- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുത്തേറ്റ് ആശുപത്രിയിൽ കൊണ്ടു പോയ പൊലീസുകാരന്റെ മുഖത്ത് തുപ്പി; ചികിത്സിക്കാൻ എത്തിയ കറുത്ത വർഗക്കാരനായ ഡോക്ടറോട് ജന്മനാ വൃത്തികെട്ടയാൾ ചികിത്സിക്കേണ്ടെന്ന് പറഞ്ഞു; 18 കാരിക്ക് 80,000 രൂപ പിഴയിട്ട് കോടതി
ലണ്ടൻ: വെയിൽസിലെ ലാൻഡുഡ്നോയിലെ 18കാരി സെന എഡ്വാർഡ്സിനോട് 900 പൗണ്ട് (ഏകദേശം 80,000 രൂപ) പിഴയടക്കാൻ ലാൻഡുഡ്നോ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇക്കഴിഞ്ഞ മെയ് ആറിന് കുത്തേറ്റ സെനയെ പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ പൊലീസുകാരന്റെ മുഖത്ത് തുപ്പിയതിനും ആശുപത്രിയിൽ തന്നെ ചികിത്സിക്കാനെത്തിയ കറുത്ത വർഗക്കാരനായ പൊലീസുകാരനെ വംശീയമായി അധിക്ഷേപിച്ചതിന്റെ പേരിലുമാണ് സെനയ്ക്കെതിരെ കോടതി വിധിയുണ്ടായിരിക്കുന്നത്. ജന്മനാ വൃത്തികെട്ടയാളാണ് കറുത്ത വർഗക്കാരനാ ഡോക്ടറെന്നും അതിനാൽ ആ ഡോക്ടർ തന്നെ ചികിത്സിക്കേണ്ടെന്നുമായിരുന്നു സെന അധിക്ഷേപിച്ചിരുന്നത്. റൈലിലെ ഫ്ലാറ്റിൽ രണ്ട് പൊലീസ് ഓഫീസർമാർ പരിശോധന നടത്തുമ്പോഴായിരുന്നു കഴുത്തിന് പുറകിൽ കുത്തേറ്റ് ബെഡ്റൂമിൽ കിടക്കുന്ന സെനയെ കണ്ടെത്തിയിരുന്നത്. തുടർന്ന് യുവതിയുടെ ജീവൻ രക്ഷിക്കുകയെന്ന തിടുക്കത്തോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു പൊലീസുകാരന്റെ മുഖത്ത് സെന തുപ്പിയിരുന്നതെന്ന് കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരിക്കുന്നത്.
ലണ്ടൻ: വെയിൽസിലെ ലാൻഡുഡ്നോയിലെ 18കാരി സെന എഡ്വാർഡ്സിനോട് 900 പൗണ്ട് (ഏകദേശം 80,000 രൂപ) പിഴയടക്കാൻ ലാൻഡുഡ്നോ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇക്കഴിഞ്ഞ മെയ് ആറിന് കുത്തേറ്റ സെനയെ പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ പൊലീസുകാരന്റെ മുഖത്ത് തുപ്പിയതിനും ആശുപത്രിയിൽ തന്നെ ചികിത്സിക്കാനെത്തിയ കറുത്ത വർഗക്കാരനായ പൊലീസുകാരനെ വംശീയമായി അധിക്ഷേപിച്ചതിന്റെ പേരിലുമാണ് സെനയ്ക്കെതിരെ കോടതി വിധിയുണ്ടായിരിക്കുന്നത്. ജന്മനാ വൃത്തികെട്ടയാളാണ് കറുത്ത വർഗക്കാരനാ ഡോക്ടറെന്നും അതിനാൽ ആ ഡോക്ടർ തന്നെ ചികിത്സിക്കേണ്ടെന്നുമായിരുന്നു സെന അധിക്ഷേപിച്ചിരുന്നത്.
റൈലിലെ ഫ്ലാറ്റിൽ രണ്ട് പൊലീസ് ഓഫീസർമാർ പരിശോധന നടത്തുമ്പോഴായിരുന്നു കഴുത്തിന് പുറകിൽ കുത്തേറ്റ് ബെഡ്റൂമിൽ കിടക്കുന്ന സെനയെ കണ്ടെത്തിയിരുന്നത്. തുടർന്ന് യുവതിയുടെ ജീവൻ രക്ഷിക്കുകയെന്ന തിടുക്കത്തോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു പൊലീസുകാരന്റെ മുഖത്ത് സെന തുപ്പിയിരുന്നതെന്ന് കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരിക്കുന്നത്. രാത്രി ഒരു പാർട്ടിക്ക് പോയി നന്നായി മദ്യപിക്കുകയും മയക്കുമരുന്നുപയോഗിക്കുകയും ചെയ്ത സെനയ്ക്ക് തനിക്കെപ്പോഴാണ് കുത്ത് കിട്ടിയതെന്ന് പോലും ഓർമയില്ലാത്ത അവസ്ഥയിലായിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വേളയിൽ ബലം പിടിച്ചതിനാൽ സെനയെ വിലങ്ങ് വച്ചപ്പോഴായിരുന്നു യുവതി പൊലീസുകാരന്റെ മുഖത്ത് തുപ്പിയിരുന്നത്.തുടർന്ന് യുവതിയെ സെന്റ് അസാഫ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയും അവിടെ നിന്നും ഗ്ലാൻ ക്ലൈയ്ഡ് ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്ട്മെന്റിലേക്ക് കൊണ്ട് പോവുകയുമായിരുന്നു. തുടർന്ന് യുവതിയുടെ കുത്തേറ്റ മുറിവ് ചികിത്സിക്കാനെത്തിയ കറുത്ത വർഗക്കാരനായ ഡോക്ടറെ യുവതി അധിക്ഷേപിച്ച് സംസാരിച്ചത്. ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടറോട് ഒരിക്കലും അത്തരത്തിൽ പെരുമാറാൻ പാടില്ലെന്ന് വിചാരണ വേളയിൽ ഡിസ്ട്രിക്ട് ജഡ്ജ് ഗ്യാൻ ജോൺസ് അഭിപ്രായപ്പെട്ടു.
വംശീയമായ അധിക്ഷേപം നടത്തൽ , പൊലീസ് ഓഫീസർമാരെ ആക്രമിക്കൽ, കൊക്കെയിൻ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സെനയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. സെനയ്ക്ക് പാർട്ടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ കുത്തേൽക്കുകയായിരുന്നുവെന്നും എന്നാൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലായതിനാൽ അവർക്ക് ഒന്നും ഓർമില്ലായിരുന്നുവെന്നുമാണ് അവരുടെ അഭിഭാഷകനായ ആൻഡി ഹച്ചിൻസൻ പറയുന്നത്. താൻ ചെയ്ത് പോയ തെറ്റുകൾക്ക് പശ്ചാത്തപിക്കാൻ സെന ആഗ്രഹിക്കുന്നുണ്ടെന്നും അവർ ഒരിക്കലും ഒരു വംശീയവാദിയല്ലെന്നും ആൻഡി ബോധിപ്പിച്ചിരുന്നു. സെനയ്ക്ക് 12 മാസം കമ്മ്യുൂണിറ്റി പണിഷ്മെന്റും വേതനമില്ലാതെ 200 മണിക്കൂർ ജോലി ചെയ്യാനും സെനയോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.