- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നൻ ഇന്ത്യക്കാരായ ഹിന്ദുജ സഹോദരങ്ങൾ; 14.5 ബില്യൺ പൗണ്ട് സമ്പാദ്യവുമായി ലക്ഷ്മി മിത്തൽ അഞ്ചാമത്തെ സമ്പന്നൻ; എലിസബത്ത് രാജ്ഞിയെയും ടെസ്‌കോ അടങ്ങിയ വൻകിട ബിസിനസുകളെയും പിന്നിലാക്കി ഇന്ത്യക്കാരുടെ വിജയം ഇങ്ങനെ
ലണ്ടൻ: 2018ലെ ബ്രിട്ടനിലെ സമ്പന്നരുടെ പുതിയ പട്ടിക തയ്യാറാക്കി സൺഡേ ടൈംസ് രംഗത്തെത്തി. ഇത് പ്രകാരം 21 ബില്യൺ പൗണ്ടിന്റെ ആസ്തിയുള്ള ബ്രിട്ടീഷുകാരനായ കെമിക്കൽ ടൈക്കൂണായ ജിം റാറ്റ്ക്ലിഫ് എന്ന 65കാരനാണ് ബ്രിട്ടനിൽ നിലവിൽ ഏറ്റവും വലിയ പണക്കാരൻ. രണ്ടാസ്ഥാനത്ത് നിലകൊള്ളുന്നത് 20 ബില്യൺ പൗണ്ടിന്റെ ആസ്തിയുള്ള ഇന്ത്യൻ സഹോദരങ്ങളായ ഹോട്ടൽ ടൈക്കൂണുകളായ ശ്രീ ഹിന്ദുജയും ഗോപി ഹിന്ദുജയുമാണ്. രാജ്യത്തെ അഞ്ചാമത്തെ സമ്പന്നനായി മാറിയിരിക്കുന്നത് 14.5 ബില്യൺ പൗണ്ടിന്റെ സമ്പാദ്യവുമായി ലക്ഷ്മി മിത്തലാണ്. ഈ വിധത്തിൽ എലിസബത്ത് രാജ്ഞിയെയും ടെസ്‌കോ അടക്കമുള്ള വൻകിട ബിസിനസുകളെയും പിന്നിലാക്കി ഇന്ത്യക്കാർ ബ്രിട്ടനിൽ സമ്പത്തിന്റെ കാര്യത്തിൽ കുതികുതിക്കുകയാണ്. 82 വയസുള്ള ശ്രീ ഹിന്ദുജയും 78 വയസുള്ള ഗോപി ഹിന്ദുജയും തന്നെയാണ് ഇപ്പോഴും ലോകമാകമാനം വ്യാപിച്ച് കിടക്കുന്ന തങ്ങളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ നെടുംതൂണുകളായി വർത്തിക്കുന്നത്. ഓയിൽ, ഗ്യാസ്, ഐടി, എനർജി, മീഡിയ, ബാങ്കിങ്, പ്രോപ്പർട്ടി, ഹെൽത്ത്കെയർ തുടങ്ങിയ വൈവിധ്യമാർന
ലണ്ടൻ: 2018ലെ ബ്രിട്ടനിലെ സമ്പന്നരുടെ പുതിയ പട്ടിക തയ്യാറാക്കി സൺഡേ ടൈംസ് രംഗത്തെത്തി. ഇത് പ്രകാരം 21 ബില്യൺ പൗണ്ടിന്റെ ആസ്തിയുള്ള ബ്രിട്ടീഷുകാരനായ കെമിക്കൽ ടൈക്കൂണായ ജിം റാറ്റ്ക്ലിഫ് എന്ന 65കാരനാണ് ബ്രിട്ടനിൽ നിലവിൽ ഏറ്റവും വലിയ പണക്കാരൻ. രണ്ടാസ്ഥാനത്ത് നിലകൊള്ളുന്നത് 20 ബില്യൺ പൗണ്ടിന്റെ ആസ്തിയുള്ള ഇന്ത്യൻ സഹോദരങ്ങളായ ഹോട്ടൽ ടൈക്കൂണുകളായ ശ്രീ ഹിന്ദുജയും ഗോപി ഹിന്ദുജയുമാണ്. രാജ്യത്തെ അഞ്ചാമത്തെ സമ്പന്നനായി മാറിയിരിക്കുന്നത് 14.5 ബില്യൺ പൗണ്ടിന്റെ സമ്പാദ്യവുമായി ലക്ഷ്മി മിത്തലാണ്. ഈ വിധത്തിൽ എലിസബത്ത് രാജ്ഞിയെയും ടെസ്‌കോ അടക്കമുള്ള വൻകിട ബിസിനസുകളെയും പിന്നിലാക്കി ഇന്ത്യക്കാർ ബ്രിട്ടനിൽ സമ്പത്തിന്റെ കാര്യത്തിൽ കുതികുതിക്കുകയാണ്.
