- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓകെ പറയും മുമ്പ് എന്തുകൊണ്ട് ഹാരി ഒന്ന് ഗൂഗിൾ ചെയ്തില്ല...? പിതാവിനെ എന്തുകൊണ്ട് ഇതുവരെ നേരിട്ട് കണ്ടില്ല...? കൊള്ളാവുന്ന രണ്ട് അമ്മാവന്മാരെ എന്തുകൊണ്ട് ഒഴിവാക്കി...? എന്തുകൊണ്ട് ഹാരി കൂട്ടുകാരെ വിളിച്ചില്ല..? മേഗൻ-ഹാരി കല്യാണം കുളമാകാൻ കാരണക്കാരാര്..?
കാത്ത് കാത്തിരുന്ന ഹാരി-മേഗൻ വിവാഹത്തിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ. തന്റെ സ്വപ്നത്തിലെ രാജകുമാരനെ വിവാഹം കഴിക്കുകയെന്ന മേഗന്റെ ആഗ്രഹം സഫലമാവുകയുമാണ്. എന്നാൽ വിവാഹമടുക്കുന്തോറും വിവാദങ്ങളും പെരുകുന്ന സാഹചര്യമാണുള്ളത്. മേഗന് തന്റെ അടുത്ത ബന്ധുക്കളുമായുള്ള യോജിപ്പില്ലായ്മ വാർത്തകളിൽ നിറഞ്ഞ് വിവാദമുയർത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു പെണ്ണിനെ ഹാരി എന്തിനാണ് വിവാഹം കഴിക്കുന്നതെന്ന് വരെ രാജഭക്തർ ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്. മേഗനുമായുള്ള ബന്ധത്തിന് ഓകെ പറയുന്നതിന് മുമ്പ് എന്തുകൊണ്ട് ഹാരി ഒന്ന് ഗൂഗിൾ ചെയ്തില്ല...? പിതാവിനെ എന്തുകൊണ്ട് ഇതുവരെ നേരിട്ട് കണ്ടില്ല...? കൊള്ളാവുന്ന രണ്ട് അമ്മാവന്മാരെ എന്തുകൊണ്ട് ഒഴിവാക്കി...? എന്തുകൊണ്ട് ഹാരി കൂട്ടുകാരെ വിളിച്ചില്ല..? മേഗൻ-ഹാരി കല്യാണം കുളമാകാൻ കാരണക്കാരാര്..? തുടങ്ങിയ ചോദ്യങ്ങളും ഈ അവസരത്തിൽ ശക്തമാകുന്നുണ്ട്. തന്റെ സഹോദരി മേഗൻ മാർകിളിന് ഇതിന് മുമ്പ് നിരവധി കാമുകന്മാരുണ്ടായിരുന്നുവെന്നും അതിനാൽ അവരെ വിവാഹം കഴിക്കുന്നതിൽ
കാത്ത് കാത്തിരുന്ന ഹാരി-മേഗൻ വിവാഹത്തിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ. തന്റെ സ്വപ്നത്തിലെ രാജകുമാരനെ വിവാഹം കഴിക്കുകയെന്ന മേഗന്റെ ആഗ്രഹം സഫലമാവുകയുമാണ്. എന്നാൽ വിവാഹമടുക്കുന്തോറും വിവാദങ്ങളും പെരുകുന്ന സാഹചര്യമാണുള്ളത്. മേഗന് തന്റെ അടുത്ത ബന്ധുക്കളുമായുള്ള യോജിപ്പില്ലായ്മ വാർത്തകളിൽ നിറഞ്ഞ് വിവാദമുയർത്തിക്കൊണ്ടിരിക്കുകയാണ്.
ഇത്തരത്തിലുള്ള ഒരു പെണ്ണിനെ ഹാരി എന്തിനാണ് വിവാഹം കഴിക്കുന്നതെന്ന് വരെ രാജഭക്തർ ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്. മേഗനുമായുള്ള ബന്ധത്തിന് ഓകെ പറയുന്നതിന് മുമ്പ് എന്തുകൊണ്ട് ഹാരി ഒന്ന് ഗൂഗിൾ ചെയ്തില്ല...? പിതാവിനെ എന്തുകൊണ്ട് ഇതുവരെ നേരിട്ട് കണ്ടില്ല...? കൊള്ളാവുന്ന രണ്ട് അമ്മാവന്മാരെ എന്തുകൊണ്ട് ഒഴിവാക്കി...? എന്തുകൊണ്ട് ഹാരി കൂട്ടുകാരെ വിളിച്ചില്ല..? മേഗൻ-ഹാരി കല്യാണം കുളമാകാൻ കാരണക്കാരാര്..? തുടങ്ങിയ ചോദ്യങ്ങളും ഈ അവസരത്തിൽ ശക്തമാകുന്നുണ്ട്.
