- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇങ്ങനെ ഒരു സ്ത്രീരൂപം ഇങ്ങനെയൊരു സുന്ദരിയാകുമെന്ന് വിശ്വസിക്കാൻ പറ്റുമോ? തടിച്ചുകൊഴുത്ത യുവതി മോഡലിനെപ്പോലെ സുന്ദരിയായ ചിത്രങ്ങൾ വൈറലാകുമ്പോൾ
തടിച്ചിയെന്ന് വിളിച്ച് മറ്റുള്ളവർ കളിയാക്കിയിരുന്നപ്പോൾ മെലിയണമെന്ന് ജെസീക്ക വാലിറ്റിയൂറ്റോ ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. എന്നാൽ, താൻ ഇന്നത്തേതുപോലെ മെലിയുമന്ന് ജെസ്സീക്ക പോലും കരുതിയിരുന്നില്ല. ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് 2010-ൽ വിധേയയായ പിന്നീട് നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് മോഡലുകളെപ്പോലും തോൽപിക്കുന്ന ഈ സുന്ദരശരീരത്തിന് പിന്നിൽ. ശസ്ത്രക്രിയക്ക് മുമ്പ് 146 കിലോയോളം ഭാരമുണ്ടായിരുന്ന ജെസ്സീക്ക അതിനുശേഷം 90 കിലോയോളം കുറഞ്ഞു. വൻതോതിൽ ശരീരഭാരം കുറഞ്ഞതോടെ, ചുക്കിച്ചുളിഞ്ഞ ത്വക്ക് നേരെയാക്കാൻ വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയക്കുശേഷം ഒരു പേഴ്‌സണൽ ട്രെയിനറെവെച്ച് കടുത്ത ഫിറ്റ്‌നസ് ട്രെയിനിങ്ങിലായിരുന്നു ജെസ്സീക്ക. ഇതിനൊപ്പം കടുത്ത ഡയറ്റും നടപ്പാക്കി. തന്റെ ശരീരവുമായുള്ള പോരാട്ടം ഇൻസ്റ്റഗ്രാമിൽ ജെസ്സീക്ക പങ്കുവെച്ചിരുന്നു. ഇന്ന് ഒമ്പതുലക്ഷത്തിലേറെപ്പേർ ജെസ്സീക്കയെന്ന സുന്ദരിയുടെ അഴകളവുകൾ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നു. ക്ഷമയും മനോധൈര്യവുമാണ് തനി
തടിച്ചിയെന്ന് വിളിച്ച് മറ്റുള്ളവർ കളിയാക്കിയിരുന്നപ്പോൾ മെലിയണമെന്ന് ജെസീക്ക വാലിറ്റിയൂറ്റോ ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. എന്നാൽ, താൻ ഇന്നത്തേതുപോലെ മെലിയുമന്ന് ജെസ്സീക്ക പോലും കരുതിയിരുന്നില്ല. ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് 2010-ൽ വിധേയയായ പിന്നീട് നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് മോഡലുകളെപ്പോലും തോൽപിക്കുന്ന ഈ സുന്ദരശരീരത്തിന് പിന്നിൽ.
ശസ്ത്രക്രിയക്ക് മുമ്പ് 146 കിലോയോളം ഭാരമുണ്ടായിരുന്ന ജെസ്സീക്ക അതിനുശേഷം 90 കിലോയോളം കുറഞ്ഞു. വൻതോതിൽ ശരീരഭാരം കുറഞ്ഞതോടെ, ചുക്കിച്ചുളിഞ്ഞ ത്വക്ക് നേരെയാക്കാൻ വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയക്കുശേഷം ഒരു പേഴ്‌സണൽ ട്രെയിനറെവെച്ച് കടുത്ത ഫിറ്റ്‌നസ് ട്രെയിനിങ്ങിലായിരുന്നു ജെസ്സീക്ക. ഇതിനൊപ്പം കടുത്ത ഡയറ്റും നടപ്പാക്കി.
തന്റെ ശരീരവുമായുള്ള പോരാട്ടം ഇൻസ്റ്റഗ്രാമിൽ ജെസ്സീക്ക പങ്കുവെച്ചിരുന്നു. ഇന്ന് ഒമ്പതുലക്ഷത്തിലേറെപ്പേർ ജെസ്സീക്കയെന്ന സുന്ദരിയുടെ അഴകളവുകൾ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നു. ക്ഷമയും മനോധൈര്യവുമാണ് തനിക്ക് ഈ വിധത്തിൽ ശരീരത്തെ രൂപപ്പെടുത്തിയെടുക്കാൻ സഹായകമായതെന്നാണ് ജെസ്സീക്ക പറയുന്നത്. പാതിവഴിക്ക് ഇതുപേക്ഷിച്ചിരുന്നെങ്കിൽ, ഇന്നും പഴയരീതിയിൽ തുടർന്നേനെയെന്നും ജെസ്സീക്ക പറയുന്നു.
വയറിന്റെ വലിപ്പം കുറയ്ക്കുകയും അതിലൂടെ വിശപ്പ് കുറയ്ക്കുകയും ചെയ്യുന്ന ബാരിയാട്രിക് ശസ്ത്രക്രിയക്കാണ് ജെസ്സീക്ക വിധേയയായത്. ശസ്ത്രക്രിയക്ക് വിധേയയായിരുന്നില്ലെങ്കിൽ ഇന്നുകാണുന്നതുപോലൊരു സുന്ദരിയാകാൻ തനിക്ക് സാധിക്കുമായിരുന്നില്ലെന്നും ജെസ്സീകക്ക പറയുന്നു. ശസ്ത്രക്രിയക്കുശേഷം പെട്ടെന്ന് ഫലം കിട്ടാതെവന്നപ്പോൾ തുടക്കത്തിൽ നിരാശ തോന്നിയെങ്കിലും, ശരീരഭാരം കുറയ്ക്കുന്നതിനായി കഠിനാധ്വാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
തന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വ്യത്യാസം അന്നും ഇന്നുമെന്ന നിലയിൽ ഫോട്ടോയെടുത്ത് ജെസ്സീക്ക ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്നു. കാണുന്നവരൊക്കെ അത്ഭുതംകൂറി ജെസ്സീക്കയെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചെത്തുന്നവർക്ക് ഉപദേശങ്ങൾ നൽകാനും ജെസ്സീക്ക ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ടട്. മുമ്പ് ബ്ലോഗറായി പ്രവർത്തിച്ചിരുന്ന ജെസ്സീക്ക, തന്റെ ്‌സ്വാനുഭവത്തിലൂടെ ഒന്നാന്തരമൊരു ഡയറ്റീഷ്യനായി മാറിയിരിക്കുകയാണിപ്പോൾ.