- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറം കാണാവുന്ന നീളൻ വെള്ള ഗൗണും ഡയാന രാജകുമാരിയുടെ മോതിരവും ധരിച്ചിറങ്ങിയ മേഗനെ ഓപ്പൺ ജാഗ്വറിന്റെ ഡോർ തുറന്ന് കയറ്റിയിരുത്തി ഹാരി; പരമ്പരാഗത ഡിന്നർ സ്യൂട്ടണിഞ്ഞ് ഡ്രൈവറായി വിരുന്നുശാലയിലേക്ക്
ഇന്നലെ പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് വിവാഹിതരായ ഹാരി രാജകുമാരനും മേഗൻ മാർകിളും വിരുന്നിനായി വൈകുന്നേരം ഫ്രോഗ് മോർഹൗസിലെത്തി. 200 അതിഥികൾക്കായിയരുന്നു അവിടെ വിരുന്ന് നൽകിയിരുന്നത്. പുറം കാണാവുന്ന നീളൻ വെള്ളം ഗൗണും ഡയാന രാജകുമാരിയുടെ മോതിരവും ധരിച്ചിറങ്ങിയ മേഗനെ ഓപ്പൺ ടോപ്പ് ജാഗ്വറിന്റെ ഡോർ തുറന്ന് കയറ്റിയിരുത്തുകയായിരുന്നു ഹാരി. പരമ്പരാഗത ഡിന്നർ സ്യൂട്ടണിഞ്ഞ് ഹാരി തന്നെയായിരുന്നു ജാഗ്വർ വിരുന്ന് ശാലയിലേക്ക് ഓടിച്ചിരുന്നത്. ഹാരിയുടെ അമ്മയും അകാലത്തിൽ പൊലിഞ്ഞ രാജകുമാരിയുമായ ഡയാനയുടെ എമറാൾഡ്-കട്ട് അക്വാമറൈൻ റിംഗായിരുന്നു മേഗൻ ധരിച്ചിരുന്നത്. ഇതിന് പുറമെ ആകർഷകരമായ ഹാൾട്ടർ-നെക്ക് സ്റ്റെല്ല മാക് കാർട്നെ ഗൗണിലും മേഗൻ തിളങ്ങി.നേരത്തെ വിൻഡ്സറിൽ വച്ച് നടന്ന ഇവരുടെ വിവാഹത്തിന് ദൃക്സാക്ഷികളാവാനായി 120,000 ത്തിൽ അധികം പേരായിരുന്നു എത്തിയിരുന്നത്. 2000ത്തിൽ അധികം വരുന്ന അതിഥികളിൽ രാജ്ഞിയടക്കമുള്ള മുതിർന്ന രാജകുടുംബാംഗങ്ങളും ഹോളിവുഡിലെ പ്രമുഖരുമുൾപ്പെടുന്നു. സിൽവർ ബ്ലൂ ഓപ്പൺ-ടോപ്പ് ജാഗ്വർ ഇ-ടൈപ്പ് കൺസപ്റ
ഇന്നലെ പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് വിവാഹിതരായ ഹാരി രാജകുമാരനും മേഗൻ മാർകിളും വിരുന്നിനായി വൈകുന്നേരം ഫ്രോഗ് മോർഹൗസിലെത്തി. 200 അതിഥികൾക്കായിയരുന്നു അവിടെ വിരുന്ന് നൽകിയിരുന്നത്. പുറം കാണാവുന്ന നീളൻ വെള്ളം ഗൗണും ഡയാന രാജകുമാരിയുടെ മോതിരവും ധരിച്ചിറങ്ങിയ മേഗനെ ഓപ്പൺ ടോപ്പ് ജാഗ്വറിന്റെ ഡോർ തുറന്ന് കയറ്റിയിരുത്തുകയായിരുന്നു ഹാരി. പരമ്പരാഗത ഡിന്നർ സ്യൂട്ടണിഞ്ഞ് ഹാരി തന്നെയായിരുന്നു ജാഗ്വർ വിരുന്ന് ശാലയിലേക്ക് ഓടിച്ചിരുന്നത്.
