- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിന്റെ കാറെടുത്ത് പാഞ്ഞപ്പോൾ ഉണ്ടായ അപകടത്തിൽ 18കാരൻ കൊല്ലപ്പെട്ട കേസിൽ യുകെയിലെ മലയാളി വിദ്യാർത്ഥിക്ക് ആറ് വർഷവും ഒമ്പത് മാസവും തടവ് വിധിച്ച് കോടതി; ജയിലിലായ ജോഷ ചെറുകര പൊലീസ് ജീപ്പിൽ ഇറങ്ങി പൊട്ടി കരയുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ്
ലണ്ടൻ: സുഹൃത്തിന്റെ കാറെടുത്ത് പാഞ്ഞപ്പോൾ ഉണ്ടായ അപകടത്തിൽ 18കാരൻ കൊല്ലപ്പെട്ട കേസിൽ ടൈനിസൈഡിലെ മലയാളി ജോഷ്വ ചെറുകരയ്ക്ക് തടവ് ശിക്ഷ. ആറ് വർഷവും ഒമ്പത് മാസവുമാണ് ജോഷ്വയ്ക്ക് തടവിൽ കിടക്കേണ്ടത്. ജോഷ്വ ചെറുകര പൊലീസ് ജീപ്പിൽ ഇറങ്ങി പൊട്ടി കരയുന്ന ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇവർ നടത്തിയ മരണപ്പാച്ചിലിനെ തുടർന്ന് 18കാരനായ വിദ്യാർത്ഥി വില്യം ഡോറെയാണ് കാറിടിച്ച് കൊല്ലപ്പെട്ടിരുന്നത്. പ്രസ്തുത കുറ്റത്തിന് ജോഷ്വയ്ക്ക് പുറമെ ഇംഗ്ലീഷുകാരനായ കൂട്ടുകാരൻ ഹാരി കേബിളിനെയുമാണ് ശിക്ഷിച്ചിരിക്കുന്നത്. ഇരുവരും കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഹാരികേബിളിന് നാലര വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. തടവ് കഴിഞ്ഞ് പുറത്തിറങ്ങിയാലും ഇരുവരും നാല് വർഷം ഡ്രൈവിങ് ചെയ്യരുതെന്നും കോടതി വിധിച്ചിട്ടുണ്ട്. ഇരുവരും ടൈനിസൈഡിലെ വിറ്റ്ലെയിലൂടെ മത്സരിച്ച് ആഘോഷിച്ച് വണ്ടിയോടിക്കുന്നതിന്റെയും വില്യം ഡോറെയെ ഇടിച്ചിടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ജോഷ്വ തന്റെ
ലണ്ടൻ: സുഹൃത്തിന്റെ കാറെടുത്ത് പാഞ്ഞപ്പോൾ ഉണ്ടായ അപകടത്തിൽ 18കാരൻ കൊല്ലപ്പെട്ട കേസിൽ ടൈനിസൈഡിലെ മലയാളി ജോഷ്വ ചെറുകരയ്ക്ക് തടവ് ശിക്ഷ. ആറ് വർഷവും ഒമ്പത് മാസവുമാണ് ജോഷ്വയ്ക്ക് തടവിൽ കിടക്കേണ്ടത്. ജോഷ്വ ചെറുകര പൊലീസ് ജീപ്പിൽ ഇറങ്ങി പൊട്ടി കരയുന്ന ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.
ഇവർ നടത്തിയ മരണപ്പാച്ചിലിനെ തുടർന്ന് 18കാരനായ വിദ്യാർത്ഥി വില്യം ഡോറെയാണ് കാറിടിച്ച് കൊല്ലപ്പെട്ടിരുന്നത്. പ്രസ്തുത കുറ്റത്തിന് ജോഷ്വയ്ക്ക് പുറമെ ഇംഗ്ലീഷുകാരനായ കൂട്ടുകാരൻ ഹാരി കേബിളിനെയുമാണ് ശിക്ഷിച്ചിരിക്കുന്നത്. ഇരുവരും കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഹാരികേബിളിന് നാലര വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. തടവ് കഴിഞ്ഞ് പുറത്തിറങ്ങിയാലും ഇരുവരും നാല് വർഷം ഡ്രൈവിങ് ചെയ്യരുതെന്നും കോടതി വിധിച്ചിട്ടുണ്ട്. ഇരുവരും ടൈനിസൈഡിലെ വിറ്റ്ലെയിലൂടെ മത്സരിച്ച് ആഘോഷിച്ച് വണ്ടിയോടിക്കുന്നതിന്റെയും വില്യം ഡോറെയെ ഇടിച്ചിടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
ജോഷ്വ തന്റെ റിനൗൾട്ട് മേഗനെയും കേബിൾ വോക്സ്ഹാൾ കോർസയുമാണ് ഓടിച്ചിരുന്നത്. ജോഷ്വയുടെ റിനൗൾട്ട് തട്ടിയാണ് വില്യം മരിക്കാനിടയായത്. പൊലീസ് ജീപ്പിന് പുറകിലിരുന്ന ്ജോഷ്വ ദൈവത്തെ വിളിച്ച് കരയുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നിരിക്കുന്നത്. തങ്ങളുടെ ജീവിതം ചിന്നിച്ചിതറിയെന്നാണ് വില്യമിന്റെ മാതാപിതാക്കൾ പ്രതികരിച്ചിരിക്കുന്നത്. പേവ് മെന്റിലൂടെ നടന്ന് വരുകയായിരുന്ന വില്യം വീടിന് തൊട്ടടുത്ത് വച്ചാണ് കാറിടിച്ച് മരിച്ചിരിക്കുന്നത്. വ്യായാമം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടയിലായിരുന്നു വില്യമിനെ മരണം തട്ടിയെടുത്തത്.
