- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിൽ കയറുന്നതിന് മിനിട്ടുകൾക്ക് മുമ്പ് ബാങ്കോക്ക് എയർപോർട്ടിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടു പോയി; നൂറു കണക്കിന് ആളുകളുടെ മുന്നിൽ നിന്നും ഒരു യുവതിയും മൂന്ന് പുരുഷന്മാരും അടങ്ങുന്ന സംഘം സ്ത്രീയെ കടത്തിക്കൊണ്ടു പോയിട്ടും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല
ബാങ്കോക്ക്: പട്ടാപ്പകൽ എയർപോർട്ടിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടു പോയി. വിമാനത്തിൽ കയറാൻ നിമിഷങ്ങൾ ബാക്കി നിൽക്കേയാണ് യുവതിയെ ആൾക്കൂട്ടത്തിന് നടുവിൽ നിന്നും കടത്തിക്കൊണ്ടുപോയത്. ബാങ്കോക്ക് എയർപോർട്ടിലാണ് സംഭവം. മൂന്ന് യുവാക്കളും ഒരു യുവതിയും ചേർന്ന് ഈ സ്ത്രീയെ തട്ടിക്കൊണ്ടു പോയിട്ടും നൂറു കണക്കിന് ആൾക്കാർ നിന്ന എയർപോർട്ടിൽ ആരും കാണുന്നുമില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ എയർപോർട്ടിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. ബാങ്കോക്കിലെ സുവർണ ഭൂമി എയർപോർട്ടിൽ നിന്നും ജിൻകായ് ചെൻ എന്ന 39കാരിയെ മെയ് ആറിനാണ് തട്ടിക്കൊണ്ടു പോയത്. ഹോങ്കോങിലേക്ക് പോകാൻ ഒരുങ്ങവേയാണ് സംഭവം. സിസിടിവി ദൃശ്യങ്ങളിൽ ഈ സ്ത്രീയെ ഒരു യുവാവും യുവതിയും ചേർന്ന് കൈകൾ പുറകോട്ട് പിടിച്ചു ചേർത്ത് നിർത്തി കൊണ്ടു പോകുന്നത് കാണാം. മറ്റ് രണ്ട്് പേർ ഇവർക്ക് പിന്നിലായും നടക്കുന്നുണ്ട്. ഈ രണ്ട് പേർ യുവതിയുടെ ലഗേജുമായാണ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നത്. ചൈനീസ് പുരുഷന്മാരും തായ് യുവതിയും അടങ്ങുന്ന ഗാങ് പിന്നീട് യുവതിയുടെ ഭർത്താവിനെ ബന്ധപ്പെടുകയും ഭാര്യയെ മോചിപ്
ബാങ്കോക്ക്: പട്ടാപ്പകൽ എയർപോർട്ടിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടു പോയി. വിമാനത്തിൽ കയറാൻ നിമിഷങ്ങൾ ബാക്കി നിൽക്കേയാണ് യുവതിയെ ആൾക്കൂട്ടത്തിന് നടുവിൽ നിന്നും കടത്തിക്കൊണ്ടുപോയത്. ബാങ്കോക്ക് എയർപോർട്ടിലാണ് സംഭവം. മൂന്ന് യുവാക്കളും ഒരു യുവതിയും ചേർന്ന് ഈ സ്ത്രീയെ തട്ടിക്കൊണ്ടു പോയിട്ടും നൂറു കണക്കിന് ആൾക്കാർ നിന്ന എയർപോർട്ടിൽ ആരും കാണുന്നുമില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ എയർപോർട്ടിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ബാങ്കോക്കിലെ സുവർണ ഭൂമി എയർപോർട്ടിൽ നിന്നും ജിൻകായ് ചെൻ എന്ന 39കാരിയെ മെയ് ആറിനാണ് തട്ടിക്കൊണ്ടു പോയത്. ഹോങ്കോങിലേക്ക് പോകാൻ ഒരുങ്ങവേയാണ് സംഭവം. സിസിടിവി ദൃശ്യങ്ങളിൽ ഈ സ്ത്രീയെ ഒരു യുവാവും യുവതിയും ചേർന്ന് കൈകൾ പുറകോട്ട് പിടിച്ചു ചേർത്ത് നിർത്തി കൊണ്ടു പോകുന്നത് കാണാം. മറ്റ് രണ്ട്് പേർ ഇവർക്ക് പിന്നിലായും നടക്കുന്നുണ്ട്. ഈ രണ്ട് പേർ യുവതിയുടെ ലഗേജുമായാണ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നത്.
ചൈനീസ് പുരുഷന്മാരും തായ് യുവതിയും അടങ്ങുന്ന ഗാങ് പിന്നീട് യുവതിയുടെ ഭർത്താവിനെ ബന്ധപ്പെടുകയും ഭാര്യയെ മോചിപ്പിക്കുന്നതിന് രണ്ട് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. ഈ പണം നൽകിയപ്പോൾ ഇവർ വീണ്ടും ഒരു കോടി രൂപ കൂടി ആവശ്യപ്പെട്ടു. ഇത് ഇയാൾ നിരസിക്കുകയും പൊലീസിൽ അറിയിക്കുകയും ആയിരുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ മെയ് 19ന് ഇവർ യുവതിയെ തടങ്കലിൽ നിന്നും മോചിപ്പിച്ചു. ഒരു ഇമിഗ്രേഷൻ പൊലീസ് ഉദ്യോഗസ്ഥൻ അടക്കം പത്തോളം പേർ ഈ ഗാങിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.