ഹാരിയുടെ അമ്മയും അകാലത്തിൽ പൊലിഞ്ഞ രാജകുമാരിയുമായ ഡയാനയുടെ എമറാൾഡ്-കട്ട് അക്വാമറൈൻ റിംഗായിരുന്നു മേഗൻ ധരിച്ചിരുന്നത്. ഇതിന് പുറമെ ആകർഷകരമായ ഹാൾട്ടർ-നെക്ക് സ്റ്റെല്ല മാക് കാർട്നെ ഗൗണിലും മേഗൻ തിളങ്ങി.നേരത്തെ വിൻഡ്സറിൽ വച്ച് നടന്ന ഇവരുടെ വിവാഹത്തിന് ദൃക്സാക്ഷികളാവാനായി 120,000 ത്തിൽ അധികം പേരായിരുന്നു എത്തിയിരുന്നത്. 2000ത്തിൽ അധികം വരുന്ന അതിഥികളിൽ രാജ്ഞിയടക്കമുള്ള മുതിർന്ന രാജകുടുംബാംഗങ്ങളും ഹോളിവുഡിലെ പ്രമുഖരുമുൾപ്പെടുന്നു.
സിൽവർ ബ്ലൂ ഓപ്പൺ-ടോപ്പ് ജാഗ്വർ ഇ-ടൈപ്പ് കൺസപ്റ്റ് സീറോയിലായിരുന്നു ഹാരിയും മേഗനും വിരുന്നിനെത്തിയത്. യഥാർത്ഥത്തിൽ 1968ൽ നിർമ്മിച്ച മോഡലാണിതെങ്കിലും നിലവിൽ ഇത് വൈദ്യുതിയിലാണ് ഓടിക്കുന്നത്. ഇന്നലെ വിരുന്ന് നടന്ന ഫ്രോഗ് മോർഹൗസ് വിൻഡ്സർ കാസിലിന്റെ ഹോം പാർക്കിലാണിത് സ്ഥിതി ചെയ്യുന്നത്. ക്രൗൺ എസ്റ്റേറ്റിന്റെ ഒരു ഭാഗമെന്ന നിലയിലാണിത് സ്ഥിതി ചെയ്യുന്നത്.സ്റ്റെല്ല മാക് കാർട്നെ ഡിസൈൻ ചെയ്തിരുന്ന മേഗന്റെ ലില്ലി വൈറ്റ് ഹൈ നെക്ക് ഗൗൺ സിൽക്ക് ക്രെപ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.എന്നാൽ അവരുടെ അക്വാസുറ ഷൂസ് സിൽക്കി സാറ്റിനായിരുന്നു.
വിരുന്നിന് പങ്കെടുക്കാനെത്തിയ മേഗന്റെ ഹെയർസ്‌റ്റൈൽ ഡിസൈൻ ചെയ്തത് ജോർജ് നോർത്ത് വുഡാണ്. പരമ്പരാഗതമായി ഡയാനയിൽ നിന്നും കൈമാറ്റം ചെയ്ത് കിട്ടിയ വലിയ മോതിരം മേഗൻ ധരിച്ചത് വലതു കൈയിലെ വിരലിലായിരുന്നു. ഇന്നലെ രാത്രി ഒരു ഡബിൾ ഡക്കർ ബസിലായിരുന്നു അതിഥികൾ ഫ്രോഗ് മോർ ഹൗസിൽ വിരുന്നിനെത്തിയിരുന്നത്. അസ്‌കോട്ടിലെ കോവർത്ത് പാർക്ക് ഹോട്ടലിൽ നിന്നായിരുന്നു ബസ് എത്തിയത്. ഹോളിവുഡ് താരങ്ങളടക്കമുള്ള പ്രമുഖരും രാജകുടുംബാംഗങ്ങളും വിരുന്നിനെത്തിയിരുന്നു. രാജ്ഞിയുടെ ആതിഥേയത്വത്തിലായിരുന്നു വിരുന്ന് നടത്തിയത്.
രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വില്യം രാജകുമാരനും കേയ്റ്റും മക്കളായ ജോർജും ചാർലറ്റും വിരുന്നിനെത്തി. എന്നാൽ ഇവരുടെ മൂന്നാമത്തെ കുട്ടി ലൂയിസിനെ കൊണ്ട് വന്നിരുന്നില്ല.വിഭവസമൃദ്ധമായ ഭക്ഷണമായിരുന്നു വിരുന്നിന് വിളമ്പിയത്.