ജോഗിംഗിന് പോയ തങ്ങളുട മകൻ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വില്യമിന്റെ പിതാവ് ഹഗ് ഡോറെയും അമ്മ ഗില്ലും ആശങ്കയിലായിരുന്നു. അതിനെ തുടർന്ന് രണ്ട് പൊലീസ് വാഹനങ്ങൾ തങ്ങളുടെ വീടിന് സമീപത്ത് കൂടെ വളരെ വേഗത്തിൽ കുതിച്ചതും വില്യമിന്റെ മാതാപിതാക്കളുടെ ആശങ്ക വർധിപ്പിച്ചിരുന്നു. തുടർന്ന് ഭർത്താവും ഭാര്യയും കാറെടുത്തിറങ്ങുകയായിരുന്നു. അൽപ ദൂരം സഞ്ചരിച്ചപ്പോൾ റോഡിൽ പൊലീസ് കാറുകൾ നിർത്തിയിരിക്കുന്നതും പൊലീസുകാർ നിലകൊള്ളുന്നതും അവർ കാണുകയും എന്തോ അപകടം സംഭവിച്ചുവെന്ന് അവർക്ക് മനസിലാവുകയുമായിരുന്നു.
എന്നാൽ തങ്ങളുടെ മകൻ അപകടത്തിൽ പെട്ടുവെന്ന് അപ്പോഴും അവർ തിരിച്ചറിഞ്ഞിരുന്നില്ല.അപകടത്തിൽ പെട്ട യുവാവിന്റെ കണ്ണടയും തകർന്ന മൊബൈൽ ഫോണും പൊലീസ് അവരെ കാണിക്കുകയും അത് തങ്ങളുടെ മകനാണെന്നറിഞ്ഞ് അവർ ഞെട്ടിത്തരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. തങ്ങളുടെ മകൻ കണ്ണട ധരിക്കാറുണ്ടോയെന്ന് പൊലീസ് ചോദിച്ചിരുന്നുവെന്നും ഉണ്ടെന്ന് പറഞ്ഞപ്പോൾ അവർ അപകടസ്ഥലത്ത് നിന്നും ലഭിച്ച കണ്ണട എടുത്ത് കാണിക്കുകയായിരുന്നുവെന്നുമാണ് ഹഗ് ഡോറെ പറയുന്നത്.
തങ്ങളുടെ മകൻ എ ലെവൽ പരീക്ഷക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ദുരന്തത്തിന് വിധേയനായതെന്നും ദമ്പതികൾ കോടതിയിൽ വേദനയോടെ വെളിപ്പെടുത്തിയിരുന്നു.വില്യം ഡോറെ ജനിച്ച അതേ ഹോസ്പിറ്റലിലായിരുന്നു അയാളുടെ മൃതദേഹം കിടത്തിയിരുന്നത്. അത് തിരിച്ചറിയാനായി എത്തിയ മാതാപിതാക്കൾ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞുവെന്നാണ് റിപ്പോർട്ട്.മുഖത്തും തലയ്ക്കമേറ്റ പരുക്കേറ്റാണ് വില്യം മരിച്ചിരിക്കുന്നത്. ദുരന്തം നടന്ന് ഒരു വർഷമായിട്ടുംതങ്ങൾ സാധാരണ നിലയിലേക്ക് തിരിച്ച് വന്നിട്ടില്ലെന്നാണ് വില്യമിന്റെ മാതാപിതാക്കൾവെളിപ്പെടുത്തുന്നത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക ്മുമ്പ് വില്യം നിലത്തിട്ട് പോയ സ്‌കൂൾ ബാഗ് മൂന്ന് മാസം അതേ നിലയിലായിരുന്നുവെന്നും അവർ വേദനയോടെ ഓർക്കുന്നു.
എ 193ൽ വച്ചുണ്ടായ ഈ അപകടം കഴിഞ്ഞ വർഷം മെയ് ഏഴിനാണ് സംഭവിച്ചത്.നോർത്തംബ്രിയ പൊലീസ് ഈ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു. അശ്രദ്ധമായ ഡ്രൈവിങ് എത്രത്തോളം അപകടം വരുത്തി വയ്ക്കുമെന്നുള്ളതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണീ സംഭവമെന്നാണ് നോർത്തംബ്രിയ പൊലീസിന്റെ മോട്ടോർ പട്രോൾസ് ഡിപ്പാർട്മെന്റിലെ സെർജന്റ് ലീ ബട്ലർ എടുത്ത് കാട്ടുന്നത്. ന്യൂകാസിൽ ക്രൗൺ കോടതിയാണ് അപകടത്തിന് ഉത്തരവാദികളായ രണ്ട് ചെറുപ്പക്കാർക്ക് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.