- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. വൈഷണവിയുടെ ഭാവി തടവറയിൽ തന്നെയെന്ന സൂചനയുമായി മറ്റൊരു ഇന്ത്യൻ ഡോക്ടറുടെ സാക്ഷിമൊഴി; കുഞ്ഞിന്റെ തല മുറിഞ്ഞ കാഴ്ച ഇപ്പോഴും വേട്ടയാടുന്നുവെന്ന് ഡോ. യശ്വന്തിനി; മാഞ്ചസ്റ്ററിൽ വിചാരണ തുടരുന്നു
മാഞ്ചെസ്റ്റർ: അശാസ്ത്രീയമായ രീതിയിൽ പ്രസവം കൈകാര്യം ചെയ്തതിലൂടെ കുഞ്ഞിന്റെ തല വേർപെട്ട സംഭവത്തിൽ ഡോ. വൈഷണവി ലക്ഷമൺ കൂടുതൽ കുരുക്കിലേക്ക്. സംഭവം വൈഷ്ണവിയുടെ അശ്രദ്ധകൊണ്ട് സംഭവിച്ചതാണെന്ന സാക്ഷിമൊഴിയുമായി മഇന്ത്യൻ വംശജയായ മറ്റൊരു ഡോക്ടർ മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണലിന് മുന്നിലെത്തി. കുഞ്ഞിനെ പുറത്തേയ്‌ക്കെടുക്കാൻ ശ്മിക്കുന്നതിനിടെ, തലമുറിഞ്ഞുപോയ ദൃശ്യം തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നാണ് ഡോ. യശ്വന്തിനി ഭൂഷണിന്റെ സാക്ഷിമൊഴി. ഡുൻഡിയിലെ നയൻവെൽസ് ഹോസ്പിറ്റലിൽ 2014 മാർച്ച് 16-ന് നടന്ന പ്രസവമാണ് വിചാരണയ്ക്കാധാരം. സിസേറിയൻ അനിവാര്യമായിട്ടും സ്വാഭാവികപ്രസവത്തിനായി കാത്തിരിക്കുകയും കുഞ്ഞിനെ പുറത്തേക്ക് വലിച്ചെടുക്കുന്നതിനിടെ, കഴുത്ത് മുറിഞ്ഞ് കുഞ്ഞ് മരിക്കുകയുമാണ് ഉണ്ടായത്. ഇത് വൈഷ്ണവിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവായാണ് വിലയിരുത്തപ്പെടുന്നത്. സ്വാഭാവിക പ്രസവത്തിന് ഗർഭിണിയെ പ്രേരിപ്പിക്കുകയും കുഞ്ഞിന്റെ കാലിൽപിടിച്ച് വലിച്ച് പുറത്തേക്കെടുക്കാൻ ശ്രമിച്ചതുമാണ് അപകടത്തിനിടയാക്കിയതെന്ന
മാഞ്ചെസ്റ്റർ: അശാസ്ത്രീയമായ രീതിയിൽ പ്രസവം കൈകാര്യം ചെയ്തതിലൂടെ കുഞ്ഞിന്റെ തല വേർപെട്ട സംഭവത്തിൽ ഡോ. വൈഷണവി ലക്ഷമൺ കൂടുതൽ കുരുക്കിലേക്ക്. സംഭവം വൈഷ്ണവിയുടെ അശ്രദ്ധകൊണ്ട് സംഭവിച്ചതാണെന്ന സാക്ഷിമൊഴിയുമായി മഇന്ത്യൻ വംശജയായ മറ്റൊരു ഡോക്ടർ മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണലിന് മുന്നിലെത്തി. കുഞ്ഞിനെ പുറത്തേയ്‌ക്കെടുക്കാൻ ശ്മിക്കുന്നതിനിടെ, തലമുറിഞ്ഞുപോയ ദൃശ്യം തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നാണ് ഡോ. യശ്വന്തിനി ഭൂഷണിന്റെ സാക്ഷിമൊഴി.