തന്റെ സഹോദരി മേഗൻ മാർകിളിന് ഇതിന് മുമ്പ് നിരവധി കാമുകന്മാരുണ്ടായിരുന്നുവെന്നും അതിനാൽ അവരെ വിവാഹം കഴിക്കുന്നതിൽ നിന്നും പിന്മാറണമെന്നും മുന്നറിയിപ്പേകി മേഗന്റെ സഹോദരൻ തോമസ് മാർകിൾ ജൂനിയർ ഹാരിക്ക് ദിവസങ്ങൾക്ക് മുമ്പ് തുറന്ന കത്തെഴുതിയിരുന്നു. കൂടാതെ വന്ന വഴികൾ മറക്കുന്ന സ്വഭാവക്കാരിയായ മേഗൻ താനുൾപ്പെടെയുള്ള അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പുറമെ മേഗനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് സഹോദരി സാമന്തയും രംഗത്തെത്തിയിരുന്നു. ഈ വിധത്തിൽ മേഗന്റെത് പ്രശ്നങ്ങൾ നിറഞ്ഞ കുടുംബമാണെന്ന് വ്യക്തമായിട്ടുണ്ട്.
മേഗനോട് വിവാഹ വാഗ്ദാനം നൽകുന്നതിന് മുമ്പ് അവരുടെ കുടുംബത്തെക്കുറിച്ച് ഹാരി ഒന്ന് ഗൂഗിൾ ചെയ്തിരുന്നുവെങ്കിൽ ഈ വക പുലിവാൽ നിറഞ്ഞ കുടുംബത്തിൽ നിന്നുള്ള ഒരു ബന്ധം ഒഴിവാക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നാണ് രാജഭക്തർ ഇപ്പോൾ വാദിക്കുന്നത്. മേഗന്റെ ഒരു അമ്മാവനായ ഫ്രെഡറിക് മാർകിൾ അമേരിക്കയിലെ ഈസ്റ്റേൺ ഓർത്തഡോക്സ് കത്തോലിക്ക് ചർച്ചിലെ ബിഷപ്പാണ്. മറ്റൊരു അമ്മാവനായ മൈക്കൽ മാർകിൾ റിട്ടയേഡ് യുഎസ് ഡിപ്ലോമാറ്റാണ്. കൊള്ളാവുന്ന ഈ കുടുംബക്കാരെ എന്തുകൊണ്ട് വിവാഹാലോചന വേളയിൽ ഹാരി ഒഴിവാക്കിയെന്ന ചോദ്യവും ഈ അവസരത്തിൽ നിരവധി പേർ ഉന്നയിക്കുന്നുണ്ട്.
വ്യാപകമായ സൗഹൃദവലയുമുള്ള ഹാരി നിർണായകമായ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്റെ സുഹൃത്തുക്കളോട് ആലോചിച്ചില്ലെന്ന ആരോപണവും ഈ അവസരത്തിൽ ശക്തമാകുന്നുണ്ട്. തന്റെ അടുത്ത കളിക്കൂട്ടുകാരനായ ഫ്രെഡി വിൻഡ്സറിനെ പോലുള്ളവരെ പോലും ഹാരി വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.ഇതിന് പുറമെ ലേഡി ഗബ്രിയേല വിൻഡ്സർ, ലേഡി ഡേവിന ലെവിസ്, ലേഡി ഹെലൻ ടെയ്ലർ തുടങ്ങിയ ചങ്ങാതിമാരെയും ഹാരി മനഃപൂർവം ഒഴിവാക്കിയെന്നും ആരോപണമുണ്ട്.
ഇത് പോലെ മേഗനും തന്റെ അടുത്ത കൂട്ടുകാരെ വിവാഹത്തിന് ക്ഷണിച്ചില്ലെന്നതും ദുരൂഹത ഉയർത്തുന്നുണ്ട്. വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മേഗന്റെ ഭാഗത്ത് നിന്നും അമ്മ ഡോറിയ മാത്രമാണ് ഇന്നലെ എത്തിയിരിക്കുന്നത്. വധുവിന്റെ ഭാഗത്ത് നിന്നും മറ്റ് ബന്ധുക്കളൊന്നും എത്താത്തതിനെ കുറിച്ചും ആശങ്ക നിറഞ്ഞ ചോദ്യം ഉയരുന്നുണ്ട്.