- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാട്ടിന്റെ ഏക ലോകമത്സരത്തിൽ കിരീടം അണിഞ്ഞ് ഇസ്രയേൽ; യൂറോവിഷൻ കിരീടം ഇസ്രയേൽ ഉറപ്പിച്ചത് ഫൈനലിലെ അസാധാരണ പോരാട്ടത്തിലൂടെ; ബ്രിട്ടീഷ് ഗായികയുടെ പാട്ട് തടസ്സപ്പെടുത്തി പ്രതിഷേധക്കാർ
63ാമത് യൂറോവിഷൻ സോംഗ് കണ്ടസ്റ്റിൽ ഇസ്രയേലിന്റെ ഗായിക നെറ്റ ശ്രദ്ധേയമായ വിജയം നേടി. ഫൈനലിലെ അസാധാരണമായ പോരാട്ടത്തിലൂടെയായിരുന്നു നെറ്റ കിരീടം സ്വന്തമാക്കിയത്. ഇതിനിടെ ബ്രിട്ടീഷ് ഗായികയായ സുറിയുടെ പാട്ട് തടസപ്പെടുത്തി പ്രതിഷേധക്കാർ രംഗത്തെത്തുകയും ചെയ്തിരുന്നു. 'ടോയ്' എന്ന ഗാനത്തിലൂടെയായിരുന്നു നെറ്റ കാണികളുടെ മനം കവർന്നിരുന്നത്. ശ്രദ്ധേയമായ പ്രകടനത്തിലൂടെ ബ്രിട്ടന്റെ അഭിമാനം കാത്ത സുറി തന്റെ പ്രകടനം കാഴ്ച വച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ഒരാൾ സ്റ്റേജിലേക്ക് ഇരച്ച് കയറി മൈക്രോഫോൺ തട്ടിപ്പറിച്ച് നാസികൾക്കെതിരെയും യുകെ മീഡിയക്കെതിരെയും ശബ്ദമുയർത്തിയിരുന്നത്. ' ടോയ്' എന്ന ഗാനത്തിലൂടെയായിരുന്നു നെറ്റ കാണികളുടെ മനം കവർന്നിരുന്നത്. ശ്രദ്ധേയമായ പ്രകടനത്തിലൂടെ ബ്രിട്ടന്റെ അഭിമാനം കാത്ത സുറി തന്റെ പ്രകടനം കാഴ്ച വച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ഒരാൾ സ്റ്റേജിലേക്ക് ഇരച്ച് കയറി മൈക്രോഫോൺ തട്ടിപ്പറിച്ച് നാസികൾക്കെതിരെയും യുകെ മീഡിയക്കെതിരെയും ശബ്ദമുയർത്തിയിരുന്നത്. അപ്രതീക്ഷിതമായ ആ കടന്ന് വരവിൽ സുറി
63ാമത് യൂറോവിഷൻ സോംഗ് കണ്ടസ്റ്റിൽ ഇസ്രയേലിന്റെ ഗായിക നെറ്റ ശ്രദ്ധേയമായ വിജയം നേടി. ഫൈനലിലെ അസാധാരണമായ പോരാട്ടത്തിലൂടെയായിരുന്നു നെറ്റ കിരീടം സ്വന്തമാക്കിയത്. ഇതിനിടെ ബ്രിട്ടീഷ് ഗായികയായ സുറിയുടെ പാട്ട് തടസപ്പെടുത്തി പ്രതിഷേധക്കാർ രംഗത്തെത്തുകയും ചെയ്തിരുന്നു. 'ടോയ്' എന്ന ഗാനത്തിലൂടെയായിരുന്നു നെറ്റ കാണികളുടെ മനം കവർന്നിരുന്നത്. ശ്രദ്ധേയമായ പ്രകടനത്തിലൂടെ ബ്രിട്ടന്റെ അഭിമാനം കാത്ത സുറി തന്റെ പ്രകടനം കാഴ്ച വച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ഒരാൾ സ്റ്റേജിലേക്ക് ഇരച്ച് കയറി മൈക്രോഫോൺ തട്ടിപ്പറിച്ച് നാസികൾക്കെതിരെയും യുകെ മീഡിയക്കെതിരെയും ശബ്ദമുയർത്തിയിരുന്നത്.
