- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുണ്ട മുടിക്കെട്ടഴിച്ച് രാജകുമാരിയുടെ സ്റ്റൈലിൽ വേഷം മാറി മേഗൻ; നടപ്പിലും ഭാവത്തിലും പുഞ്ചിരിയിലും പോലും രാജകുമാരിയായി; സീരിയൽ നടിയിൽ നിന്നും ഡച്ചസ് ഓഫ് സസെക്സിലേക്കുള്ള പെട്ടെന്നുള്ള മാറ്റം വിശ്വസിക്കാനാവാതെ ബ്രിട്ടീഷ് ജനത
ലണ്ടൻ: ഹാരി രാജകുമാരനെ വിവാഹം കഴിച്ച് ഡ്യൂചസ് ഓഫ് സസെക്സ് ആയിത്തീർന്ന മാർകിൾ മേഗൻ കെട്ടിലും മട്ടിലും പൂർണമായും രാജകുമാരിയായി മാറിയിരിക്കുന്നുവെന്നാണ് അവരുടെ ഏറ്റവും പുതിയ ഫോട്ടോകൾ വെളിപ്പെടുത്തുന്നത്. തനിക്കേറെ പ്രിയപ്പെട്ട ഉണ്ടമുടിക്കെട്ടഴിച്ച് പകരം ഒരു രാജകുമാരിയുടെ ഹെയർ സ്‌റ്റൈലാണ് മേഗൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ തന്റെ വസ്ത്രങ്ങളും ഒരു രാജകുമാരിയുടെ ശൈലിയിലേക്ക് മേഗൻ പരിവർത്തനപ്പെടുത്തിയിട്ടുമുണ്ട്. എന്തിനേറെ നടപ്പിലും ഭാവത്തിലും പുഞ്ചിരിയിലും പോലും രാജകുമാരിയായി മാറിയിരിക്കുകയാണ് മേഗൻ. സീരിയൽ നടിയിൽ നിന്നും ഡ്യൂചസ് ഓഫ് സസെക്സിലേക്കുള്ള മേഗന്റെ ഇത്തരത്തിലുള്ള പെട്ടെന്നുള്ള മാറ്റം വിശ്വസിക്കാനാവാതെ ബ്രിട്ടീഷ് ജനത അത്ഭുതം കൂറുന്നുമുണ്ട്.ചാൾസ് രാജകുമാരന്റെ 70ാം പിറന്നാളിനോടനുബന്ധിച്ച് ബക്കിങ്ഹാം പാലസ് ഗാർഡനിൽ വച്ച് നടത്തിയ പാർട്ടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മേഗൻ അടിമുടി മാറിയിരിക്കുന്നുവെന്ന കാര്യം വ്യക്തമായിരിക്കുന്നത്. പരിപാടിക്കെത്തിയ മേഗൻ തറവാടിത്തം തുളുമ്പുന്ന ഒരു
ലണ്ടൻ: ഹാരി രാജകുമാരനെ വിവാഹം കഴിച്ച് ഡ്യൂചസ് ഓഫ് സസെക്സ് ആയിത്തീർന്ന മാർകിൾ മേഗൻ കെട്ടിലും മട്ടിലും പൂർണമായും രാജകുമാരിയായി മാറിയിരിക്കുന്നുവെന്നാണ് അവരുടെ ഏറ്റവും പുതിയ ഫോട്ടോകൾ വെളിപ്പെടുത്തുന്നത്. തനിക്കേറെ പ്രിയപ്പെട്ട ഉണ്ടമുടിക്കെട്ടഴിച്ച് പകരം ഒരു രാജകുമാരിയുടെ ഹെയർ സ്‌റ്റൈലാണ് മേഗൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ തന്റെ വസ്ത്രങ്ങളും ഒരു രാജകുമാരിയുടെ ശൈലിയിലേക്ക് മേഗൻ പരിവർത്തനപ്പെടുത്തിയിട്ടുമുണ്ട്. എന്തിനേറെ നടപ്പിലും ഭാവത്തിലും പുഞ്ചിരിയിലും പോലും രാജകുമാരിയായി മാറിയിരിക്കുകയാണ് മേഗൻ.
സീരിയൽ നടിയിൽ നിന്നും ഡ്യൂചസ് ഓഫ് സസെക്സിലേക്കുള്ള മേഗന്റെ ഇത്തരത്തിലുള്ള പെട്ടെന്നുള്ള മാറ്റം വിശ്വസിക്കാനാവാതെ ബ്രിട്ടീഷ് ജനത അത്ഭുതം കൂറുന്നുമുണ്ട്.ചാൾസ് രാജകുമാരന്റെ 70ാം പിറന്നാളിനോടനുബന്ധിച്ച് ബക്കിങ്ഹാം പാലസ് ഗാർഡനിൽ വച്ച് നടത്തിയ പാർട്ടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മേഗൻ അടിമുടി മാറിയിരിക്കുന്നുവെന്ന കാര്യം വ്യക്തമായിരിക്കുന്നത്. പരിപാടിക്കെത്തിയ മേഗൻ തറവാടിത്തം തുളുമ്പുന്ന ഒരു ക്രീം കളറിലുള്ള ഡ്രസാിരുന്നു ധരിച്ചത്. ഇതിന് വല പോലുള്ള സ്ലീവുകളാണുള്ളത്.
