- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വതന്ത്ര സ്‌കോട്ട്ലൻഡ് ബ്ലൂപ്ലിന്റുമായി സ്‌കോട്ടിഷ് പാർട്ടി; നോർത്തേൺ അയർലണ്ട് അയർലണ്ടിൽ ലയിക്കുന്നതിനെ അനുകൂലിച്ച് ലേബർ നേതാവ് കോർബിൻ; യുകെയിൽ നിന്നും രണ്ട് പ്രദേശങ്ങൾ വിട്ട് പോകുമോ...?
ഡബ്ലിൻ: സ്‌കോട്ട്ലൻഡിനെ യുകെയിൽ നിന്നും വേർപെടുത്തി സ്വതന്ത്രമാക്കുന്നതിനുള്ള പുതിയ നീക്കങ്ങളുമായി എസ്എൻപി ഒരിക്കൽ കൂടി രംഗത്തെത്താൻ പോകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി സ്വതന്ത്ര സ്‌കോട്ട്ലൻഡ് ബ്ലൂപ്രിന്റുമായി സ്‌കോട്ടിഷ് നാഷണൽ പാർട്ടി അഥവാ എസ്എൻപി രംഗത്തെത്തി. സ്‌കോട്ട്ലൻഡിനെ സ്വതന്ത്രമാക്കുന്നതിലൂടെ കൂടുതൽ ടാക്സുകൾ ലഭിക്കുമെന്നും കുടിയേറ്റം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് പാർട്ടി വാദിക്കുന്നത്. നാളെ പ്രസിദ്ധീകരിക്കാനിരിക്കുന്ന പാർട്ടിയുടെ ഗ്രോത്ത് കമ്മീഷൻ റിപ്പോർട്ടിലാണ് സ്വതന്ത്ര സ്‌കോട്ട്ലൻഡിനുള്ള വാദം എസ്എൻപി ശക്തമാക്കിയിരിക്കുന്നത്. ഇതിനിടെ നോർത്തേൺ അയർലണ്ട് അയർലണ്ടിൽ ലയിക്കുന്നതിനെ അനുകൂലിച്ച് ലേബർ നേതാവ് ജെറമി കോർബിൻ രംഗത്തെത്തിയിട്ടുമുണ്ട്. ഇത്തരം നീക്കങ്ങൾ പ്രാവർത്തികമായി യുകെയിൽ നിന്നും രണ്ട് പ്രദേശങ്ങൾ വിട്ട് പോകുമോയെന്ന ചോദ്യം ശക്തമാകുന്നുണ്ട്. ബ്രിട്ടനിൽ നിന്നും സ്‌കോട്ട്ലൻഡ് വിട്ട് പോകുന്നതിലൂടെ രാജ്യത്തെ ഓരോ വ്യക്തിക്കും 4100 പൗണ്ട് അധിക വരുമാനമുണ്ടാ
ഡബ്ലിൻ: സ്‌കോട്ട്ലൻഡിനെ യുകെയിൽ നിന്നും വേർപെടുത്തി സ്വതന്ത്രമാക്കുന്നതിനുള്ള പുതിയ നീക്കങ്ങളുമായി എസ്എൻപി ഒരിക്കൽ കൂടി രംഗത്തെത്താൻ പോകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി സ്വതന്ത്ര സ്‌കോട്ട്ലൻഡ് ബ്ലൂപ്രിന്റുമായി സ്‌കോട്ടിഷ് നാഷണൽ പാർട്ടി അഥവാ എസ്എൻപി രംഗത്തെത്തി. സ്‌കോട്ട്ലൻഡിനെ സ്വതന്ത്രമാക്കുന്നതിലൂടെ കൂടുതൽ ടാക്സുകൾ ലഭിക്കുമെന്നും കുടിയേറ്റം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് പാർട്ടി വാദിക്കുന്നത്. നാളെ പ്രസിദ്ധീകരിക്കാനിരിക്കുന്ന പാർട്ടിയുടെ ഗ്രോത്ത് കമ്മീഷൻ റിപ്പോർട്ടിലാണ് സ്വതന്ത്ര സ്‌കോട്ട്ലൻഡിനുള്ള വാദം എസ്എൻപി ശക്തമാക്കിയിരിക്കുന്നത്.