' ടോയ്' എന്ന ഗാനത്തിലൂടെയായിരുന്നു നെറ്റ കാണികളുടെ മനം കവർന്നിരുന്നത്. ശ്രദ്ധേയമായ പ്രകടനത്തിലൂടെ ബ്രിട്ടന്റെ അഭിമാനം കാത്ത സുറി തന്റെ പ്രകടനം കാഴ്ച വച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ഒരാൾ സ്റ്റേജിലേക്ക് ഇരച്ച് കയറി മൈക്രോഫോൺ തട്ടിപ്പറിച്ച് നാസികൾക്കെതിരെയും യുകെ മീഡിയക്കെതിരെയും ശബ്ദമുയർത്തിയിരുന്നത്.
അപ്രതീക്ഷിതമായ ആ കടന്ന് വരവിൽ സുറി പതറാതെ സന്ദർഭത്തെ മനോഹരമായി കൈകാര്യം ചെയ്താണ് കൈയടി നേടിയിരിക്കുന്നത്. സുറിയുടെ പാട്ട് തടസപ്പെടുത്തിയതിനെതിരെയും സുരക്ഷാ പാളിച്ചക്കെതിരെയും സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധമായിരുന്നു ഇരമ്പിയിരുന്നത്. ഒരാൾക്ക് ഇത്രയും സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് എങ്ങനെയാണ് സ്റ്റേജിലേക്ക് ഇരച്ച് കയറാൻ സാധിച്ചതെന്നാണ് നിരവധി പേർ ആശ്ചര്യപ്പെട്ടിരിക്കുന്നത്.
പോർട്ടുഗലിലെ ലിബ്സണിലെ വെന്യൂവിലെ ക്യാമറകൾ, ഗാഡ്ജറ്റുകൾ തുടങ്ങിയ ഹൈ ടെക് സുരക്ഷാ സംവിധാനങ്ങളെ മറി കടന്ന് പ്രതിഷേധക്കാർ വിളയാടിയത് എത്തരത്തിലാണെന്നും നിരവധി പേർ ചോദ്യമുയർത്തുന്നുണ്ട്. ഹാരി പോട്ടറിന്റെ സ്രഷ്ടാവായ എഴുത്തുകാരി ജെകെ റൗളിങ് അടക്കമുള്ളവർ സംഭവത്തോട് പ്രതികരിച്ചിട്ടുണ്ട്. സുറിയെ സംബന്ധിച്ചിടത്തോളം സ്റ്റേജിലെ സംഭവം പേടിസ്വപ്നമായിത്തീർന്നിരിക്കാൻ സാധ്യതുണ്ടെന്നാണ് റൗളിങ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ബ്രിട്ടീഷ് ടിവി പ്രസന്ററായ റ്യാലൻ ക്ലാർക്ക്-നീലും സ്റ്റേജിലേക്കുള്ള കടന്ന് കയറ്റത്തോട് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ യൂറോവിഷനിൽ ഇതിന് പുറമെ നിരവധി വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു.സ്വവർഗ ദമ്പതികളെചിത്രീകരിക്കുന്ന അയർലണ്ടിന്റെ നൃത്തത്തെ സെൻസർ ചെയ്തുവെന്ന പേരിൽ ഈ മത്സരം സംപ്രേഷണംചെയ്യുന്നതിൽ നിന്നും ചൈനയെ വിലക്കിയത് വൻ വിവാദത്തിന് തിരികൊളുത്തിയിരുന്നു. മാഡം മോൻസിയറിന്റെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ഫ്രാൻസും മത്സരത്തിൽ കൈയടി നേടിയിരുന്നു.