കേയ്റ്റിന് ഇഷ്ടപ്പെട്ട ബ്രാൻഡായ ഗോട്ടിൽ നിന്നുമുള്ള വസ്ത്രമാണിത്. താൻ സാധാരണ ഉപയോഗിക്കാറുള്ള ഹാൻഡ് ബാഗ് മുൻ സ്യൂട്ട്സ്റ്റാർ ഉപേക്ഷിച്ചുവെന്നതും ശ്രദ്ധേയമായ മാറ്റമാണ്. അതിന് പകരമായി അതിന് പകരം ചെറിയ പിങ്ക് ക്ലച്ച് ബാഗാണ് മേഗൻ കൈയിലേന്തിയിരിക്കുന്നത്. രാജകുടുംബത്തിന് പ്രിയപ്പെട്ട ഡിസൈനറായ ഫിലിപ്പ് ട്രീസി തയ്യാറാക്കിയ രാജകീയമായതും ക്രീം നിറത്തിലുള്ളതുമായ ഒരു തൊപ്പിയും മേഗൻ ധരിച്ചിട്ടുണ്ട്. വലിയ ഉണ്ട പോലെ മുടി കെട്ടി വയ്ക്കുന്നത് മേഗന് ഇഷ്ടപ്പെട്ട രീതിയായിരുന്നു. എന്നാൽ ഇപ്പോൾ തൊപ്പിക്ക് വെളിയിൽ അധികം പുറത്ത് കാണാത്ത വിധത്തിലാണ് മേഗൻ മുടി കെട്ടി വച്ചിരിക്കുന്നത്.
താൻ ധരിക്കാറുള്ള ആക്സസറികളുടെ കാര്യത്തിലും മേഗൻ മാറ്റം വരുത്തിയിരിക്കുന്നതായി കാണാം. അതായത് പതിവ് ആഭരണങ്ങൾ മാറ്റി വച്ച് നേരിയ ഡയമണ്ട് ബ്രേസ്ലെറ്റാണ് അവർ ഇപ്പോൾ ധരിച്ചിരിക്കുന്നത്. അതിന് പുറമെ 1400 പൗണ്ട് വിലയുള്ള ഡയമണ്ട് കർണാഭരണങ്ങളും മേഗൻ അണിഞ്ഞിട്ടുണ്ട്. ബെൽജിയൻ ഡിസൈനറായ വനെസ ടുഗെൻഡ്ഹാഫ്റ്റാണിത് തയ്യാറാക്കിയിരിക്കുന്നത്. മേഗൻ ഇത്തരത്തിൽ രാജകീയ രൂപത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്നും അടിമുടി ഒരു രാജകുമാരിയായി മാറാൻ അവർ തയ്യാറായിക്കഴിഞ്ഞുവെന്നതിന്റെ സൂചനയാണിതെന്നും സെലിബ്രിറ്റി സ്‌റ്റൈലിറ്റായ ലൂക്കാസ് അർമിറ്റേജ് അഭിപ്രായപ്പെടുന്നു.
മധുവിധുവിന്റെ ലഹരിയിൽ ഹാരിയുടെ പുറത്ത് കൈവച്ച് മേഗൻ
ഹാരിയും മേഗനും മധുവിധുവിന്റെ ആവേശത്തിലാണെന്ന് വെളിപ്പെടുത്തുന്ന ചലനങ്ങളായിരുന്നു ചാൾസിന്റെ പിറന്നാൾ പാർട്ടിക്കെത്തിയപ്പോൾ പ്രകടമായിരുന്നത്. ഇതിന്റെ ഭാഗമായി തന്റെ പ്രിയതമന്റെ പുറത്ത് സ്നേഹത്തോടെ മേഗൻ ഇടയ്ക്കിടെ കൈ വയ്ക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അവർ സ്നേഹത്തിിന്റെ മൂർധന്യാവസ്ഥയിലാണെന്നാണ് അതിലൂടെ വ്യക്തകമാകുന്നതെന്നാണ് ബോഡി ലാംഗ്വേജ് എക്സ്പർട്ടുകൾ വിലയിരുത്തുന്നത്. വിവാഹത്തിന് ശേഷം ഇരുവരും പങ്കെടുക്കുന്ന ആദ്യ ചടങ്ങെന്ന നിലയിലും ഈ പിറന്നാൾ പാർട്ടി ശ്രദ്ധേയമായിരുന്നു.
ഈ പാർട്ടിയിൽ പങ്കെടുത്തുകൊണ്ട് ഇതാദ്യമായി മേഗൻ ഹെർ റോയൽ ഹൈനെസ് എന്ന നിലയിൽ സദസ്യരോട് സംസാരിക്കുകയും ചെയ്തിരുന്നു. പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാനായി 6000ത്തോളം പേർ ബക്കിങ്ഹാം പാലസ് ഗ്രൗണ്ട്സിൽ എത്തിയിരുന്നു. ഇവർക്കെല്ലാം ചായ, സാൻഡ് വിച്ച്, കെയ്ക്ക് തുടങ്ങിയവ വിതരണം ചെയ്യുകയും ചെയ്തിരുന്നു. നവദമ്പതികളെ അതിഥികൾ താൽപര്യത്തോടെ വീക്ഷിക്കുന്നതും കാണാമായിരുന്നു. ഇവരോട് ഹാരിയും മേഗനും കൈവീശി സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.