- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പപ്പരാസി ഫോട്ടോഷൂട്ട് വിവാദമായപ്പോൾ കല്യാണത്തിൽ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് മേഘന്റെ പിതാവ്; കൈപിടിക്കാൻ അച്ഛനെ കൊണ്ടുവരാൻ പരസ്യമായി യാചിച്ച് ഹാരിയുടെ വധു
ബ്രിട്ടീഷ് രാജകുമാരൻ ഹാരിയും മേഘൻ മെർക്ക്‌ലുമായുള്ള വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, വിവാഹത്തിൽ പങ്കെടുക്കില്ലെന്ന് മേഘന്റെ അച്ഛൻ തോമസ് മെർക്ക്ൽ പ്രഖ്യാപിച്ചു. വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിലേക്ക് തോമസ് വധുവിനെ ആനയിക്കുമെന്നാണ് കരുതിയിരുന്നത്. അച്ഛന്റെ പിന്മാറ്റത്തോടെ ധർമസങ്കടത്തിലായത് മേഘനാണ്. വിവാഹത്തിൽ ഏതുവിധേനയും പങ്കെടുക്കണമെന്ന് മേഘൻ അച്ഛനോട് പരസ്യമായി അപേക്ഷിക്കുകയും ചെയ്തു. തനിക്ക് ആറുദിവസംമുമ്പ് ഹൃദ്രോഗമുണ്ടായെന്നും അതിനാൽ വിവാഹത്തിൽ പങ്കെടുക്കാൻ നിർവാഹമില്ലെന്നുമാണ് തോമസ് അറിയിച്ചിട്ടുള്ളത്. വിവാഹദിവസം രാജകുടുംബത്തെയോ മകളെയോ അലോസരപ്പെടുത്താൻ താത്പര്യപ്പെടുന്നില്ലെന്നും തോമസ് അറിയിച്ചു. എന്നാൽ, തോമസ് ഒരുക്കിയ പാപ്പരാസി ഫോട്ടോഷൂട്ട് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഈ പി്ന്മാറ്റമെന്നാണ് സൂചന. പണം വാങ്ങി ഫോട്ടോഷൂട്ടിന തോമസ് തയ്യാറായെന്നാണ് വിവാദം. എന്നാൽ, വിവാഹത്തിന്റെ ചടങ്ങുകൾ നിശ്ചയിച്ച്് അവസാന ഘട്ടത്തിൽ തോമസ് പിന്മാറിയതിൽ രാജകുടുംബത്തിന് നേരീയ വിഷമുണ്ട്. എന്നാൽ പിന
ബ്രിട്ടീഷ് രാജകുമാരൻ ഹാരിയും മേഘൻ മെർക്ക്‌ലുമായുള്ള വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, വിവാഹത്തിൽ പങ്കെടുക്കില്ലെന്ന് മേഘന്റെ അച്ഛൻ തോമസ് മെർക്ക്ൽ പ്രഖ്യാപിച്ചു. വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിലേക്ക് തോമസ് വധുവിനെ ആനയിക്കുമെന്നാണ് കരുതിയിരുന്നത്. അച്ഛന്റെ പിന്മാറ്റത്തോടെ ധർമസങ്കടത്തിലായത് മേഘനാണ്. വിവാഹത്തിൽ ഏതുവിധേനയും പങ്കെടുക്കണമെന്ന് മേഘൻ അച്ഛനോട് പരസ്യമായി അപേക്ഷിക്കുകയും ചെയ്തു.
തനിക്ക് ആറുദിവസംമുമ്പ് ഹൃദ്രോഗമുണ്ടായെന്നും അതിനാൽ വിവാഹത്തിൽ പങ്കെടുക്കാൻ നിർവാഹമില്ലെന്നുമാണ് തോമസ് അറിയിച്ചിട്ടുള്ളത്. വിവാഹദിവസം രാജകുടുംബത്തെയോ മകളെയോ അലോസരപ്പെടുത്താൻ താത്പര്യപ്പെടുന്നില്ലെന്നും തോമസ് അറിയിച്ചു. എന്നാൽ, തോമസ് ഒരുക്കിയ പാപ്പരാസി ഫോട്ടോഷൂട്ട് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഈ പി്ന്മാറ്റമെന്നാണ് സൂചന. പണം വാങ്ങി ഫോട്ടോഷൂട്ടിന തോമസ് തയ്യാറായെന്നാണ് വിവാദം.
