- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമൺവെൽത്ത് രാജ്യങ്ങളിലെ 53 പുഷ്പങ്ങളും ഡയമണ്ടും തുന്നിച്ചേർത്ത 15 അടി നീളമുള്ള രണ്ട് ലക്ഷം പൗണ്ടിന്റെ തൂവെള്ള വസ്ത്രത്തിൽ തിളങ്ങി മേഗൻ; പട്ടാളക്കാരന്റെ വേഷം ധരിച്ച് ഹാരി; മൂന്ന് തവണ മാത്രം ഉപയോഗിച്ച അലക്സാണ്ടർ മാക് ക്യൂൻ കോട്ടണണിഞ്ഞ് ഫ്ലവർ ഗേൾസിനെ നിയന്ത്രിച്ച് കേയ്റ്റ്; ഇളം പച്ച നിറത്തിലുള്ള ഒറ്റയുടുപ്പണിഞ്ഞ് രാജ്ഞി
ഇന്നലെ നടന്ന ഹാരി- മേഗൻ വിവാഹത്തിൽ വധുവടക്കമുള്ളവർ ധരിച്ച വൈവിധ്യമാർന്ന വസ്ത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഗിവെൻചിയുടെ ക്രിയേറ്റീവ് ഡയറക്ടറായ ക്ലാരെ വെയ്റ്റ് കെല്ലർ ഡിസൈൻ ചെയ്ത മനോഹരമായ തൂവെള്ള വസ്ത്രം ധരിച്ചായിരുന്നു മേഗൻ ഏവരെയും ആശ്ചര്യപ്പെടുത്തിയത്.രണ്ട് ലക്ഷം പൗണ്ട് വിലയുള്ള വസ്ത്രമായിരുന്നു ഇത്. കോമൺവെൽത്ത് രാജ്യങ്ങളിലെ 53 പുഷ്പങ്ങളും ഡയമണ്ടും തുന്നിച്ചേർത്ത 15 അടി നീളമുള്ള വസ്ത്രമായിരുന്നു ഇത്. എന്നാൽ അതേ സമയം പട്ടാളക്കാരന്റെ കറുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞായിരുന്നു ഹാരി രാജകുമാരൻ വിവാഹത്തിനെത്തിയത്. ഇതുവരെ മൂന്ന് തവണ മാത്രം ഉപയോഗിച്ച അലക്സാണ്ടർ മാക് ക്യൂൻ കോട്ടായിരുന്നു കേയ്റ്റ് രാജകുമാരി ചടങ്ങിൽ ധരിച്ചത്. ചടങ്ങിൽ ഫ്ലവർ ഗേൾസിനെ നിയന്ത്രിച്ചും കേയ്റ്റ് ശ്രദ്ധേയയായിരുന്നു. ഇളം പച്ച നിറത്തിലുള്ള ഒറ്റയുടുപ്പണിഞ്ഞായിരുന്നു രാജ്ഞിയെത്തിയിരുന്നത്.വിവാഹവേളയിൽ മേഗൻ അണിഞ്ഞ വസ്ത്രത്തിന്റെ വസ്ത്രാഞ്ചലത്തിന് മാത്രം അഞ്ച് മീറ്ററോളം നീളമുണ്ട്. ഡബിൾ ബോണ്ടഡ് സിൽക്ക് കാഡിയാണ് ബെർമിങ്ഹാമിലെ ഈ ഡിസൈന
ഇന്നലെ നടന്ന ഹാരി- മേഗൻ വിവാഹത്തിൽ വധുവടക്കമുള്ളവർ ധരിച്ച വൈവിധ്യമാർന്ന വസ്ത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഗിവെൻചിയുടെ ക്രിയേറ്റീവ് ഡയറക്ടറായ ക്ലാരെ വെയ്റ്റ് കെല്ലർ ഡിസൈൻ ചെയ്ത മനോഹരമായ തൂവെള്ള വസ്ത്രം ധരിച്ചായിരുന്നു മേഗൻ ഏവരെയും ആശ്ചര്യപ്പെടുത്തിയത്.രണ്ട് ലക്ഷം പൗണ്ട് വിലയുള്ള വസ്ത്രമായിരുന്നു ഇത്. കോമൺവെൽത്ത് രാജ്യങ്ങളിലെ 53 പുഷ്പങ്ങളും ഡയമണ്ടും തുന്നിച്ചേർത്ത 15 അടി നീളമുള്ള വസ്ത്രമായിരുന്നു ഇത്. എന്നാൽ അതേ സമയം പട്ടാളക്കാരന്റെ കറുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞായിരുന്നു ഹാരി രാജകുമാരൻ വിവാഹത്തിനെത്തിയത്.
