- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർപറേറ്റുകൾക്ക് വേണ്ടി ഭരണകൂടങ്ങൾ ജനകീയ സമരങ്ങളെ അടിച്ചൊതുക്കുന്നു: കെ.എ ഷഫീഖ്
തിരുവനന്തപുരം: രാജ്യത്ത് കോർപറേറ്റുകൾക്കു വേണ്ടി ഭരണകൂടങ്ങൾ പൗരസമൂഹങ്ങളെയും ജനകീയ സമരങ്ങളെയും അടിച്ചൊതുക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്. തൂത്തുക്കുടിയിലെ വേദാന്തയുടെ കോപ്പർ അയിരുരുക്ക് കമ്പനിക്കെതിരെ നടന്ന ജനകീയ സമരത്തിന് നേരെ പൊലീസ് വെടിയുതിർത്തത് അടക്കമുള്ള സംഭവങ്ങൾ അതിന്റെ ഭാഗമാണ്. പരിസ്ഥിതിക്കും പൗരന്മാർക്കും സുരക്ഷ ഉറപ്പുവരുത്തുന്ന വികസന സങ്കൽപം രാജ്യത്ത് ഉയർന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൂത്തുക്കുടി വെടിവെപ്പിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല കമ്മിറ്റികൾ സംയുക്തമായി നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് എൻ.എം അൻസാരി അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.എം സാബിർ അഹ്‌സൻ, മഹേഷ് തോന്നക്കൽ, ഷറഫുദ്ദീൻ കമലേശ്വരം, ഉണ്ണികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി നബീൽ പാലോട്
തിരുവനന്തപുരം: രാജ്യത്ത് കോർപറേറ്റുകൾക്കു വേണ്ടി ഭരണകൂടങ്ങൾ പൗരസമൂഹങ്ങളെയും ജനകീയ സമരങ്ങളെയും അടിച്ചൊതുക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്. തൂത്തുക്കുടിയിലെ വേദാന്തയുടെ കോപ്പർ അയിരുരുക്ക് കമ്പനിക്കെതിരെ നടന്ന ജനകീയ സമരത്തിന് നേരെ പൊലീസ് വെടിയുതിർത്തത് അടക്കമുള്ള സംഭവങ്ങൾ അതിന്റെ ഭാഗമാണ്.
പരിസ്ഥിതിക്കും പൗരന്മാർക്കും സുരക്ഷ ഉറപ്പുവരുത്തുന്ന വികസന സങ്കൽപം രാജ്യത്ത് ഉയർന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൂത്തുക്കുടി വെടിവെപ്പിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല കമ്മിറ്റികൾ സംയുക്തമായി നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് എൻ.എം അൻസാരി അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.എം സാബിർ അഹ്‌സൻ, മഹേഷ് തോന്നക്കൽ, ഷറഫുദ്ദീൻ കമലേശ്വരം, ഉണ്ണികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി നബീൽ പാലോട് സ്വാഗതവും വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ജോസഫ് പാലേലി നന്ദിയും പറഞ്ഞു.