- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തായ യുവാവിന് വേണ്ടി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; മൂവാറ്റുപുഴയിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയുടെ പരാതിയിൽ സഹപാഠിയായ വിദ്യാർത്ഥിനി പിടിയിൽ
മൂവാറ്റുപുഴ: സുഹൃത്തായ യുവാവിന് വേണ്ടി സഹപാഠിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച വിദ്യാർത്ഥിനി പൊലീസ് പിടിയിൽ. മൂവാറ്റുപുഴ എഞ്ചിനീയറിങ് കോളേജിലെ ബിടെക് വിദ്യാർത്ഥിനിയെ ആണ് സഹപാഠിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ എൻജിനീയറിങ് കോളജിലെ ബി.ടെക്ക് വിദ്യാർത്ഥിനിയായ കോട്ടപ്പടി സ്വദേശി റസീനയെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിംസാന എന്ന പെൺകുട്ടിയെ ആണ് തട്ടിക്കൊണ്ടു പോയത്. റിംസാനയെ മുൻപ് വിവാഹം ആലോചിച്ച യുവാവിന് വേണ്ടിയാണ് റിസാന സഹപാഠിയെ തട്ടിക്കൊണ്ടു പോയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കോളേജ് വിട്ട് പുറത്തിറങ്ങിയ റിംസാനയെ സഹപാഠിയായ റസീന തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റി. പിതാവ് പൊലീസ് കസ്റ്റഡിയിലാണെന്നും ഉമ്മ പറഞ്ഞതനുസരിച്ച് മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് പോകാമെന്നും പറഞ്ഞാണ് റിംസാനയെ കാറിൽ കയറ്റിയത്. ഇതേസമയം റിംഷാദ് എന്ന യു
മൂവാറ്റുപുഴ: സുഹൃത്തായ യുവാവിന് വേണ്ടി സഹപാഠിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച വിദ്യാർത്ഥിനി പൊലീസ് പിടിയിൽ. മൂവാറ്റുപുഴ എഞ്ചിനീയറിങ് കോളേജിലെ ബിടെക് വിദ്യാർത്ഥിനിയെ ആണ് സഹപാഠിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ എൻജിനീയറിങ് കോളജിലെ ബി.ടെക്ക് വിദ്യാർത്ഥിനിയായ കോട്ടപ്പടി സ്വദേശി റസീനയെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിംസാന എന്ന പെൺകുട്ടിയെ ആണ് തട്ടിക്കൊണ്ടു പോയത്. റിംസാനയെ മുൻപ് വിവാഹം ആലോചിച്ച യുവാവിന് വേണ്ടിയാണ് റിസാന സഹപാഠിയെ തട്ടിക്കൊണ്ടു പോയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കോളേജ് വിട്ട് പുറത്തിറങ്ങിയ റിംസാനയെ സഹപാഠിയായ റസീന തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റി. പിതാവ് പൊലീസ് കസ്റ്റഡിയിലാണെന്നും ഉമ്മ പറഞ്ഞതനുസരിച്ച് മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് പോകാമെന്നും പറഞ്ഞാണ് റിംസാനയെ കാറിൽ കയറ്റിയത്. ഇതേസമയം റിംഷാദ് എന്ന യുവാവ് കാറിൽ ഉണ്ടായിരുന്നു. ഇയാളുമായി റിംസാനയുമായി മുമ്പ് വിവാഹം ആലോചിച്ചിരുന്നതാണ്. ഇയാളെ കണ്ടതോടെ കാറിൽ നിന്ന് ഇറങ്ങാൻ റിംസാന ശ്രമിച്ചപ്പോൾ റസീന ആശ്വസിപ്പിച്ച് പിന്തിരിപ്പിച്ചു. പിന്നീടാണ് റിംസാന തനിക്ക് അപകടം പറ്റിയതായി മനസ്സിലാക്കിയത്.
കാർ നേരിയമംഗലം ഭാഗത്തെത്തിയപ്പോൾ റസീന കാറിൽ നിന്ന് ഇറങ്ങി. ഈ തക്കം നോക്കി രക്ഷപ്പെട്ട റിംസാന വീട്ടിലേക്ക് മടങ്ങി. പിറ്റേദിവസം രാവിലെ റിംസാന മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി. പൊലീസ് റസീനയെ അന്വേഷിക്കാൻ ആരംഭിച്ചതോടെ നാടകീയമായി പൊലീസ് സ്റ്റഷനിലെത്തി റസീന പൊലീസിനെ തെറ്റിദ്ധരിപ്പികാനും ശ്രമിച്ചു. റിംസാന റിംഷാദിനോടൊപ്പം ഒളിച്ചോടിയതാണെന്നും തന്നെ ഇതിൽ കൂട്ടിന് കൊണ്ടുപോയതാണെന്നും പറഞ്ഞാണ് അന്വേഷണം വഴിതിരിച്ചത്. സിഐ ജയകുമാറിന്റെ കൂടുതൽ അന്വേഷണം നടത്തി. റസീനയെ അറസ്റ്റ് ചെയ്യുകയായിരുന്നു.