- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ള ഹൃദയാഘാതം പറഞ്ഞ് അച്ഛനൊഴിഞ്ഞു; കാറപകടത്തിന്റെ പേരിൽ സഹോദരിക്ക് പിണക്കം; വിടുവായയുടെ പേരിൽ ക്ഷണം കിട്ടാതെ സഹോദരൻ; ആകെ അലമ്പായ കുടുംബത്തിൽ നിന്നും എന്തിന് കെട്ടിയെന്ന് ചോദിച്ച് രാജഭക്തർ; വിവാഹത്തിന് രണ്ട് ദിവസം അവശേഷിക്കവെ ഹാരിക്കും കടുത്ത നിരാശ
മെയ് 19ന് നടക്കുന്ന ഹാരി രാജകുമാരന്റെയും മേഗൻ മാർകിളിന്റെയും വിവാഹം ദിവസം ചെല്ലുന്തോറും കൂടുതൽ വിവാദത്തിലേക്ക് കൂപ്പ് കുത്തുകയാണ്. മേഗനും അടുത്ത കുടുംബക്കാരും തമ്മിലുള്ള പൊരുത്തക്കേട് കൂടുതൽ മറനീക്കി പുറത്തെത്തിക്കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഹൃദയാഘാതം വന്ന് ഇന്നലെ ഹൃദയ ശസ്ത്രക്രിയ നടക്കുന്നതിനാൽ വിവാഹത്തിന് എത്താനാവില്ലെന്ന് പറഞ്ഞ് മേഗന്റെ അച്ഛൻ തോമസ് മാർകിൾ പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ ആ ഹൃദയാഘാതം വ്യാജമാണെന്നാണ് പുതിയ റിപ്പോർട്ട്. വിവാഹത്തിന് വരാൻ താൽപര്യമില്ലാത്തതിനാൽ തോമസ് ഹൃദയാഘാത കഥ കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. ഇതിന് പുറമെ കാറപകടത്തിന്റെ പേരിൽ മേഗന്റെ സഹോദരി സാമന്തയും വിവാഹത്തിൽ നിന്നും വിട്ട് നിൽക്കുകയാണ്. വിടുവായയുടെ പേരിൽ ക്ഷണം കിട്ടാത്ത അവസ്ഥയിലാണ് മേഗന്റെ സഹോദരൻ തോമസ് ജൂനിയർ. ഇത്തരത്തിൽ ആകെ അലമ്പായ കുടുംബത്തിൽ നിന്നും എന്തിന് കെട്ടിയെന്ന് ഹാരിയോട് ചോദിച്ച് രാജഭക്തർ രംഗത്തെത്തിയിട്ടുമുണ്ട്. ഇതിനെ തുടർന്ന് വിവാഹത്ത
മെയ് 19ന് നടക്കുന്ന ഹാരി രാജകുമാരന്റെയും മേഗൻ മാർകിളിന്റെയും വിവാഹം ദിവസം ചെല്ലുന്തോറും കൂടുതൽ വിവാദത്തിലേക്ക് കൂപ്പ് കുത്തുകയാണ്. മേഗനും അടുത്ത കുടുംബക്കാരും തമ്മിലുള്ള പൊരുത്തക്കേട് കൂടുതൽ മറനീക്കി പുറത്തെത്തിക്കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഹൃദയാഘാതം വന്ന് ഇന്നലെ ഹൃദയ ശസ്ത്രക്രിയ നടക്കുന്നതിനാൽ വിവാഹത്തിന് എത്താനാവില്ലെന്ന് പറഞ്ഞ് മേഗന്റെ അച്ഛൻ തോമസ് മാർകിൾ പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ ആ ഹൃദയാഘാതം വ്യാജമാണെന്നാണ് പുതിയ റിപ്പോർട്ട്.
വിവാഹത്തിന് വരാൻ താൽപര്യമില്ലാത്തതിനാൽ തോമസ് ഹൃദയാഘാത കഥ കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. ഇതിന് പുറമെ കാറപകടത്തിന്റെ പേരിൽ മേഗന്റെ സഹോദരി സാമന്തയും വിവാഹത്തിൽ നിന്നും വിട്ട് നിൽക്കുകയാണ്. വിടുവായയുടെ പേരിൽ ക്ഷണം കിട്ടാത്ത അവസ്ഥയിലാണ് മേഗന്റെ സഹോദരൻ തോമസ് ജൂനിയർ. ഇത്തരത്തിൽ ആകെ അലമ്പായ കുടുംബത്തിൽ നിന്നും എന്തിന് കെട്ടിയെന്ന് ഹാരിയോട് ചോദിച്ച് രാജഭക്തർ രംഗത്തെത്തിയിട്ടുമുണ്ട്. ഇതിനെ തുടർന്ന് വിവാഹത്തിന് രണ്ട് ദിവസം അവശേഷിക്കവെ ഹാരിക്കും കടുത്ത നിരാശയാണുള്ളത്.
