- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുത്തിയൊഴുകുന്ന നദിയുടെ മുകളിലെ പഴയ പാലത്തിൽക്കയറി ഫോട്ടോ എടുക്കുന്നതിനിടെ അപകടം; അഞ്ചുമെഡിക്കൽ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി; 11 പേരെ കാണാതായി; പാക്കിസ്ഥാനെ നടുക്കുയ ദുരന്തത്തിൽ ഉൾപ്പെട്ടവരെല്ലാം എംബിബിഎസ് വിദ്യാർത്ഥികൾ
ലഹോർ: വിനോദയാത്രയ്ക്കിടെ പഴകിയ തടിപ്പാലത്തിൽക്കയറിനിന്ന് ഫോട്ടോകൾ എടുത്തുകൊണ്ടിരുന്ന മെഡിക്കൽ വിദ്യാർത്ഥിസംഘം പാലം തകർന്ന് കുത്തിയൊഴുകുന്ന പുഴയിൽപ്പെട്ടു. ദുരന്തത്തിൽപ്പെട്ട അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 11 പേരെ ഇനിയും കണ്ടെത്താനുണ്ട്. 14 പേരെ രക്ഷപ്പെടുത്തി. പാക്കിസ്ഥാനിലെ ഫൈസലാബാദ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിസംഘമാണ് ദുരന്തത്തിൽപ്പെട്ടത്. നാട്ടുകാരും സൈനികരും പൊലീസും ചേർന്ന് കാണാതാവർക്കുള്ള തിരച്ചിൽ നടത്തുകയാണ്. പാക് അധീന കാശ്മീരിലെ മുസ്സഫറാബാദിലാണ് ദുരന്തമുണ്ടായത്. മുസ്സഫറാബാദിന് 47 കിലോമീറ്റർ അകലെ കുന്ദൽ ഷാഹി എന്ന വിനോദസഞ്ചാര കേന്ദ്രത്തിലായിരുന്നു അപകടം. കുത്തിയൊഴുകുന്ന നദിക്ക് കുറുകെയുള്ള തടിപ്പാലത്തിലേക്ക് എല്ലാവരുംകൂടി കയറിനിന്നതോടെ പാലം തകരുകയായിരുന്നു. ദുരന്തത്തിൽപ്പെട്ടവരിലേറെയും ഫൈസലാബാദ് കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളാണ്. ലാഹോർ മെഡിക്കൽ കോളേജിലെ ഏതാനും വിദ്യാർത്ഥികളും സംഘത്തോടൊപ്പമുണ്ടായിരുന്നതായും അഭ്യൂഹമുണ്ട്. ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെങ്കിലും
ലഹോർ: വിനോദയാത്രയ്ക്കിടെ പഴകിയ തടിപ്പാലത്തിൽക്കയറിനിന്ന് ഫോട്ടോകൾ എടുത്തുകൊണ്ടിരുന്ന മെഡിക്കൽ വിദ്യാർത്ഥിസംഘം പാലം തകർന്ന് കുത്തിയൊഴുകുന്ന പുഴയിൽപ്പെട്ടു. ദുരന്തത്തിൽപ്പെട്ട അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 11 പേരെ ഇനിയും കണ്ടെത്താനുണ്ട്. 14 പേരെ രക്ഷപ്പെടുത്തി. പാക്കിസ്ഥാനിലെ ഫൈസലാബാദ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിസംഘമാണ് ദുരന്തത്തിൽപ്പെട്ടത്. നാട്ടുകാരും സൈനികരും പൊലീസും ചേർന്ന് കാണാതാവർക്കുള്ള തിരച്ചിൽ നടത്തുകയാണ്.
പാക് അധീന കാശ്മീരിലെ മുസ്സഫറാബാദിലാണ് ദുരന്തമുണ്ടായത്. മുസ്സഫറാബാദിന് 47 കിലോമീറ്റർ അകലെ കുന്ദൽ ഷാഹി എന്ന വിനോദസഞ്ചാര കേന്ദ്രത്തിലായിരുന്നു അപകടം. കുത്തിയൊഴുകുന്ന നദിക്ക് കുറുകെയുള്ള തടിപ്പാലത്തിലേക്ക് എല്ലാവരുംകൂടി കയറിനിന്നതോടെ പാലം തകരുകയായിരുന്നു. ദുരന്തത്തിൽപ്പെട്ടവരിലേറെയും ഫൈസലാബാദ് കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളാണ്.
ലാഹോർ മെഡിക്കൽ കോളേജിലെ ഏതാനും വിദ്യാർത്ഥികളും സംഘത്തോടൊപ്പമുണ്ടായിരുന്നതായും അഭ്യൂഹമുണ്ട്. ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെങ്കിലും അവരെ ജീവനോടെ തിരിച്ചുകിട്ടുന്നകാര്യം സംശയമാണെന്ന് വിനോദ സഞ്ചാര വകുപ്പിൽ# ഉദ്യോഗസ്ഥനായ ജാവേദ് അയൂബ് പറഞ്ഞു.
ആളുകൾക്ക് നദി കുറുകേ കടക്കാൻ നിർമ്മിച്ച പാലമായിരുന്നു ഇത്. കൂട്ടത്തോടെ പാലത്തിലേക്ക് കയറരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അതവഗണിച്ച് വിദ്യാർത്ഥികൾ തിക്കിത്തിരക്കുകയായിരുന്നു. വെള്ളച്ചാട്ടം കാണുന്നതിനുവേണ്ടിയാണ് എല്ലാവരുംകൂടി പാലത്തിലേക്ക് കയറിയത്. ഇതോടെ പാലം തകരുകയായിരുന്നു. കണ്ടെത്തിയ മൃതദേഹങ്ങൾ നാല് ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയുമാണെന്ന് മുസ്സഫറാബാദിലെ സർക്കാർ ഉദ്യോഗസ്ഥനായ ചൗധരി ഇംതിയാസ് പറഞ്ഞു.
രക്ഷപ്പെടുത്തിയ വിദ്യാർത്ഥികളിൽ പലർക്കും സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ സൈനിക ഹെലിക്കോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി. ദുരന്തം നടന്ന നീലും താഴ്‌വര പാക് അധീന കാശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഇവിടുത്തെ വെള്ളച്ചാട്ടവും മനോഹരമായ പ്രകൃതി ദൃശ്യങ്ങളുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.