82 വയസുള്ള ശ്രീ ഹിന്ദുജയും 78 വയസുള്ള ഗോപി ഹിന്ദുജയും തന്നെയാണ് ഇപ്പോഴും ലോകമാകമാനം വ്യാപിച്ച് കിടക്കുന്ന തങ്ങളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ നെടുംതൂണുകളായി വർത്തിക്കുന്നത്. ഓയിൽ, ഗ്യാസ്, ഐടി, എനർജി, മീഡിയ, ബാങ്കിങ്, പ്രോപ്പർട്ടി, ഹെൽത്ത്കെയർ തുടങ്ങിയ വൈവിധ്യമാർന്ന രംഗങ്ങളിലാണ് ഹിന്ദുജ ഗ്രൂപ്പ് നിക്ഷേപം നടത്തിയിരിക്കുന്നത്. തങ്ങളുടെ പ്രധാനപ്പെട്ട ബ്രിട്ടീഷ് കമ്പനിയായ ഹിന്ദുജ ഓട്ടോമോട്ടീവിന്റെ ടേൺ ഓവർ 2016-17ൽ 2.7 ബില്യൺ പൗണ്ടായിരുന്നു. ബ്രിട്ടനിലെ ചരിത്രപ്രസിദ്ധമായ വാർഹൗസ് 2014ൽ ഈ സഹോദരങ്ങൾ വൻ തുക കൊടുത്ത് സ്വന്തമാക്കിയിരുന്നു.
വാർഹൗസിലിരുന്നായിരുന്നു നാസികളെ തോൽപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ വിൻസ്റ്റൺ ചർച്ചിൽ ആസൂത്രണം ചെയ്തിരുന്നത്.ഇവിടെ ഒരു ലക്ഷ്വറി ഹോട്ടൽ തുടങ്ങാനാണ് ഹിന്ദുജ സഹോദരങ്ങൾ പദ്ധതിയിട്ടിരിക്കുന്നത്. സെന്റ് ജെയിംസ് പാർക്കിലെ 250 മില്യൺ പൗണ്ട് വിലയുള്ള കൊട്ടാരസദൃശമായ സൗധത്തിലാണിവർ താമസിക്കുന്നത്.67,000 സ്‌ക്വയർഫൂട്ടുള്ള ഈ മാൻഷൻ നാല് ജോർജിയൻ ഹൗസുകളെ പരസ്പരം ബന്ധിപ്പിച്ചാണ് സജ്ജമാക്കിയിരിക്കുന്നത്.
ഇന്ത്യക്കാരനായ 67 വയസുള്ള സ്റ്റീൽരാജാവ് ലക്ഷ്മി മിത്തലാണ് നിലവിൽ ബ്രിട്ടനിലെ അഞ്ചാമത്തെ പണക്കാരൻ. 14.667 ബില്യൺ പൗണ്ടാണ് ആസ്തി. ലോകത്തിൽ കാർ നിർമ്മിക്കാൻ നാലിലൊന്ന് സ്റ്റീലും ഇദ്ദേഹമാണ് പ്രദാനം ചെയ്യുന്നത്. ലോകമാകമാനമുള്ളതും നഷ്ടത്തിലോടുന്നതുമായ നിരവധി സ്റ്റീൽ കമ്പനികളെ ഏറ്റെടുത്ത് വിജയിപ്പിച്ചാണ് മിത്തൽ ഈ രംഗത്ത് മുന്നേറിയിരിക്കുന്നത്. 1995 മുതൽ അദ്ദേഹം ലണ്ടനിലാണ് കഴിയുന്നത്. 300മില്യൺ പൗണ്ടിലധികം മുടക്കി കെൻസിങ്ടൺ പാലസ് ഗാർഡൻസിൽ അദ്ദേഹം മൂന്ന് വീടുകൾ വാങ്ങിയിട്ടുണ്ട്.
തന്റെ മൾട്ടിനാഷണൽ കെമിക്കൽസ് കമ്പനിയിലൂടെയാണ് ജിം റാറ്റ്ക്ലിഫ് ബ്രിട്ടനിലെ ഏറ്റവും വലിയ പണക്കാരനായിരിക്കുന്നത്. മാഞ്ചസ്റ്ററിലെ ഒരു കൗൺസിൽ എസ്റ്റേറ്റിൽ നിന്നാണ് അദ്ദേഹം രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്റെ പദവിയിലേക്കുയർന്നിരിക്കുന്നത്. 2017നും 2018നും ഇടയിൽ അദ്ദേഹത്തിന്റെ ആസ്തിയിൽ 15.3 ബില്യൺ പൗണ്ടിന്റെ കുതിച്ച് ചാട്ടമാണുണ്ടായിരിക്കുന്നത്. രാജ്യത്തെ പണക്കാരിൽ 18ാം സ്ഥാനത്തായിരുന്നതിൽ നിന്നാണ് അദ്ദേഹം ഒറ്റയടിക്ക് ഒന്നാം സ്ഥാനത്തെത്തിയത്.രാജ്യത്തെ പണക്കാരിൽ മൂന്നാം സ്ഥാനത്തുള്ളത് ബ്രിട്ടീഷ്-അമേരിക്കൻ ബിസിനസുകാരനായ സർ ലെൻ ബ്ലാവറ്റ്നിക്കാണ്. 15.259 ബില്യൺ പൗണ്ടാണ് ഇദ്ദേഹത്തിന്റെ ആസ്തി.