തന്റെ ബ്ലഡ് വെസലുകളിൽ ഡോക്ടർമാർ മൂന്ന് സ്റ്റെന്റ്സുകൾ ഇംപ്ലാന്റ് ചെയ്തതിനെ തുടർന്ന് തൽക്കാലം ശസ്ത്ക്രിയ ഒഴിവായെന്നാണ് തോമസ് മാർകിൾ വിവാഹത്തിന് വരാതിരിക്കുന്നതിന് ഇന്നലെ നൽകിയിരിക്കുന്ന പുതിയ വിശദീകരണം. തന്റെ അസുഖം ഭേദമാകാൻ വളരെകാലമെടുക്കുമെന്നും അതിനാൽ ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാൻ സാധ്യമല്ലെന്നും അദ്ദേഹം ന്യായീകരിക്കുന്നു. എന്നാൽ ഇത് പൂർണമായും സത്യമല്ലെന്നാണ് സൂചന. ഓരോ കാരണങ്ങളുണ്ടാക്കി തോമസ് വിവാഹത്തിൽ പങ്കെടുക്കുന്നതിൽ നിന്നും ഒഴിഞ്ഞ് മാറുകയാണെന്നും സൂചനയുണ്ട്.
ഇന്നലെയുണ്ടായ കാറപകടത്തെ തുടർന്ന് കാൽമുട്ടും കണങ്കാലും പൊട്ടിയതിനെ തുടർന്ന് മേഗന്റെ അർധസഹോദരി സാമന്ത ആശുപത്രിയിലായിരിക്കുന്നുവെന്നും അതിനാൽ അവരും വിവാഹത്തിൽ പങ്കെടുക്കാനെത്തില്ലെന്നും റിപ്പോർട്ടുണ്ട്. തങ്ങൾ ഫ്ലോറിഡയിലൂടെ വണ്ടിയോടിച്ച് പോകുമ്പോൾ പാപ്പരാസികൾ പിന്തുടർന്നുവെന്നും അവരിൽ നിന്നും രക്ഷപ്പെടുന്നതിനായുള്ള വെപ്രാളത്തിൽ കാർ അപകടത്തിലാവുകയായിരുന്നുവെന്നും സാമന്തയുടെ ബോയ്ഫ്രണ്ട് മാർക്ക് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അതിനിടെ രോഗത്താലും വാർധക്യത്താലും പെടാപ്പാടുകൾ നിറഞ്ഞ ജീവിതം നയിക്കുന്ന തങ്ങളുടെ പിതാവിനെ കെൻസിങ്ടൺ പാലസ് സഹായിച്ചില്ലെന്ന ആരോപണവുമായി സാമന്ത നേരത്തെ രംഗത്തെത്തിയിരുന്നു. രാജകീയ വധുവാകുന്ന മേഗന്റെ പിതാവ് ഇത്തരത്തിൽ പ്രാരബ്ധം നിറഞ്ഞ ജീവിതം നയിക്കേണ്ട ആളല്ലെന്നും സാമന്ത പറയുന്നു.ഒരു ടിവിപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അവർ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മേഗൻ വന്ന വഴികൾ മറന്നവളാണെന്നും തന്നെയും ബന്ധുക്കളെയും വിസ്മരിച്ചവളാണെന്നും തങ്ങളെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെന്നും രാജവധുവാകാൻ യോജിച്ചവളല്ലെന്നും മുന്നറിയിപ്പേകി ഏതാനും ആഴ്ചകൾക്ക് മുമ്പാണ് മേഗന്റെ സഹോദരൻ തോമസ് ജൂനിയർ ഹാരിക്ക് കത്തയച്ചിരുന്നത്. മേഗൻ രാജകുടുംബത്തെ ചതിക്കാനാണ് ഹാരിയെ വിവാഹം കഴിക്കുന്നതെന്ന മുന്നറിയിപ്പുള്ള കത്ത് വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. എന്നാൽ അതിനിടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമിറങ്ങിയ മേഗന്റെ അമ്മ ഡോറിയ രാഗ് ലാന്റിന് രാജകീയമായ പരിഗണനയാണ് ലഭിച്ചിരിക്കുന്നത്.
ഹീത്രോവിലിറങ്ങിയ അവരെ സ്വീകരിക്കാൻ റോയൽ ഫ്ലീറ്റിന്റെ ഭാഗമായ ജാഗ്വറെത്തിയിരുന്നു. തുടർന്ന് ഇവിടുത്തെ അൾട്രാ ലക്ഷ്വറിയസ് വിഐപി വിൻഡ്സർ സ്യൂട്ടിലേക്കാണ് ഡോറിയ നയിക്കപ്പെട്ടത്. പിന്നീട് പൊലീസ് എസ്‌കോർട്ടിലായിരുന്നു ഡോറിയയുടെ സഞ്ചാരം.