- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേഗന്റെ അച്ഛന് ഇന്ന് ഹൃദയത്തിൽ ശസ്ത്രക്രിയ; വിവാഹത്തിൽ പങ്കെടുക്കില്ലെന്ന് അവസാന സ്ഥിരീകരണം; അപൂർവ മുഹുർത്തത്തിൽ കൈപിടിക്കാൻ പിതാവില്ലാത്ത നിരാശയിൽ ഭാവിരാജകുമാരി
ലണ്ടൻ: ഈ വരുന്ന ശനിയാഴ്ച ഹാരി രാജകുമാരനും മേഗൻ മാർകിളും തമ്മിൽ നടക്കുന്ന വിവാഹത്തിന് ലോകം മുഴുവനുമുള്ള രാജഭക്തർ ജിജ്ഞാസയോടെ കാത്തിരിക്കുകയാണ്. എന്നാൽ ഈ വിവാഹത്തിൽ മേഗന്റെ പിതാവ് തോമസ് മാർകിൾ പങ്കെടുക്കാനെത്തില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നേരത്തെ തന്നെ അദ്ദേഹം വിവാഹത്തിൽ പങ്കെടുക്കില്ലെന്ന ഊഹാപോഹങ്ങൾ ശക്തമായിരുന്നുവെങ്കിലും ഇപ്പോഴാണ് അതിന് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. അദ്ദേഹത്തിന് ഇന്ന് അടിയന്തിരമായി വലിയ ഹൃദയശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നിരിക്കുന്നതിനാൽ വിവാഹത്തിൽ പങ്കെടുക്കാനാവില്ലെന്ന വിശദീകരണമാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ തന്റെ ജീവിതത്തിലെ അപൂർവ മുഹുർത്തിൽ കൈപിടിക്കാൻ പിതാവെത്താത്ത നിരാശയിലായിത്തീർന്നിരിക്കുകയാണ് ഭാവിരാജകുമാരിയായ മേഗൻ. മേഗനെ വിവാഹം ചെയ്യരുതെന്നാവശ്യപ്പെട്ട് തന്റെ മകനായ തോമസ് ജൂനിയർ ഹാരി രാജകുമാരനെ തുറന്ന കത്തെഴുതിയ വിവരം വെളിപ്പെട്ടതിനെ തുടർന്ന് തനിക്ക് ഹാർട്ട് അറ്റാക്ക് വന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അതിനെ തുടർന്നാണ് അടിയന്തിര ശസ്ത്രക്രിയക്
ലണ്ടൻ: ഈ വരുന്ന ശനിയാഴ്ച ഹാരി രാജകുമാരനും മേഗൻ മാർകിളും തമ്മിൽ നടക്കുന്ന വിവാഹത്തിന് ലോകം മുഴുവനുമുള്ള രാജഭക്തർ ജിജ്ഞാസയോടെ കാത്തിരിക്കുകയാണ്. എന്നാൽ ഈ വിവാഹത്തിൽ മേഗന്റെ പിതാവ് തോമസ് മാർകിൾ പങ്കെടുക്കാനെത്തില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നേരത്തെ തന്നെ അദ്ദേഹം വിവാഹത്തിൽ പങ്കെടുക്കില്ലെന്ന ഊഹാപോഹങ്ങൾ ശക്തമായിരുന്നുവെങ്കിലും ഇപ്പോഴാണ് അതിന് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. അദ്ദേഹത്തിന് ഇന്ന് അടിയന്തിരമായി വലിയ ഹൃദയശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നിരിക്കുന്നതിനാൽ വിവാഹത്തിൽ പങ്കെടുക്കാനാവില്ലെന്ന വിശദീകരണമാണ് പുറത്ത് വന്നിരിക്കുന്നത്.
ഇതോടെ തന്റെ ജീവിതത്തിലെ അപൂർവ മുഹുർത്തിൽ കൈപിടിക്കാൻ പിതാവെത്താത്ത നിരാശയിലായിത്തീർന്നിരിക്കുകയാണ് ഭാവിരാജകുമാരിയായ മേഗൻ. മേഗനെ വിവാഹം ചെയ്യരുതെന്നാവശ്യപ്പെട്ട് തന്റെ മകനായ തോമസ് ജൂനിയർ ഹാരി രാജകുമാരനെ തുറന്ന കത്തെഴുതിയ വിവരം വെളിപ്പെട്ടതിനെ തുടർന്ന് തനിക്ക് ഹാർട്ട് അറ്റാക്ക് വന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അതിനെ തുടർന്നാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാവേണ്ടി വന്നിരിക്കുന്നതെന്നാണ് 73കാരനായ തോമസ് നൽകുന്ന വിശദീകരണം. തിങ്കളാഴ്ചയാണ് അദ്ദേഹം തന്റെ നിലപാട് ഇത്തരത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്.
