ബീജിങ്: എല്ലാ ചൈനീസ് മോക്‌സുകൾക്ക് മുകളിലും ദേശിയ പതാകകൾ സ്ഥാപിക്കാൻ നീക്കം. മുസ്ലിംകൾക്കിടയിൽ രാജ്യ സ്‌നേഹം വളർത്തുകയാണ് ദേശിയ പതാക ഉയർത്താൻ ഉള്ള തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇസ്ലാമിക് റെഗുലേറ്ററി ബോഡിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി മതത്തിനു മുകളിൽ പിടിമുറുക്കിയതിനാലാണ് രാജ്യസ്‌നേഹം ഉയർത്തിക്കാണിക്കാൻ പള്ളിക്ക് മുകളിൽ ദേശിയ പതാക ഉയർത്താൻ തീരുമാനിച്ചത്. എല്ലാ മോസ്‌കുകളിലും പ്രധാന ഭാഗത്ത് തന്നെ പതാക സ്ഥാപിക്കണമെന്നും ചൈന ഇസ്ലാമിക അസോസിയേഷൻ ശനിയാഴ്ച പുറത്ത് വിട്ട കത്തിൽ പറയുന്നു.

ഇത് ദേശിയത ഉണർത്താനും മുസ്ലിംകൾക്കിടയിൽ ദേശസ്‌നേഹം വളർത്താൻ കാരണമാകും എന്നും കത്തിൽ പറയുന്നു.