ലണ്ടൻ: കുടിയേറ്റം നിയന്ത്രിക്കാൻ യുകെ കിണഞ്ഞ് പരിശ്രമിക്കുമ്പോഴും രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം പെരുകുന്നുവെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സ് പുറത്ത് വിട്ട് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം രാജ്യത്തെ 70ൽ അധികം ഏരിയകളിൽ യുകെയിൽ ജനിച്ചവരല്ലാത്തവരുടെ എണ്ണത്തിൽ വൻ കുതിച്ച് ചാട്ടമാണുണ്ടായിരിക്കുന്നത്. കുടിയേറ്റക്കാർ ഒഴുകിയെത്തിയപ്പോൾ ബ്രിട്ടനിൽ ജനസംഖ്യ വിസ്ഫോടനമാണ് സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് നിലവിൽ പോളിഷുകാർക്കും റൊമാനിയക്കാർക്കും തൊട്ട് പിന്നിൽ ഐറിഷ്-ഇന്ത്യൻ പൗരന്മാരാണുള്ളത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യൻ പൗരത്വമുള്ള 3,46,000 പേരാണ് ബ്രിട്ടനിൽ ജീവിക്കുന്നത്. കഴിഞ്ഞ പത്തുവർഷം കൊണ്ട് ബ്രിട്ടനിലെ ജനസംഖ്യയിൽ മാറ്റമുണ്ടായിരിക്കുന്നത് ഇത്തരത്തിലതാണ്.

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കുടിയേറ്റക്കാരുടെ എണ്ണത്തിൽ പത്തിരട്ടിയാണ് വർധനവുണ്ടായിരിക്കുന്നത്. 77 സ്ഥലങ്ങളിൽ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ചുരുങ്ങിയത് ആറ് ശതമാനം വർധനവെങ്കിലുമുണ്ടായിട്ടുണ്ട്. 2007നും 2017നും ഇടയിൽ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഏറ്റവുമധികം വർധനവുണ്ടായിരിക്കുന്നത് ലിൻകോളൻഷെയറിലെ ബോസ്റ്റണാണ്. ഇത് പ്രകാരം ഇവിടെയെത്തിയവരും വിദേശത്ത് ജനിച്ചവരുമായവരുടെ എണ്ണം ഇക്കാലത്തിനിടെ മൂന്ന് ശതമാനത്തിൽ നിന്നും 29 ശതമാനമായിട്ടാണ് പെരുകിയിരിക്കുന്നത്. ബ്രിട്ടനിൽ ജീവിക്കുന്ന റൊമാനിയക്കാരുടെ എണ്ണം ഇതാദ്യമായി ഇവിടെ കഴിയുന്ന ഐറിഷുകാരെ മറികടന്നിരിക്കുകയാണ്.

ലണ്ടനിലെ ചില ഭാഗങ്ങളിലെ ജനസംഖ്യ കുടിയേറ്റം കാരണം ഒരു ദശാബ്ദത്തിനിടെ കടുത്ത വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഇംഗ്ലണ്ടിലെ ജനസംഖ്യ 58.5 മില്യണായിത്തീർന്നിരിക്കുകയാണ്.വരാനിരിക്കുന്ന വർഷങ്ങളിൽ രാജ്യത്തെ ജനസംഖ്യ വർധിപ്പിക്കുന്നതിൽ ലണ്ടൻ നിർണായക പങ്ക് വഹിക്കുമെന്നും വെളിപ്പെട്ടിരിക്കുന്നു. നിലവിൽ ലണ്ടനിലെ ജനസംഖ്യ 2026 ആകുമ്പോഴേക്കും 9.54 മില്യണാകും. എന്നാൽ 2016ൽ ഇവിടെ വെറും 774,000 പേരായിരുന്നു ഉണ്ടായിരുന്നത്. അതായത് 8.8 ശതമാനം നെറ്റ് വർധനവാണിത്.

നിലവിൽ യുകെയിലുള്ള പോളണ്ടുകാരുടെ എണ്ണം 1,021,000 ആണ്. 411,000 പേരുമായി റൊമാനിയക്കാർ തൊട്ട് പുറകിലുണ്ട്. റിപ്പബ്ലിക്ക് ഓഫ് അയർലണ്ടുകാരായ 350,000 പേരാണ് ബ്രിട്ടനിൽ ജീവിക്കുന്നത്. ഇതിന് പുറകിലാണ് 346,000 പേരുമായി ഇവിടെയുള്ള ഇന്ത്യൻ പൗരന്മാരുടെ സ്ഥാനം. തുടർന്ന് ഇറ്റലി-297,000പേർ, പോർട്ടുഗൽ-235,000 പേർ, ലിത്വാനിയ-199,000 പേർ, പാക്കിസ്ഥാൻ-188,000 പേർ, സ്പെയിൻ-182,000 പേർ, ഫ്രാൻസ്-181,000 പേർ, ജർമനി-154,000പേർ,ചൈന-147,000 പേർ , യുഎസ്-133,000 പേർ, തുടങ്ങിയ രാജ്യങ്ങളിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ നിലകൊള്ളുന്നു.

കുടിയേറ്റക്കാർ ഏറ്റവുമധികം വർധിക്കുന്ന 10 ഇടങ്ങളിൽ അഞ്ചും ലണ്ടനിലാണുള്ളത്. ഇത്പ്രകാരം 2026 ആകുമ്പോഴേക്കും ടവർ ഹാംലെറ്റിലെ ജനസംഖ്യ 354,000 ആകും 17.8 ശതമാനമാണീ വർധനവ്. ബാർക്കിംഗിലും ഡെഗെൻഹാമിലും 15.4 ശതമാനമാകും വർധവ്.ഇവിടുത്തെജനസംഖ്യ 240,000 ആകും. ഹാക്ക്നെയിൽ 13.3 ശതമാനം ജനസംഖ്യാ വർധനവുണ്ടായി അത് 309,000 ആയിത്തീരും. ഇംഗ്ലണ്ടിലെ റീജിയണുകളിൽ കടുത്ത ജനസംഖ്യാ വർധനവുണ്ടാകുമെന്നാണ് പ്രവചനം. രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് 7.3 ശതമാനം പെരുപ്പമുണ്ടായി ജനസംഖ്യ 6.57 മില്യണാകും.

സൗത്ത് വെസ്റ്റിൽ 6.6 ശതമാനം വർധനവുണ്ടായി ജനസംഖ്യ 5.88 മില്യണുമാകും. സൗത്ത് ഈസ്റ്റിൽ 2026 ആകുമ്പോഴേക്കും 6.4 ശതമാനം വർധവുണ്ടായി ജനസംഖ്യ 9.5 മില്യണാകും. ഇവിടെയായിരിക്കും ഏറ്റവും കൂടുതൽ ജനസംഖ്യാ പെരുപ്പമുണ്ടാകുന്നത്.നോർത്ത് ഈസ്റ്റിൽ 1.9 ശതമാനം വർധനവുമായി ഏറ്റവും ചെറിയതോതിലുള്ള ജനസംഖ്യാവർധനവ് രേഖപ്പെടുത്തും.