- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെയർ സ്റ്റൈൽ മാറ്റി മെയ്ക്കപ്പും ചെയ്ത് അർധനഗ്നത കാട്ടുന്ന ഫാഷൻ വസ്ത്രവും ഉടുപ്പിച്ചപ്പോൾ ഈ അമ്മായിമാർ ഇങ്ങനെയായി; മിന്നുന്നതെല്ലാം പൊന്നല്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നറിയാമോ?
ലണ്ടൻ: പ്രായം ഒന്നിനുമൊരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ക്രിസി സ്പാർക്‌സ് എന്ന ബർമിങ്ങാംകാരി ഫോട്ടോഗ്രാഫർ. 78 വയസ്സുവരെ പ്രായമുള്ള അമ്മൂമ്മമാരെ, അവരുടെ ഹെയർസ്റ്റൈലും മാറ്റി മെയ്ക്കപ്പും ചെയ്ത് കുട്ടിവസ്ത്രവും ധരിപ്പിച്ച് സുന്ദരികളാക്കി മാറ്റിയിരിക്കുകയാണ് ക്രിസി ഇവിടെ. പ്രായമല്ല സൗന്ദര്യത്തിന്റെ അളവുകോലെന്ന് തെളിയിക്കുകകൂടിയാണ് ഈ ഫോട്ടോഗ്രാഫർ. പ്രായമോ ശരീരത്തിന്റെ രൂപമോ എന്തുതന്നെയായാലും ഗ്ലാമറസ് ഫോട്ടോകൾ എടുത്തുകൊടുക്കുന്ന ഡെൽഹൗസ് ഫോട്ടോഗ്രാഫി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ക്രിസി. തന്റെ സ്ഥാപനത്തിന്റെ പ്രചാരണത്തിനുവേണ്ടി കൂടിയാണ് ഇത്തരമൊരു ഫോട്ടോഷൂട്ട് അവർ ആസൂത്രണം ചെയ്തത്. പെൻഷൻ പറ്റിയ അഞ്ച് സ്ത്രീകളാണ് ക്രിസിയുടെ ഫോട്ടോഷൂട്ടിനായി രൂപംമാറിയത്. ജോവാന്ന (58), ജെയ്ൻ (65), ട്രിഷ്യ (60) പോളിൻ (78), മാവിസ് (67) എന്നിവർ. അഞ്ചുവർഷംമുമ്പാണ് ഡെൽഹൗസ് ഫോട്ടോഗ്രാഫി എന്ന സ്ഥാപനം ക്രിസി ആരംഭിക്കുന്നത്. അതിനുശേഷം ആയിരക്കണക്കിന് സ്ത്രീകളെ അവർ ഗ്ലാമറസാക്കി അവതരി്പ്പിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ആരംഭിച്ച വാം
ലണ്ടൻ: പ്രായം ഒന്നിനുമൊരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ക്രിസി സ്പാർക്‌സ് എന്ന ബർമിങ്ങാംകാരി ഫോട്ടോഗ്രാഫർ. 78 വയസ്സുവരെ പ്രായമുള്ള അമ്മൂമ്മമാരെ, അവരുടെ ഹെയർസ്റ്റൈലും മാറ്റി മെയ്ക്കപ്പും ചെയ്ത് കുട്ടിവസ്ത്രവും ധരിപ്പിച്ച് സുന്ദരികളാക്കി മാറ്റിയിരിക്കുകയാണ് ക്രിസി ഇവിടെ. പ്രായമല്ല സൗന്ദര്യത്തിന്റെ അളവുകോലെന്ന് തെളിയിക്കുകകൂടിയാണ് ഈ ഫോട്ടോഗ്രാഫർ.
പ്രായമോ ശരീരത്തിന്റെ രൂപമോ എന്തുതന്നെയായാലും ഗ്ലാമറസ് ഫോട്ടോകൾ എടുത്തുകൊടുക്കുന്ന ഡെൽഹൗസ് ഫോട്ടോഗ്രാഫി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ക്രിസി. തന്റെ സ്ഥാപനത്തിന്റെ പ്രചാരണത്തിനുവേണ്ടി കൂടിയാണ് ഇത്തരമൊരു ഫോട്ടോഷൂട്ട് അവർ ആസൂത്രണം ചെയ്തത്.
പെൻഷൻ പറ്റിയ അഞ്ച് സ്ത്രീകളാണ് ക്രിസിയുടെ ഫോട്ടോഷൂട്ടിനായി രൂപംമാറിയത്. ജോവാന്ന (58), ജെയ്ൻ (65), ട്രിഷ്യ (60) പോളിൻ (78), മാവിസ് (67) എന്നിവർ. അഞ്ചുവർഷംമുമ്പാണ് ഡെൽഹൗസ് ഫോട്ടോഗ്രാഫി എന്ന സ്ഥാപനം ക്രിസി ആരംഭിക്കുന്നത്. അതിനുശേഷം ആയിരക്കണക്കിന് സ്ത്രീകളെ അവർ ഗ്ലാമറസാക്കി അവതരി്പ്പിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ആരംഭിച്ച വാംപ് ബൗഡോയിർ ഫോട്ടോഗ്രാഫിയും ക്രിസിയെ പ്രശസ്തയാക്കി.
എല്ലാ സ്ത്രീകൾക്കും ഫോട്ടോഷൂട്ടിന് സമാനമായ അനുഭവവും മാഗസിനുകളുടെ കവർചിത്രം പോലുള്ള ഫോട്ടോകളും സസമ്മാനിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് ക്രിസി പറയുന്നു. എല്ലാ പ്രായത്തിലുമുള്ള എല്ലാ വലിപ്പത്തിലുമുള്ള സ്ത്രീകളെ സുന്ദരികളാക്കുകയാണ് തന്റെ ദൗത്യം. പ്രായമെന്നത് ഒരു സംഖ്യമാത്രമാണെന്ന തോന്നൽ അവരിലുണ്ടാക്കുന്നത് കൂടുതൽ ആത്മവിശ്വാസത്തോടെ ജീവിക്കാൻ അവരെ പ്രാപ്തരാക്കുമെന്നും ക്രിസി പറയുന്നു.
ഓരോരുത്തർക്കും അനുയോജ്യമായ വസ്ത്രശേഖരം ക്രിസി സ്റ്റുഡിയോയിൽ ഒരുക്കിയിട്ടുണ്ട്. രണ്ടുലക്ഷം പൗണ്ടിന്റെയെങ്കിലും വസ്ത്രങ്ങൾ ഡെൽഹൗസ് ഫോട്ടോഗ്രഫിയിലുണ്ടെന്നാണ് അവർ പറയുന്നത്. അടിവസ്ത്രങ്ങൾമുതൽ ഇവിടെ തയ്യാറാണ്. കോർസെറ്റുകൾ, ഗൗണുകൾ, വിവിധ തരത്തിലുള്ള വസ്ത്രങ്ങൾ, ആഭരണങ്ങൾ, കോസ്റ്റിയൂമുകൾ, മനോഹരങ്ങളായ ഫർണീച്ചറുകൾ എന്നിവയെല്ലാം ക്രിസിയുടെ സ്റ്റുഡിയോയെ വേറിട്ടുനിർത്തുന്നു.