- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാൻ സർക്കാരിനെതിരെ ജനങ്ങളെ ഇളക്കി വീടാൻ ഏതറ്റം വരെ പോകാൻ ഉറച്ച് ട്രംപ്; വിമതർക്ക് ചെല്ലും ചെലവും കൊടുക്കും; സൗദിയെയും പ്രകോപിപ്പിച്ച് രംഗത്തിറക്കും; അണ്വായുധ കരാറിൽ നിന്നും പിന്മാറിയ അമേരിക്കയ്ക്ക് എങ്ങനെയും ഇറാന്റെ അടിത്തറ ഇളക്കിയേ മതിയാവൂ
വാഷിങ്ടൺ: ഇറാനുമായുള്ള ആണവകരാറിൽ നിന്നും അമേരിക്കയെ പിൻവലിച്ച പ്രസിഡന്റ് ട്രംപിന്റെ നടപടി കടുത്ത വിമർശനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണല്ലോ. എന്നാൽ ഇറാനെതിരെയുള്ള നീക്കങ്ങളുടെ തുടക്കം മാത്രമാണിതെന്നും കൂടുതൽ നടപടികൾ വരാനിരിക്കുന്നതേയുള്ളുവെന്നുമാണ് തന്റെ തുടർന്നുള്ള പ്രവർത്തികളിലൂടെ ട്രംപ് സൂചനയേകിയിരിക്കുന്നത്. ഇറാനിലെ കർക്കശമായ ഭരണകൂടത്തിനെതിരെ ജനങ്ങളെ ഇളക്കി വീടാൻ ഏതറ്റം വരെ പോകാൻ ഉറച്ചാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇറാൻ സർക്കാരിനെ മറിച്ചിടാനായി അവിടുത്തെ വിമതർക്ക് ചെല്ലും ചെലവും കൊടുക്കാനും ട്രംപ് തീരുമാനിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന് പുറമെ ഇറാന്റെ പരമ്പരാഗത വൈരിയായ സൗദിയെയും പ്രകോപിപ്പിച്ച് രംഗത്തിറക്കാനും അമേരിക്കൻ പ്രസിഡന്റിന് പദ്ധതിയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അണ്വായുധ കരാറിൽ നിന്നും പിന്മാറിയ അമേരിക്കയ്ക്ക് എങ്ങനെയും ഇറാന്റെ അടിത്തറ ഇളക്കിയേ മതിയാവൂ എന്ന പിടിവാശിയാണുള്ളത്. ഏതാണ്ട് ഒരാഴ്ച മുമ്പായിരുന്നു ഇറാനുമായുള്ള ആണവകരാറിൽ നിന്നും അമേ
വാഷിങ്ടൺ: ഇറാനുമായുള്ള ആണവകരാറിൽ നിന്നും അമേരിക്കയെ പിൻവലിച്ച പ്രസിഡന്റ് ട്രംപിന്റെ നടപടി കടുത്ത വിമർശനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണല്ലോ. എന്നാൽ ഇറാനെതിരെയുള്ള നീക്കങ്ങളുടെ തുടക്കം മാത്രമാണിതെന്നും കൂടുതൽ നടപടികൾ വരാനിരിക്കുന്നതേയുള്ളുവെന്നുമാണ് തന്റെ തുടർന്നുള്ള പ്രവർത്തികളിലൂടെ ട്രംപ് സൂചനയേകിയിരിക്കുന്നത്.
ഇറാനിലെ കർക്കശമായ ഭരണകൂടത്തിനെതിരെ ജനങ്ങളെ ഇളക്കി വീടാൻ ഏതറ്റം വരെ പോകാൻ ഉറച്ചാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇറാൻ സർക്കാരിനെ മറിച്ചിടാനായി അവിടുത്തെ വിമതർക്ക് ചെല്ലും ചെലവും കൊടുക്കാനും ട്രംപ് തീരുമാനിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന് പുറമെ ഇറാന്റെ പരമ്പരാഗത വൈരിയായ സൗദിയെയും പ്രകോപിപ്പിച്ച് രംഗത്തിറക്കാനും അമേരിക്കൻ പ്രസിഡന്റിന് പദ്ധതിയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അണ്വായുധ കരാറിൽ നിന്നും പിന്മാറിയ അമേരിക്കയ്ക്ക് എങ്ങനെയും ഇറാന്റെ അടിത്തറ ഇളക്കിയേ മതിയാവൂ എന്ന പിടിവാശിയാണുള്ളത്.
