ഹാരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ മുൻ കാമുകിമാർ ഒരുമിച്ചെത്തിയത് വൻ വാർത്താപ്രാധാന്യം നേടിയെന്ന് റിപ്പോർട്ട്. ഏഴ് കൊല്ലം ഹാരി പ്രേമിച്ചിരുന്ന ചെൽസി ഡാവിയും രണ്ട് കൊല്ലം അദ്ദേഹം കൊണ്ട് നടന്ന ക്രെസിദ ബോണാസുമാണ് മുൻ കാമുകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഒരുമിച്ചെത്തിയിരിക്കുന്നത്. മേഗൻ മാർകിളിന്റെ മുൻ കാമുകന്മാരും ഭർത്താവും വിവാഹത്തിൽ പങ്കെടുക്കാതെ മുങ്ങിയപ്പോഴാണ് ഹാരിയുടെ കാമുകിമാർ വിവാഹത്തിൽ പങ്കെടുക്കുന്നതിനുള്ള സന്നദ്ധത കാണിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. മേഗന്റെ മുൻ ഭർത്താവായ ട്രെവർ ഈഗിൾസൺ വിവാഹത്തിനെത്തിയിരുന്നില്ല. ഇദ്ദേഹത്തെ ക്ഷണിച്ചിരുന്നുവോയെന്ന കാര്യവും വ്യക്തമല്ല. അതിന് പുറമെ മേഗന്റെ മുൻ കാമുകന്മാരെന്ന് പറയുന്നവരും ചടങ്ങിനെത്തിയിരുന്നില്ല.

നിലവിൽ 32 വയസുള്ള ചെൽസി 2003 മുതൽ 2010 വരെയുള്ള കാലത്തായിരുന്നു ഹാരിയുടെ കാമുകിയായിരുന്നത്. മേഗനുമായുള്ള ബന്ധം തുടങ്ങുന്നതിന് മുമ്പ് ഹാരി ഏറ്റവും ഗൗരവകരമായി കണ്ടിരുന്ന പ്രണയബന്ധമായിരുന്നു ഇത്. സിംബാബ്‌വെയിൽ ജനിച്ച ചെൽസിയെ കൗമാര കാലത്ത് ചെൽടെൻഹാമിൽ വച്ചായിരുന്നു ഹാരിയും ചെൽസിയും ആദ്യമായി പരസ്പരം കണ്ടിരുന്നത്. 2010ൽ ഇവർ അകലാൻ തുടങ്ങിയിരുന്നുവെങ്കിലും 2011ൽ വില്യമിന്റെ വിവാേേഹവളയിലും ഹാരിയും ചെൽസിയും ഡേറ്റിങ് നിലനിന്നിരുന്നുവെന്നും ചില റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

എന്നാൽ ഫ്രോഗ്മോർ ഹൗസിൽ ഇന്നലെ വൈകുന്നേരം നടന്ന റിസപ്ഷനിൽ പങ്കെടുക്കാൻ ക്ഷണിച്ച 200 അതിഥികളുടെ ലിസ്റ്റിൽ തന്നെ ഉൾപ്പെടുത്താത്തതിൽ ചെൽസി നിരാശ പ്രകടിപ്പിച്ചിരുന്നു. കുറച്ച് കാലം ഹാരിയുടെ കാമുകിയായിരുന്നു ക്രെസിദ ബോണാസിനെയാണ് അദ്ദേഹം വിവാഹം കഴിക്കുകയെന്ന വാർത്തകൾ ഒരു കാലത്ത് പ്രചരിച്ചിരുന്നു. പ്രശസ്തയായ സിക്സ്റ്റീസ് ഇറ്റ് ഗേളായ ലേഡി മേരി ഗായെ കുർസനിന്റെ മകളാണ് ക്രെസിദ.

രണ്ട് വർഷത്തെ ഡേറ്റിംഗിന് ശേഷം ക്രെസിദയും ഹാരിയും 2014ൽ വേർപിരിയുകയായിരുന്നു. ഇത്തരത്തിൽ ക്രെസിദയുമായും ചെൽസിയുമായും വേർപിരിഞ്ഞുവെങ്കിലും ഹാരി അവരുമായി സൗഹൃദം നിലനിർത്തിയിരുന്നു. ഹാരിയുടെ മറ്റൊരു മുൻ കാമുകിയായിരുന്നു എല്ലി ഗൗൽഡിങ് വിവാഹത്തിൽ പങ്കെടുക്കാനെത്തുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും അവർ എത്തിച്ചേർന്നിരുന്നില്ല. എന്നാൽ എല്ലിക്കൊപ്പം പാട്ട് പാടിയിരുന്ന സിംഗറായ ജോസ് സ്റ്റോൺ വിവാഹത്തിനെത്തിയിരുന്നു. എല്ലിയെന്ന ഹിറ്റ് മേക്കറും ഹാരിയും തമ്മിൽ ദീർഘകാലം സൗഹൃദമുണ്ടായിരുന്നു. അവർ തമ്മിൽ പ്രണയമാണെന്ന കിംവദന്തികൾ ശക്തമാവുകയും ചെയ്തിരുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.