ബാഴ്‌സലോണ: 1708 ജൂൺ എട്ടിന് കൊളംബിയൻതീരത്ത് കടലിൽ മുങ്ങിപ്പോയ സാൻ ജോസ് എന്ന കപ്പലിനെ റോബോട്ടിന്റെ സഹായത്തോടെ കണ്ടെത്തിയതായി റിപ്പോർട്ട്. ഈ കപ്പലിൽ അപൂർവമായ നിധിനിക്ഷേപങ്ങളുണ്ടെന്നും വ്യക്തമായിട്ടുണ്ട്. 300 വർഷം മുമ്പ് മുങ്ങിയ ഈ സ്പാനിഷ് കപ്പൽ കണ്ടെത്തിയതോടെ ഇതിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന കമ്പനി നേടിയിരിക്കുന്നത് 85,000 കോടി രൂപയുടെ നിധിനിക്ഷേപങ്ങളാണ്. ഇങ്ങനെ വരുമ്പോൾ കടലിന്നടിയിൽ ഭൂമിയിലേതിനേക്കാൾ വിലപിടിപ്പുള്ള നിധിനിക്ഷേപങ്ങൾ ഉണ്ടാവുമോ എന്ന ചോദ്യം ശക്തമാവുകയാണ്.

ഈ കപ്പൽ കടലിൽ മുങ്ങിത്താണതോടെ ഇത്തരത്തിൽ കപ്പലപകടത്തിൽ നഷ്ടപ്പെട്ട ഏറ്റവും വലിയ സമ്പത്തായി ഇത് മാറുകയായിരുന്നു.മൂന്ന് വർഷം മുമ്പാണ് ഇതിനെ കൊളംബിയൻ തീരത്തിനടുത്ത് കണ്ടെത്തിയിരിക്കുന്നത്. ഇതിനെ സംബന്ധിച്ച പുതിയ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ കപ്പലിൽ 17 ബില്യൺ ഡോളറിന്റെ നിധിശേഖരമുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അണ്ടർ വാട്ടർ ഓട്ടോണമസ് റോബോട്ടായ റെമുസ് 6000ത്തിന്റെ സഹായത്തോടെയാണീ കപ്പൽ കണ്ടെത്തിയിരിക്കുന്നത്.2011ൽ എയർ ഫ്രാൻസ് 447 വിമാനം തകർന്ന് വീണപ്പോൾ അതിനെ കണ്ടെത്തിയും ഈ റോബോട്ടായിരുന്നു.

കടലിൽ 2000 അടി ആഴത്തിലാണ് കപ്പലിനെ ഈ റോബോട്ട് കണ്ടെത്തിയിരിക്കുന്നത്. വുഡ്സ് ഹോൾ ഓഷ്യാനോഗ്രാഫിക്ക് ഇൻസ്റ്റിറ്റിയൂഷനാണീ( ഡബ്ല്യൂഎച്ച്ഒഐ) യജ്ഞത്തിന് മുൻകൈയെടുത്തിയിരിക്കുന്നത്. കൊളംബിയൻ ഗവൺമെന്റിനെ അംഗീകരിച്ച് കൊണ്ടാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നതെന്ന് ഡബ്ല്യൂഎച്ച്ഒഐ പറയുന്നു. ഈ കപ്പലിൽ ഉൾക്കൊള്ളുന്ന നിധിശേഖരത്തി്ന്റെ അവകാശത്തെക്കുറിച്ച് തർക്കം നിലനിൽക്കുന്നതിനാൽ കപ്പൽ നിലകൊള്ളുന്ന യഥാർത്ഥ സ്ഥലംവെളിപ്പെടുത്തിയിട്ടില്ല. 600 യാത്രക്കാരുടെ ജീവനും കൊണ്ടാണ് കപ്പൽ 1708ൽ കടലിൽ മുങ്ങിപ്പോയത്.

സ്വർണം, വെള്ളി, എമറാൾഡ്, തുടങ്ങിയ വിലവിടിപ്പുള്ള നിരവധി വസ്തുക്കൾ ഇതിലുണ്ടായിരുന്നു. സ്പെയിനിന് വേണ്ടി ബ്രിട്ടീഷ് കപ്പലുകൾക്കെതിരെ യുദ്ധം ചെയ്യുന്ന വേളയിലായിരുന്നു ഈ കപ്പൽ ദുരന്തത്തിൽ അകപ്പെട്ടിരുന്നത്. സ്പെയിനിനുള്ള സഹായം നൽകാനായി അവിടേക്ക് വരുമ്പോഴായിരുന്നു കപ്പൽ മുങ്ങിപ്പോയത്. കൊളംബിയൻ തീരത്തിന് സമീപം റൊസാരിയോ ദ്വീപുകൾക്കടുത്തായിരുന്നു അന്ന് കപ്പൽ താണ് പോയിരുന്നത്. ഒരുസംഘം അന്താരാഷ്ട്രവിദഗ്ദർ, കൊളംബിയൻ നേവി, രാജ്യത്ത ആർക്കിയോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ചേർന്നായിരുന്നു ഡബ്ല്യൂഎച്ച്ഒഐന്റെ റോബോട്ടിന്റെ സഹായത്തോടെ കപ്പൽ കിടക്കുന്ന സ്ഥലം 2015ൽ നിർണയിച്ചിരുന്നത്.