ഏതാണ്ട് ഒരാഴ്ച മുമ്പായിരുന്നു ഇറാനുമായുള്ള ആണവകരാറിൽ നിന്നും അമേരിക്ക പിന്മാറുന്നുവെന്ന നിർണായക പ്രഖ്യാപനം ട്രംപ് നടത്തിയിരുന്നത്.ഇത് ലോകവ്യാപകമായി കടുത്ത പ്രതിസന്ധികളുണ്ടാക്കുമെന്ന മുന്നറിയിപ്പ് അമേരിക്കയുടെ സഖ്യകക്ഷികൾ വരെ ഉയർത്തിയിട്ടും ട്രംപ് വഴങ്ങിയിട്ടില്ല. ഇതിന് പുറമെ 2015ന് മുമ്പ് ഇറാന് മേൽ ഏർപ്പെടുത്തിയിരുന്ന കടുത്ത സാമ്പത്തിക ഉപരോധങ്ങൾ തിരിച്ച് കൊണ്ടു വരാനും ട്രംപ് നീക്കം നടത്തുന്നുണ്ട്. 2015ൽ പി5 അംഗങ്ങളായ യുഎസ്,യുകെ, ഫ്രാൻസ്, ചൈന, റഷ്യ എന്നിവയും ജർമനിയും ഇറാനുമായുണ്ടാക്കിയ കരാർ അനുസരിച്ചായിരുന്നു ആ രാജ്യത്തിന് മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ എടുത്ത് മാറ്റിയിരുന്നത്. പകരം ഇറാന്റെ ന്യൂക്ലിയർ പ്രോഗ്രാമിന് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഇറാൻ ഭരണകൂടത്തിനെതിരെ മാസങ്ങൾക്ക് മുമ്പ് കടുത്ത ജനരോഷം ഉയർന്ന് വന്നിരുന്നു. ഇതിന് പുറമെ ഇവിടുത്തെ സമ്പദ് വ്യവസ്ഥ കടുത്ത തകർച്ചാ ഭീഷണിയിലുമാണ്. അതിനാൽ ജനരോഷത്തെ ഇളക്കി വിട്ട് ഭരണകൂടത്തെ മറിച്ചിടാൻ എളുപ്പമാണെന്ന പ്രതീക്ഷ ശക്തമായതിനാലാണ് ട്രംപ് പുതിയ തന്ത്രം പയറ്റാനൊരുങ്ങുന്നത്. ഇറാനിലെ പരമോന്നത ഭരണാധികാരി ആയത്തൊള്ള അലി ഖമേനിയുടെ ഭരണകൂടവും ജനവും തമ്മിൽ നിലവിലുള്ള വിടവ് മുതലെടുത്ത് ആ രാജ്യത്ത് ജനാധിപത്യവൽക്കരണം ത്വരിതപ്പെടുത്താൻ നിർദ്ദേശിക്കുന്ന മൂന്ന് പേജ് വരുന്ന ധവളപത്രം വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഒഫീഷ്യലുകൾക്കിടയിൽ വിതരണം ചെയ്തിരുന്നു.
ഇറാനെതിരെ ട്രംപ് സ്വീകരിക്കാനൊരുങ്ങുന്ന പുതിയ പദ്ധതിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ഈ ധവളപത്രത്തിലുണ്ട്. നാഷണൽ സെക്യൂരിറ്റി അഡൈ്വസറായ ജോൺ ബോൽട്ടനാണ് പുതിയ പ്ലാനിന്റെ നട്ടെല്ലായി പ്രവർത്തിച്ചിരിക്കുന്നത്. ഏപ്രിലിൽ അദ്ദേഹം വൈറ്റ്ഹൗസിലെത്തിയതിന് ശേഷം ഇറാനോടുള്ള നയത്തിൽ കാര്യമായ അഴിച്ച് പണി നടത്തിക്കൊണ്ടിരിക്കുകയാണ്. ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കണമെന്ന ആഗ്രഹമൊന്നും ട്രംപ് ഭരണകൂടത്തിനില്ലെന്നും മറിച്ച് എന്നാൽ ഇറാനെ ആണവവിമുക്തമാക്കാനും അപകടം കുറഞ്ഞ രാജ്യമാക്കാനും യുഎസ് ആഗ്രഹിക്കുന്നുവെന്നാണ് എസ്എസ്ജി പ്രസിഡന്റായ ജിം ഹാൻസൻ പറയുന്നത്.