ഡുൻഡിയിലെ നയൻവെൽസ് ഹോസ്പിറ്റലിൽ 2014 മാർച്ച് 16-ന് നടന്ന പ്രസവമാണ് വിചാരണയ്ക്കാധാരം. സിസേറിയൻ അനിവാര്യമായിട്ടും സ്വാഭാവികപ്രസവത്തിനായി കാത്തിരിക്കുകയും കുഞ്ഞിനെ പുറത്തേക്ക് വലിച്ചെടുക്കുന്നതിനിടെ, കഴുത്ത് മുറിഞ്ഞ് കുഞ്ഞ് മരിക്കുകയുമാണ് ഉണ്ടായത്. ഇത് വൈഷ്ണവിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവായാണ് വിലയിരുത്തപ്പെടുന്നത്. സ്വാഭാവിക പ്രസവത്തിന് ഗർഭിണിയെ പ്രേരിപ്പിക്കുകയും കുഞ്ഞിന്റെ കാലിൽപിടിച്ച് വലിച്ച് പുറത്തേക്കെടുക്കാൻ ശ്രമിച്ചതുമാണ് അപകടത്തിനിടയാക്കിയതെന്നാണ് വിലയിരുത്തൽ.
പ്രസവം കുറേക്കൂടി ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് താൻ വൈഷ്ണവിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ഡോ. യശ്വന്തിനി ട്രിബ്യൂണലിനെ അറിയിച്ചു.'കുട്ടിയെ പുറെേത്തക്കെടുക്കാൻ ശ്രമിക്കുമ്പോൾ കഴുത്ത് വലിയുന്നത് ഞാൻ കണ്ടു. ശ്രദ്ധിക്കണമെന്ന് വൈഷ്ണവിയോടും മറ്റുള്ളവരോടും ഞാൻ പറഞ്ഞതാണ്. എന്നാൽ, അത് ചെവിക്കൊള്ളാതെ പുറത്തേക്ക് വലിച്ചതാണ് ദുരന്തത്തിനിടയാക്കി'യതെന്ന് യശ്വന്തിനിയുടെ മൊഴിയിൽ പറയുന്നു.
അറ്റുപോയ തല ഗർഭപാത്രത്തിൽനിന്ന് പുറത്തെടുത്തതാണ് തന്റെ ജീവിതത്തിൽ ഇന്നോളമുണ്ടായിട്ടുള്ള ഏറ്റവും ഭീകരമായ അനുഭവമെന്ന് യശ്വന്തിനി പറഞ്ഞു. അത് ഇപ്പോഴും തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഗൈനക്കോളജിസ്റ്റായി പ്രവർത്തിക്കുന്ന ഒരു ഡോക്ടർക്കും ചിന്തിക്കാനാവുന്ന കാര്യമല്ല അതെന്നും യശ്വന്തിനി ട്രിബ്യൂണലിന് മുമ്പാകെ വെളിപ്പെടുത്തി.
കുട്ടിയുടെ ഹൃദയമിടിപ്പ് നിന്നതോടെയാണ് എത്രയും പെട്ടെന്ന് പുറത്തെടുക്കാനുണ്ടായ കാരണമെന്നാണ് വൈഷ്ണവി ട്രിബ്യൂണലിനോട് വെളിപ്പെടുത്തിയത്. എന്നാൽ, സിസേറിയൻ ചെയ്യാമെന്നിരിക്കെ, സ്വാഭാവിക പ്രസവത്തിന് ഗർഭിണിയെ പ്രേരിപ്പിക്കുകയും അതിനായി കാത്തിരിക്കുകയും ചെയ്തതാണ് സ്ഥിതിഗതികൾ വഷളാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ട്രിബ്യൂണൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ ഡോ. വൈഷണവി ലക്ഷ്മണൻ എന്ന 41-കാരിക്ക് കടുത്ത ശിക്ഷ ലഭിക്കാൻ പോലും സാധ്യതയുണ്ട്.
കുഞ്ഞിനെക്കാൾ മുന്നെ പൊക്കിൾക്കൊടി പുറത്തേക്ക് വന്നതോടെ, പ്രസവം ബുദ്ധിമുട്ടേറിയതാവുമെന്ന് ഉറപ്പായിരുന്നു. എന്നിട്ടും വൈഷണവി സ്വാഭാവിക പ്രസവത്തിനായി കാത്തിരുന്നത് കടുത്ത അലംഭാവമായാണ് വിലയിരുത്തപ്പെടുന്നത്. തന്റെ കുഞ്ഞിന് ദാരുണമായ അന്ത്യമുണ്ടാക്കിയത് വൈഷ്ണവിയുടെ അനാസ്ഥയാണെന്നും അവർക്ക് മാപ്പു നൽകരുതെന്നും കുഞ്ഞിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു.