- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുലക്ഷം കുടിയേറ്റക്കാരെ പുറത്താക്കാൻ പദ്ധതി തയ്യാറാക്കി ഇറ്റലിയുടെ പുതിയ ഭരണകൂടം; അധികാരമേറ്റാലുടൻ കുടിയേറ്റ വേട്ട തുടങ്ങുമെന്ന് പ്രഖ്യാപിച്ച് വലതുപാർട്ടികളുടെ കൂട്ടായ്മ
കടുത്ത കുടിയേറ്റ വിരുദ്ധതയുമായി അധികാരത്തിലേറുന്ന ഇറ്റലിയിലെ വലതുപക്ഷ പാർട്ടികളുടെ കൂട്ടായ്മ, രാജ്യത്തുനിന്ന് അഞ്ചുലക്ഷം കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു. ദിവസങ്ങൾക്കുള്ളിൽ വലതുപക്ഷപ്പാർട്ടികളുടെ കൂട്ടായ്മ പുതിയ സർക്കാരുണ്ടാക്കുമെന്നാണ് കരുതുന്നത്. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന പ്രഖ്യാപനവുമായി പ്രചാരണം നടത്തിയ റൈറ്റ് ലീഗും വലതുപക്ഷ ചായ്‌വുള്ള ഫൈവ് ്സ്റ്റാർ മൂവ്‌മെന്റും ചേർന്നാണ് അധികാരത്തിലേറാൻ പോകുന്നത്. വലതുപക്ഷ മുന്നണി അധികാരത്തിലെത്തുന്നത് യൂറോപ്യൻ യൂണിയനും ഭീഷണിയാണ്. ബ്രിട്ടൻ വേർപിരിയുന്നതിന്റെ പ്രതിസന്ധിയിൽനിൽക്കുന്ന യൂണിയന്, ഇറ്റലിയിൽനിന്നും സമാനമായ സമ്മർദം നേരിടേണ്ടിവരും. ബ്രെക്‌സിറ്റിനെപ്പോലെ ഇറ്റലിയിലും ഹിതപരിശോധന വേണമെന്ന ആവശ്യം നേരത്തേമുതൽക്ക് ഉയർത്തുന്നവരാണ് ഫൈവ് സ്റ്റാർ മൂവ്‌മെന്റ്. യൂറോപ്യൻ യൂണിയന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന 58 പേജുള്ള പ്രകടനപത്രികയും റൈറ്റ് ലീഗ്-ഫൈവ് സ്റ്റാർ മുന്നണി പുറത്തിറക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ നിയമങ്ങളെയും നടപടികളെയു
കടുത്ത കുടിയേറ്റ വിരുദ്ധതയുമായി അധികാരത്തിലേറുന്ന ഇറ്റലിയിലെ വലതുപക്ഷ പാർട്ടികളുടെ കൂട്ടായ്മ, രാജ്യത്തുനിന്ന് അഞ്ചുലക്ഷം കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു. ദിവസങ്ങൾക്കുള്ളിൽ വലതുപക്ഷപ്പാർട്ടികളുടെ കൂട്ടായ്മ പുതിയ സർക്കാരുണ്ടാക്കുമെന്നാണ് കരുതുന്നത്. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന പ്രഖ്യാപനവുമായി പ്രചാരണം നടത്തിയ റൈറ്റ് ലീഗും വലതുപക്ഷ ചായ്‌വുള്ള ഫൈവ് ്സ്റ്റാർ മൂവ്‌മെന്റും ചേർന്നാണ് അധികാരത്തിലേറാൻ പോകുന്നത്.
