- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവ നക്ഷത്രങ്ങളേയും സൂര്യനെ പോലും വിഴുങ്ങാൻ കഴിവുള്ള ഒരു തമോഗർത്തം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ; ഏത് നിമിഷവും ഭൂമിയിലെ ജീവൻ നിലയ്ക്കാം; പ്രപഞ്ചത്തെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ കഴിയുന്ന തമോഗർത്തത്തിന്റെ പൊരുൾ തേടി ശാസ്ത്രലോകം
ലണ്ടൻ: ത്വരിത ഗതിയിൽ വളരുന്ന തമോഗർത്തം കണ്ടെത്തിയെന്ന മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ ആസ്ട്രോണമർമാർ രംഗത്തെത്തി. സർവ നക്ഷത്രങ്ങളേയും സൂര്യനെ പോലും വിഴുങ്ങാൻ കഴിവുള്ള ഒരു തമോഗർത്തമാണിതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇതിലൂടെ ഏത് നിമിഷവും ഭൂമിയിലെ ജീവൻ നിലയ്ക്കാമെന്നും അവർ മുന്നറിയിപ്പേകുന്നു. ഈ വിധത്തിൽ പ്രപഞ്ചത്തെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ കഴിയുന്ന തമോഗർത്തത്തിന്റെ പൊരുൾ തേടുകയാണ് ശാസ്ത്രലോകം ഇപ്പോൾ. എഎൻയു സൈഡിങ് സ്പ്രിങ് ഒബ്സർവേറ്ററിയിലെ സ്‌കൈമാപ്പർ ടെലിസ്‌കോപ്പിലൂടെയാണ് ഈ തമോഗർത്തത്തെ തിരിച്ചറിഞ്ഞിരിക്കുന്നത്. മൊത്തം ഗ്യാലക്സിയേക്കാൾ ആയിരക്കണക്കിന് മടങ്ങ് തിളക്കമുള്ളതാണീ തമോഗർത്തമെന്നും റിപ്പോർട്ടുണ്ട്. നിരവധി വാതകങ്ങളെ ഈ തമോഗർത്തം ദിവസവും ഉള്ളിലേക്ക് വലിച്ചെടുക്കുന്നതിനാൽ വൻ താപമാണിത് പുറത്ത് വിടുന്നതെന്നാണ് എഎൻയു റിസർച്ച് സ്‌കൂൾ ഓഫ് ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലെ ഡോ. വോൾഫ് പറയുന്നു. ആകാശത്തിലെ എല്ലാ നക്ഷത്രങ്ങളെയും ഇല്ലാതാക്കാൻ ഈ തമോഗർത്തത്തിന് സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേ
ലണ്ടൻ: ത്വരിത ഗതിയിൽ വളരുന്ന തമോഗർത്തം കണ്ടെത്തിയെന്ന മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ ആസ്ട്രോണമർമാർ രംഗത്തെത്തി. സർവ നക്ഷത്രങ്ങളേയും സൂര്യനെ പോലും വിഴുങ്ങാൻ കഴിവുള്ള ഒരു തമോഗർത്തമാണിതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇതിലൂടെ ഏത് നിമിഷവും ഭൂമിയിലെ ജീവൻ നിലയ്ക്കാമെന്നും അവർ മുന്നറിയിപ്പേകുന്നു. ഈ വിധത്തിൽ പ്രപഞ്ചത്തെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ കഴിയുന്ന തമോഗർത്തത്തിന്റെ പൊരുൾ തേടുകയാണ് ശാസ്ത്രലോകം ഇപ്പോൾ. എഎൻയു സൈഡിങ് സ്പ്രിങ് ഒബ്സർവേറ്ററിയിലെ സ്‌കൈമാപ്പർ ടെലിസ്‌കോപ്പിലൂടെയാണ് ഈ തമോഗർത്തത്തെ തിരിച്ചറിഞ്ഞിരിക്കുന്നത്.