ഇതുവരെ മൂന്ന് തവണ മാത്രം ഉപയോഗിച്ച അലക്സാണ്ടർ മാക് ക്യൂൻ കോട്ടായിരുന്നു കേയ്റ്റ് രാജകുമാരി ചടങ്ങിൽ ധരിച്ചത്. ചടങ്ങിൽ ഫ്ലവർ ഗേൾസിനെ നിയന്ത്രിച്ചും കേയ്റ്റ് ശ്രദ്ധേയയായിരുന്നു. ഇളം പച്ച നിറത്തിലുള്ള ഒറ്റയുടുപ്പണിഞ്ഞായിരുന്നു രാജ്ഞിയെത്തിയിരുന്നത്.വിവാഹവേളയിൽ മേഗൻ അണിഞ്ഞ വസ്ത്രത്തിന്റെ വസ്ത്രാഞ്ചലത്തിന് മാത്രം അഞ്ച് മീറ്ററോളം നീളമുണ്ട്. ഡബിൾ ബോണ്ടഡ് സിൽക്ക് കാഡിയാണ് ബെർമിങ്ഹാമിലെ ഈ ഡിസൈനർ മേഗന്റെ വസ്ത്രത്തിനായി വികസിപ്പിച്ചിരുന്നത്. മേഗന്റെ വസ്ത്രത്തിന്റെ കസ്റ്റം-മെയ്ഡ് ഫാബ്രിക്കിന് 78,000 പൗണ്ടും ഇതിന്റെ ഫിറ്റിങ്സുകൾക്ക് 4000 പൗണ്ടുമാണ് ചെലവായിരിക്കുന്നത്.
യൂറോപ്പിലുടനീളമുള്ള പ്രമുഖ ഫാബ്രിക്ക് മില്ലുകളിൽ ഗവേഷണം നടത്തിയാണ് മേഗന്റെ വസ്ത്രത്തിനുള്ള ഫാബ്രിക്ക് കെല്ലർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിലൂടെ എക്സ്‌ക്ലുസീവ് ഡബിൽ ബോണ്ടഡ് സിൽക്ക് കാഡി അദ്ദേഹം വികസിപ്പിച്ചെടുക്കുയായിരുന്നു. റാൾഫ് ആൻഡ് റുസോ, എർഡെം എന്നീ മറ്റ് ഡിസൈനർമാരും ഇതിൽ പങ്കാളികളായിരുന്നു. അലക്സാണ്ടർ മാക് ക്യൂൻ കോട്ട് ധരിച്ച് മൂന്നാം വട്ടം കേയ്റ്റ് ഏവരെയും അത്ഭുതപ്പെടുത്തുന്നതിനും ഇന്നലത്തെ വിവാഹവേദി സാക്ഷ്യം വഹിക്കുകയായിരുന്നു. ഈ വസ്ത്രമണിഞ്ഞ് ഫ്ലവര് ഗേൾസിനെയും പേജ് ബോയ്സിനെയും സഹായിക്കാനും കേയ്റ്റ് സന്നദ്ധയായിരുന്നു.
ഇതിന് മുമ്പ് തന്റെ മകൾ ചാർലറ്റിന്റെ മാമോദീസാ വേളിയിൽ 2015ലായിരുന്നു പ്രിംറോസ് യെല്ലോ സിൽക്ക് കോട്ട് ധരിച്ചിരുന്നത്.തുടർന്ന് 2016ലെ ഒരു ചടങ്ങിലും 2017ൽ സൈനികരെ സ്മരിക്കുന്ന ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴും കേയ്റ്റ് ഈ വസ്ത്രം ധരിച്ചിരുന്നു. ഒരു മാസം മുമ്പ് പിറന്ന ലൂയീസ് എന്ന തന്റെ മൂന്നാമത്തെ കുഞ്ഞിനെ കൂട്ടാതെ നാനിയുടെ അടുത്താക്കിയായിരുന്നു കേയ്റ്റ് വിവാഹത്തിനെത്തിയിരുന്നത്. എന്നാൽ ജോർജിനെയും ചാർലറ്റിനെയും വിവാഹത്തിന് കൊണ്ട് വരുകയും ചെയ്തിരുന്നു. ഇളം പച്ച നിറത്തിലുള്ള ഒറ്റയുടുപ്പണിഞ്ഞാണ് രാജ്ഞി വിവാഹത്തിൽ തിളങ്ങിയത്. ലെമണിന്റെയും ലൈമിന്റെയും മിശ്രിത ഷെയ്ഡിലുള്ള വസ്ത്രമാണിത്. സ്റ്റിയൂവാർട് പാർവിൻ ഡിസൈൻ ചെയ്തിരിക്കുന്ന കോട്ടാണിത്.