തിങ്കളാഴ്ച മേഗൻ തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ താൻ ഫോണിനരികത്തില്ലാത്തതിനാൽ സംസാരിക്കാൻ സാധിച്ചിരുന്നില്ലെന്നും അതിനെ തുടർന്ന് മകൾ തനിക്ക് ടെക്സ്റ്റ് മെസേജ് അയച്ചിരുന്നുവെന്നും തോമസ് വെളിപ്പെടുത്തുന്നു. താൻ പിതാവിനെ സ്നേഹിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ആശങ്കപ്പെടുന്നുവെന്നുമാണാ സന്ദേശത്തിന്റെ ഉള്ളടക്കമെന്നും തോമസ് പറയുന്നു.ഇത്തരത്തിൽ ചരിത്രപരമായി തന്നെ പ്രാധാന്യമുള്ള ആ വിവാഹത്തിൽ നിന്നും വിട്ട് നിൽക്കേണ്ടി വന്നതിൽ തനിക്കേറെ വിഷമമുണ്ടെന്നും തോമസ് പറയുന്നു.
തോമസിന് ഒരാഴ്ച മുമ്പ് ഹാർട്ട് അറ്റാക്കുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ചൊവ്വാഴ്ച നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലേക്ക്തിരിച്ച് കൊണ്ട് വരുകയായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഹാർട്ട് അറ്റാക്ക് മൂലം ആരോഗ്യത്തിന് കടുത്ത ഭീഷണിയുണ്ടായെന്ന് ബാറ്ററി ടെസ്റ്റുകളിലൂടെ തെളിഞ്ഞുവെന്നും അതിനാൽ അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്നുമാണ് തോമസ് പറയുന്നത്. മേഗൻ വന്ന വഴികൾ മറന്നവളാണെന്നും തന്നെയും ബന്ധുക്കളെയും വിസ്മരിച്ചവളാണെന്നും തങ്ങളെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെന്നും രാജവധുവാകാൻ യോജിച്ചവളല്ലെന്നും മുന്നറിയിപ്പേകി ഏതാനും ആഴ്ചകൾക്ക് മുമ്പാണ് തോമസ് ജൂനിയർ ഹാരിക്ക് കത്തയച്ചിരുന്നത്. മേഗൻ രാജകുടുംബത്തെ ചതിക്കാനാണ് ഹാരിയെ വിവാഹം കഴിക്കുന്നതെന്ന മുന്നറിയിപ്പുള്ള കത്ത് വൻ വാർത്താപ്രാധാന്യം നേടിയിരുന്നു.
ഹാരിയും മേഗനും തമ്മിലുള്ള ബന്ധം വളർന്ന് വന്നപ്പോൾ മേഗന്റെ അമ്മ ഡോറിയ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നപ്പോഴും തോമസ് അവയിൽ നിന്നെല്ലാം എന്നും അകന്ന് നിൽക്കാനാണ് താൽപര്യപ്പെട്ടിരുന്നത്. പിന്നീട് അടുത്ത കാലത്തായിരുന്നു അദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നത്.ഹോളിവുഡിലെ മുൻ ലൈറ്റിങ് ഡയറക്ടറായിരുന്നു തോമസ്. 1984ലെ ലോസ് ഏയ്ജൽസ് ഒളിമ്പിക്‌സിനും 1986ലെ ഓസ്‌കർ അവാർഡ് ചടങ്ങളിനും ലൈറ്റിങ് ചെയ്തതു ടോമായിരുന്നു. 1979ൽ ലോസ് ഏയ്ജൽസിൽ വച്ചായിരുന്നു ടോം ആദ്യമായി ഡോറിയയെ കണ്ടു മുട്ടി വിവാഹം കഴിച്ചത്. 1981ലായിരുന്നു മേഗൻ ജനിച്ചത്.