ഇതിനിടെ നോർത്തേൺ അയർലണ്ട് അയർലണ്ടിൽ ലയിക്കുന്നതിനെ അനുകൂലിച്ച് ലേബർ നേതാവ് ജെറമി കോർബിൻ രംഗത്തെത്തിയിട്ടുമുണ്ട്. ഇത്തരം നീക്കങ്ങൾ പ്രാവർത്തികമായി യുകെയിൽ നിന്നും രണ്ട് പ്രദേശങ്ങൾ വിട്ട് പോകുമോയെന്ന ചോദ്യം ശക്തമാകുന്നുണ്ട്. ബ്രിട്ടനിൽ നിന്നും സ്‌കോട്ട്ലൻഡ് വിട്ട് പോകുന്നതിലൂടെ രാജ്യത്തെ ഓരോ വ്യക്തിക്കും 4100 പൗണ്ട് അധിക വരുമാനമുണ്ടാകുമെന്നാണ് ഈ നീക്കത്തിന് ചുക്കാൻ പിടിക്കുന്നവരിൽ പ്രമുഖരിലൊരാളായ മുൻ എസ്എൻപി എംഎസ്‌പി ആൻഡ്രൂ വിൽസൻ വാദിക്കുന്നത്. ഇതിലൂടെ ന്യൂസിലാൻഡ്, ഫിൻലാൻഡ്, ഡെന്മാർക്ക്, തുടങ്ങിയ 12ഓളംചെറുകിട രാജ്യങ്ങളുമായി സ്‌കോട്ട്ലൻഡിന് മത്സരിച്ച് വളരാനാകുമെന്നും എസ്എൻപിയുടെ ഗ്രോത്ത് കമ്മീഷൻ റിപ്പോർട്ട് വാദിക്കുന്നു.
ഐക്യ അയർലണ്ടിന് വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്ന പ്രസ്താവന നടത്തി കോർബിൻ ഇന്നലെ വൻ വിവാദമാണ് ഉയർത്തിയിരിക്കുന്നത്. ബെൽഫാസ്റ്റിലേക്ക് താൻ നടത്താനിരിക്കുന്ന യാത്രയുടെ മുന്നോടിയായിട്ടാണ് കോർബിൻ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. 2015ൽ താൻ ലേബർ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേം നോർത്തേൺ അയർലണ്ട് സന്ദർശിക്കാൻ കോർബിൻ അടുത്ത ദിവസം പോകാനിരിക്കുകയാണ്. ഇരു അയർലണ്ടുകളിലെയും ജനങ്ങളിൽ ഭൂരിഭാഗവും ഐക്യഅയർലണ്ടിന് വേണ്ടി ആഗ്രഹിക്കുന്നവരാണെന്നാണ് കോർബിൻ കാലാകാലങ്ങളായി വ്യക്തമാക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഗുഡ് ഫ്രൈഡേ കരാർ പ്രകാരം നോർത്തേൺ അയർലണ്ടിലെയും റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിലെയും ഭൂരിഭാഗം ജനങ്ങളും അനുകൂലിച്ചാൽമാത്രമേ ഐക്യ അയർലണ്ട് എന്ന സങ്കൽപം യാഥാർത്ഥ്യമാവുകയുള്ളൂ. ഈ നീക്കത്തെ കോർബിൻ പൂർണമായും പ ിന്തുണക്കുന്നുവെന്നും അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കുന്നു. തന്റെ സന്ദർശനത്തിനിടെ കോർബിൻ നോർത്തേൺ അയർലണ്ടിലുടനീളമുള്ള എല്ലാ സമൂഹങ്ങളിലെയും ആളുകളുമായി സമാധാന പ്രക്രിയ, ബ്രെക്സിറ്റ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തുമെന്നും കോർബിന്റെ വക്താവ് വെളിപ്പെടുത്തുന്നു.
ലേബർ സർക്കാർ ബ്രെക്സിറ്റിന് ശേഷംഅധികാരത്തിൽ വന്നാൽ അയർലണ്ടിനെ യുകെയിൽ നിന്നും വേർപെടുത്തുമെന്നുള്ള ആശങ്ക ഇതോടെ ശക്തമായിട്ടുമുണ്ട്. എന്നാൽ യുകെയുടെഐക്യത്തിന് നേരെയുള്ള ഏത് നീക്കത്തെയും ചെറുത്ത് തോൽപിക്കുമെന്ന് തറപ്പിച്ച് പറഞ്ഞ് പ്രധാനമന്ത്രി തെരേസ കഴിഞ്ഞ രാത്രി രംഗത്തെത്തുകയും ചെയ്തിരുന്നു.