വലതുപക്ഷ മുന്നണി അധികാരത്തിലെത്തുന്നത് യൂറോപ്യൻ യൂണിയനും ഭീഷണിയാണ്. ബ്രിട്ടൻ വേർപിരിയുന്നതിന്റെ പ്രതിസന്ധിയിൽനിൽക്കുന്ന യൂണിയന്, ഇറ്റലിയിൽനിന്നും സമാനമായ സമ്മർദം നേരിടേണ്ടിവരും. ബ്രെക്‌സിറ്റിനെപ്പോലെ ഇറ്റലിയിലും ഹിതപരിശോധന വേണമെന്ന ആവശ്യം നേരത്തേമുതൽക്ക് ഉയർത്തുന്നവരാണ് ഫൈവ് സ്റ്റാർ മൂവ്‌മെന്റ്. യൂറോപ്യൻ യൂണിയന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന 58 പേജുള്ള പ്രകടനപത്രികയും റൈറ്റ് ലീഗ്-ഫൈവ് സ്റ്റാർ മുന്നണി പുറത്തിറക്കിയിട്ടുണ്ട്.
യൂറോപ്യൻ യൂണിയന്റെ നിയമങ്ങളെയും നടപടികളെയും ശക്തമായി എതിർക്കുന്ന പ്രകടനപത്രിക, യൂറോപ്യൻ യൂണിയന്റെ അധികാരങ്ങൾ പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കുന്നു. കൂടുതൽ പൊലീസുകാരെ റിക്രൂട്ട് ചെയ്യുമെന്നും ജയിലുകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഇറ്റാലിയൻ പട്ടണങ്ങളിലെയും നഗരങ്ങളിലെയും അഭയാർഥി കേന്ദ്രങ്ങൾ പൂർണമായും ഇല്ലാതാക്കുമെന്നും പ്രകടനപത്രിക പ്രഖ്യാപിക്കുന്നു.
കഴിഞ്ഞ നാലുവർഷത്തിനിടെ ലിബിയയിൽനിന്ന് ആറുലക്ഷത്തോളം അഭയാർഥികൾ ഇറ്റലിയിലെത്തിയതായാണ് കണക്കാക്കുന്നത്.ഇതിൽ ഭൂരിപക്ഷംപേർക്കും യൂറോപ്യൻ യൂണിയൻ നിർദ്ദേശപ്രകാരം അഭയം നൽകിയിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. അഞ്ചുലക്ഷത്തോളം അനധികൃത കുടിയേറ്റക്കാർ ഇറ്റലിയിലുണ്ടെന്നും അവരെ തിരിച്ചയക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കുമെന്നുമാണ് വലതുപക്ഷ മുന്നണിയുടെ പ്രഖ്യാപനം.
അഭയാർഥികൾ അവരാദ്യമെത്തുന്ന രാജ്യത്ത് അഭയത്തിന് അപേക്ഷിക്കണമെന്ന ഡബ്ലിൻ തീരുമാനത്തെയും പാർട്ടികൾ ചോദ്യം ചെയ്യുന്നു. ഇറ്റലിയുടെയും ഗ്രീസിന്റെയും ഭൂമിശാസ്ത്രപരമായ കിടപ്പനുസരിച്ച് അഭയാർഥികളെറെയുമെത്തുന്നത് ഈ രാജ്യങ്ങളിലൂടെയാണ്. ഡബ്ലിൻ തീരുമാനം തങ്ങൾക്ക് കൂടുതൽ ബാധ്യതയുണ്ടാക്കുന്നതായി ഈ രണ്ട് രാജ്യങ്ങളും നേരത്തെമുതൽ പരാതിപ്പെടുന്നുണ്ട്. അതംഗീകരിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കുമെന്നാണ് റൈറ്റ് ലീഗ്-ഫൈവ് സ്റ്റാർ മു്ന്നണിയുടെ തീരുമാനം.
മാർച്ച് നാലിന് നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ ഇതുവരെയും അധികാരക്കൈമാറ്റം നടന്നിട്ടില്ല. ഫൈവ് സ്റ്റാറിനാണ് കൂടുതൽ സീറ്റുകൾ നേടാനായത്. മറ്റു വലതുപക്ഷ പാർട്ടികളുമായി സഖ്യത്തിലായിരുന്ന ദ ലീഗ് കൂടുതൽ വോട്ടുനേടിയ പാർട്ടിയുമാണ്. ഇതോടെയാണ് ഇരുപാർട്ടികളും ഒരുമിച്ച് പുതിയ മുന്നണി രൂപവത്കരിക്കാൻ തീരുമാനിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ മുന്നണി അധികാരത്തിലേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.