സ് വെളിപ്പെടുത്തുന്നത്. ഹോളിവുഡ് അഭിനേത്രിയിൽ നിന്നും രാജകുമാരിയിലേക്കുള്ള തന്റെ പരിവർത്തനം നടന്ന്കൊണ്ടിരിക്കുയാണെന്നും ഭൂതകാലം മറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യമാണെന്നുമുള്ള തരത്തിലാണ് മേഗന്റെ നിലപാടെന്നും സൂചനയുണ്ട്.

എന്നാൽ റെക്സുമായുള്ള ബന്ധത്തെപ്പറ്റിയുള്ള സൂചനകളോട് കൊട്ടാരവുമായി അടുത്ത വൃത്തങ്ങൾ അസംതൃപ്തി പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഡയാനയെ പോലെ കന്യകയല്ല മേഗനെങ്കിലും അത് അവരുടെ മതിപ്പിനെ ഇല്ലാതാക്കുന്നില്ലെന്നും കൊട്ടാരം വൃത്തങ്ങൾ പ്രതികരിച്ചു.ബോയ്ഫ്രണ്ടുമാരില്ലാതെ മേഗനെ രണ്ടോ മൂന്നോ മാസങ്ങൾ മാത്രമേ കാണാാറുണ്ടായിരുന്നുള്ളുവെന്നും നിരവധി കാമുകന്മാർ മേഗന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും മേഗന്റെ സുഹൃത്തായ നിനാകി പ്രിഡി വെളിപ്പെടുത്തിയിട്ടുണ്ട്.