മൊത്തം ഗ്യാലക്സിയേക്കാൾ ആയിരക്കണക്കിന് മടങ്ങ് തിളക്കമുള്ളതാണീ തമോഗർത്തമെന്നും റിപ്പോർട്ടുണ്ട്. നിരവധി വാതകങ്ങളെ ഈ തമോഗർത്തം ദിവസവും ഉള്ളിലേക്ക് വലിച്ചെടുക്കുന്നതിനാൽ വൻ താപമാണിത് പുറത്ത് വിടുന്നതെന്നാണ് എഎൻയു റിസർച്ച് സ്‌കൂൾ ഓഫ് ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലെ ഡോ. വോൾഫ് പറയുന്നു. ആകാശത്തിലെ എല്ലാ നക്ഷത്രങ്ങളെയും ഇല്ലാതാക്കാൻ ഈ തമോഗർത്തത്തിന് സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.
20ബില്യൺ സൂര്യമാരേക്കാൾ വലുപ്പമുള്ള തമോഗർത്തമാണിതെന്നാണ് ഗവേഷകർ മുന്നറിയിപ്പേകുന്നത്.ഓരോ മില്യൺ വർഷം കൂടുന്തോറും ഇതിന്റെ വളർച്ചാ നിരക്ക് ഒരു ശതമാനമാണ്. ഈ ബ്ലാക്ക്ഹോളിൽ നിന്നും എക്സ്-റേകളും അൾട്രാവയലറ്റ് കിരണങ്ങളും പ്രവഹിക്കുന്നത് സ്‌കൈമാപ്പർ ടെലിസ്‌കോപ്പിലൂടെ ഗവേഷകർ തിരിച്ചറിയുകയായിരുന്നു. ഇതിൽ നിന്നും പ്രവഹിക്കുന്ന കടുത്ത എക്സ്റേ കിരണങ്ങളാൽ ഭൂമിയിലെ ജീവൻ തുടച്ച്നീക്കപ്പെടുമെന്നും വോൾഫ് മുന്നറിയിപ്പേകുന്നു.
ഗയിയ സാറ്റലൈറ്റിൽ നിന്നുമുള്ള ഡാറ്റകളെ പിന്തുടർന്നതിനെ തുടർന്നാണ് ഗവേഷകർ ഈ തമോഗർത്തം കണ്ടെത്താനിടയായത്. എഎൻയു 2.3 മീറ്റർ ടെലിസ്‌കോപ്പിലെ സ്പെക്ട്രോഗ്രാഫ് ഉപയോഗിച്ചാണിത് തിരിച്ചറിഞ്ഞിരിക്കുന്നത്.യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഗയിയ സാറ്റലൈറ്റിലൂടെ സെലെസ്റ്റിയൽ ഒബ്ജക്ടിന്റെ ചെറിയ ചലനങ്ങൾ പോലും തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ഇതിലൂടെ ഇത്തരത്തിലുള്ള തമോഗർത്തങ്ങളും തിരിച്ചറിയാൻ സാധിക്കുന്നുണ്ട്.
ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത മേഖലയാണ് തമോദ്വാരം അല്ലെങ്കിൽ തമോഗർത്തം. തമോദ്വാരത്തിന്റെ സീമയായ സംഭവചക്രവാളത്തിനകത്തേക്ക് വസ്തുക്കൾക്ക് പ്രവേശിക്കാമെന്നല്ലാതെ പ്രകാശം ഉൾപ്പെടെ യാതൊന്നിനും ഗുരുത്വാകർഷണം മറികടന്ന് ഈ പരിധിക്ക് പുറത്തുകടക്കാനാകില്ല. പ്രകാശം പ്രതിഫലിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യാത്തതിനാൽ തമോദ്വാരം പുറംലോകത്തിന് നഗ്‌നനേത്രങ്ങളാൽ കാണാൻ സാധിക്കില്ല.