എന്നാൽ, വിവാഹത്തിന്റെ ചടങ്ങുകൾ നിശ്ചയിച്ച്് അവസാന ഘട്ടത്തിൽ തോമസ് പിന്മാറിയതിൽ രാജകുടുംബത്തിന് നേരീയ വിഷമുണ്ട്. എന്നാൽ പിന്മാറുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണെന്ന് കൊട്ടാരം വക്താവ് പറഞ്ഞു. ഹാരി രാജകുമാരനും മേഘനും ഒരിക്കൽക്കൂടി അച്ഛനുമായി ഇക്കാര്യം സംസാരിക്കുമെന്നും കൊട്ടാരം വക്താവ് സൂചിപ്പിച്ചു. മുൻകൂട്ടി നിശ്ചയിച്ച ചടങ്ങുപ്രകാരം വിവാഹത്തിന് മേഘന്റെ കൈപിടിച്ചുകൊടുക്കേണ്ടിയിരുന്നത് തോമസാണ്.
ആറുദിവസം മുമ്പ് തനിക്ക് ഹൃദ്രോഗമുണ്ടായതായും ഇത് തന്റെ രണ്ടാമത്തെ ഹൃദയാഘാതമായിരുന്നുവെന്നുമാണ് തോമസ് അവകാശപ്പപെടുന്നത്. എന്നാൽ, ഹൃദ്രോഗമുണ്ടായെന്ന് തോമസ് അവകാശപ്പടുന്ന ദിവസം അയാൾ ഡോക്ടറുടെ സേവനം തേടിയിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. അന്നേദിവസം മുഴുവൻ സമയവും റൊസാരിയോയിലെ വീട്ടിൽത്തന്നെ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടുദിവസത്തിനുശേഷം മക്‌ഡൊണാൾഡ്‌സിൽനിന്നും കെഎഫ്‌സിയിൽനിന്നും തോമസ് ഭക്ഷണം വാങ്ങിവരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വിവാഹത്തിൽനിന്നുള്ള അച്ഛന്റെ പിന്മാറ്റം മേഘനെയും വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. ശനിയാഴ്ചത്തെ വിവാഹത്തിൽ പങ്കെടുക്കണമെന്ന് മേഘൻ അച്ഛനോട് പരസ്യമായി അപേക്ഷിച്ചു. വിവാഹച്ചടങ്ങുകളുമായി ബ്ന്ധപ്പെട്ട ചിത്രങ്ങൾ പകർത്തുന്നതിന് തോമസും ഒരു പാപ്പരാസി ഫോട്ടോഗ്രാഫറും കരാറിലെത്തിയതായും അതിന് പണം വാങ്ങിയതായുമുള്ള ആരോപണങ്ങളാണ് തോമസിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
എന്നാൽ, വിവാഹത്തിന് അച്ഛനുണ്ടാകില്ലെന്ന വാർത്ത മേഘനെ വിഷമിപ്പിച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കളിലൊരാൾ വ്യക്തമാക്കി. അച്ഛന്റെ സാന്നിധ്യം മേഘൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. രാജകുടുംബവുമായുള്ള വിവാഹബന്ധത്തിലേർപ്പെടുന്നത് തോമസിനെ വലിയ സമ്മർദത്തിലാഴ്‌ത്തിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ഈ പ്രശ്‌നങ്ങളെന്നുമാണ് സുഹൃത്ത് പറയുന്നത്. തോമസിനെ വെറുതെവിടാൻ ഹാരിയും മേഘനും എല്ലാവരോടും അഭ്യർത്ഥിച്ചിരുന്നു. തോമസിന്റെ സാന്നിധ്യം ഉറപ്പുവരുത്താൻ ഹാരിയും മേഘനും ആവുന്നതെല്ലാം ചെയ്യുമെന്നും സുഹൃത്ത് പറഞ്ഞു.