- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുസ്തകം ചുമന്ന് കുട്ടികളുടെ നടുവൊടിയുന്ന കാലം ഉടൻ മാറിയേക്കും; ഓരോ പുസ്തകവും ഇനി മൂന്ന് വീതമാക്കി വിഭജിച്ച് ഓരോ ടേമിലും ഓരോന്ന് വീതം വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ; ചുമട് ഭാരം കുറയുന്നത് മൂന്നിലൊന്ന്
ന്യൂഡൽഹി: പുസ്തകം ചുമന്ന് കുട്ടികളുടെ നടുവൊടിയുന്ന കാലത്തിന് അറുതിയായേക്കും. ഓരോ പുസ്തകവും ഇനി മൂന്ന് വീതമാക്കി ഒാോ ടേമിലും ഓരോന്ന് വീതം വിതരണം ചെയ്യാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഈ തീരുമാനം നിലവിൽ വന്നാൽ കുട്ടികളുടെ ചുമട് ഭാരം മൂന്നിലൊന്നായി കുറയും. അടുത്ത അധ്യയന വർഷം മുതലാണ് ഒരു ടേമിൽ ഒരു പുസ്തകം എന്ന രീതി നടപ്പിലാവുക. കേന്ദ്ര സിലബസിലുള്ള സ്‌കൂളുകളിലായിരിക്കും ഇത്തരത്തിൽ മാറ്റം നടപ്പിൽ വരിക എന്നും കേന്ദ്ര മാനവശേഷി വികസനവകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ. ഇതിന് പുറമേ മൂല്യ വിദ്യാഭ്യാസം, വൈദഗ്ധ്യ പരിശീലനം, കായികവിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങൾകൂടി സിലബസിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ ഏല്ലാ ടേമിലേക്കുമുള്ള പാഠ്യഭാഗങ്ങളടങ്ങിയ പുസ്തകങ്ങൾ വിദ്യാർത്ഥികൾ എല്ലാ ദിവസവും കൊണ്ടുവരേണ്ട നിലയാണ്. ഇത് കുട്ടികൾക്ക് അമിത ഭാരം ചുമക്കേണ്ട അവസ്ഥയാണ് നൽകുന്നത്. ഈ അവസ്ഥ നിർത്തലാക്കി അതിന് പകരം ഓരോ ടേമിനും ആവശ്യമായ പാഠ്യഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി പുസ്തകങ്ങൾ തയ്യാറാക്കി വിതരണം ചെയ്യും. ടേം അനുസരിച്
ന്യൂഡൽഹി: പുസ്തകം ചുമന്ന് കുട്ടികളുടെ നടുവൊടിയുന്ന കാലത്തിന് അറുതിയായേക്കും. ഓരോ പുസ്തകവും ഇനി മൂന്ന് വീതമാക്കി ഒാോ ടേമിലും ഓരോന്ന് വീതം വിതരണം ചെയ്യാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഈ തീരുമാനം നിലവിൽ വന്നാൽ കുട്ടികളുടെ ചുമട് ഭാരം മൂന്നിലൊന്നായി കുറയും.
അടുത്ത അധ്യയന വർഷം മുതലാണ് ഒരു ടേമിൽ ഒരു പുസ്തകം എന്ന രീതി നടപ്പിലാവുക. കേന്ദ്ര സിലബസിലുള്ള സ്‌കൂളുകളിലായിരിക്കും ഇത്തരത്തിൽ മാറ്റം നടപ്പിൽ വരിക എന്നും കേന്ദ്ര മാനവശേഷി വികസനവകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ. ഇതിന് പുറമേ മൂല്യ വിദ്യാഭ്യാസം, വൈദഗ്ധ്യ പരിശീലനം, കായികവിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങൾകൂടി സിലബസിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഇപ്പോൾ ഏല്ലാ ടേമിലേക്കുമുള്ള പാഠ്യഭാഗങ്ങളടങ്ങിയ പുസ്തകങ്ങൾ വിദ്യാർത്ഥികൾ എല്ലാ ദിവസവും കൊണ്ടുവരേണ്ട നിലയാണ്. ഇത് കുട്ടികൾക്ക് അമിത ഭാരം ചുമക്കേണ്ട അവസ്ഥയാണ് നൽകുന്നത്. ഈ അവസ്ഥ നിർത്തലാക്കി അതിന് പകരം ഓരോ ടേമിനും ആവശ്യമായ പാഠ്യഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി പുസ്തകങ്ങൾ തയ്യാറാക്കി വിതരണം ചെയ്യും.
ടേം അനുസരിച്ച് എൻ.സി.ഇ.ആർ.ടി. പാഠ്യപദ്ധതി ക്രമീകരിക്കാനും അതനുസരിച്ച് പുസ്തകങ്ങൾ തയ്യാറാക്കാനുമാണ് ആലോചിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ഇത് അമിതഭാരമാണ് വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുന്നത്. അതിനുപകരം, -മന്ത്രി പറഞ്ഞു. സി.ബി.എസ്.ഇ. അടക്കം എൻ.സി.ഇ.ആർ.ടി. പുസ്തകങ്ങൾ പഠിപ്പിക്കുന്ന സ്‌കൂളുകളിലെ കുട്ടികൾക്ക് ഈ തീരുമാനം വലിയ ആശ്വാസം പകരും.
അദ്ധ്യാപക നിലവാരം ഉയർത്തുന്നതിന് 15 ലക്ഷം അദ്ധ്യാപകർക്ക് പരിശീലനം നൽകിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ബാക്കിയുള്ള അദ്ധ്യാപകർക്കുകൂടി പരിശീലനം നൽകും. ഉന്നതവിദ്യാഭ്യാസത്തെ സഹായിക്കുന്നതിനുള്ള ഉന്നത വിദ്യാഭ്യാസ ധനസഹായ ഏജൻസിയിലൂടെ 1.1 ലക്ഷം കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ബജറ്റിൽ വിദ്യാഭ്യാസത്തിനായി എല്ലാ വർഷവും 25,000 കോടി നീക്കിവയ്ക്കും.