- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലമൊട്ടയടിച്ച ഗുണ്ടകളുടെ രാഷ്ട്രീയ പാർട്ടിയല്ലിത്; വിദ്യാഭ്യാസവും പണവുമുള്ള അരിസ്റ്റോക്രാറ്റുകളുടേത്; ബ്രിട്ടനിലെ കുടിയേറ്റക്കാരെ ഭയപ്പെടുത്തിയിരുന്ന ക്ലച്ച് പിടിക്കാതെ പോയ ബിഎൻപിക്കും ഇഡിഎലല്ലിനും നാഷണൽ ആക്ഷനുമൊക്കെ പകരം ഉണ്ടായ ജിഐ യുകെയെ നമ്മൾ പേടിക്കേണ്ടിവരുമോ?
ലണ്ടൻ: യൂറോപ്പിലാകെ വലതുപക്ഷ വംശീയ വാദികളുടെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ശക്തിപ്രാപിക്കുന്ന കാലമാണിത്. കടുത്ത കുടിയേറ്റ വിരുദ്ധത പ്രചരിപ്പിക്കുന്ന ഇറ്റലിയിലെ ഫൈഫ്സ്റ്റാർ മൂവ്‌മെന്റിനെയും ലീഗിനെയും പോലുള്ള പാർട്ടികൾ എല്ലാ രാജ്യത്തും വളർന്നുവരുന്നു. ഇത്തരമൊരു ആശയവുമായി ബ്രിട്ടനിൽ ശ്കതിപ്രാപിക്കുന്ന ജനറേഷൻ ഐഡന്റിറ്റി (ജിഐ യുകെ) പാർട്ടിയും ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരുടെ ഉറക്കം കെടുത്തുമെന്നുറപ്പാണ്. പതിവ് വംശീയവാദി പാർട്ടികളിൽനിന്നും തികച്ചും വ്യത്യസ്തമാണ് ജിഐ പാർട്ടി. തലമൊട്ടയടിച്ച് ഗുണ്ടായിസം കാട്ടി നടന്നിരുന്ന പ്രവർത്തകരുണ്ടായിരുന്ന ഇംഗ്ലീഷ് ഡിഫൻസ് ലീഗിനെയും നാഷണൽ ആക്ഷനെയും പോലെയല്ല ഇവരുടെ പ്രവർത്തനം. ഇതിലെ പ്രവർത്തകരെല്ലാം ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. സമൂഹത്തിലെ ഉന്നത കുടുംബങ്ങളിൽനിന്ന് വരുന്നവരും. വിനയാന്വീതരായാണ് ഇവരുടെ പ്രവർത്തനം. അതുകൊണ്ടുതന്നെ ജിഐ പാർട്ടിക്ക് പെട്ടെന്ന് സ്വീകാര്യത ലഭിക്കുന്നുമുണ്ട്. വളരെ സ്മാർട്ടായാണ് ജിഐ പാർട്ടി അംഗങ്ങൾ സമൂഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെട
ലണ്ടൻ: യൂറോപ്പിലാകെ വലതുപക്ഷ വംശീയ വാദികളുടെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ശക്തിപ്രാപിക്കുന്ന കാലമാണിത്. കടുത്ത കുടിയേറ്റ വിരുദ്ധത പ്രചരിപ്പിക്കുന്ന ഇറ്റലിയിലെ ഫൈഫ്സ്റ്റാർ മൂവ്‌മെന്റിനെയും ലീഗിനെയും പോലുള്ള പാർട്ടികൾ എല്ലാ രാജ്യത്തും വളർന്നുവരുന്നു. ഇത്തരമൊരു ആശയവുമായി ബ്രിട്ടനിൽ ശ്കതിപ്രാപിക്കുന്ന ജനറേഷൻ ഐഡന്റിറ്റി (ജിഐ യുകെ) പാർട്ടിയും ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരുടെ ഉറക്കം കെടുത്തുമെന്നുറപ്പാണ്.
പതിവ് വംശീയവാദി പാർട്ടികളിൽനിന്നും തികച്ചും വ്യത്യസ്തമാണ് ജിഐ പാർട്ടി. തലമൊട്ടയടിച്ച് ഗുണ്ടായിസം കാട്ടി നടന്നിരുന്ന പ്രവർത്തകരുണ്ടായിരുന്ന ഇംഗ്ലീഷ് ഡിഫൻസ് ലീഗിനെയും നാഷണൽ ആക്ഷനെയും പോലെയല്ല ഇവരുടെ പ്രവർത്തനം. ഇതിലെ പ്രവർത്തകരെല്ലാം ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. സമൂഹത്തിലെ ഉന്നത കുടുംബങ്ങളിൽനിന്ന് വരുന്നവരും. വിനയാന്വീതരായാണ് ഇവരുടെ പ്രവർത്തനം. അതുകൊണ്ടുതന്നെ ജിഐ പാർട്ടിക്ക് പെട്ടെന്ന് സ്വീകാര്യത ലഭിക്കുന്നുമുണ്ട്.
വളരെ സ്മാർട്ടായാണ് ജിഐ പാർട്ടി അംഗങ്ങൾ സമൂഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ചിലപ്പോൾ ബിസിനസ് സ്യൂട്ടണിഞ്ഞ്. അല്ലെങ്കിൽ വളരെ ആകർഷണീയമായ രീതിയിൽ വസ്ത്രം ധരിച്ച്. സൺഗ്ലാസ്സൊക്കെ ധരിച്ച് ചുള്ളന്മാരായി എത്തുന്നുവരുമുണ്ട്. ഹിപ്‌സ്റ്റെർ ഫാസിസ്റ്റുകൾ എന്നാണ് സൺഡെ ടൈംസ് ഇവരെ വിലയിരുത്തിയത്. തീവ്രവാദ ആശയങ്ങൾ വളരെ മധുരം പുരട്ടി അവതരിപ്പിക്കുകയാണ് ജിഐ പാർട്ടി ചെയ്യുന്നതെന്നും വംശീയത വേറൊരു തലത്തിൽ മറ്റുള്ളവരിലേക്ക് കടത്തിവിടുകയാണെന്നും ടൈംസ് ആരോപിക്കുന്നു.
എന്നാൽ, ജനറേഷൻ ഐഡന്റിറ്റി പ്രചരിപ്പിക്കുന്നത് ഫാസിസമോ റേസിസമോ അ്‌ല്ലെന്നാണ് അതിന്റെ പ്രധാന പ്രവർത്തകരിലൊരാളായ ടോം ഡൂപ്രെയുടെ അഭിപ്രായം. ബ്രിട്ടന്റെ സാംസ്‌കാരികത്തനിമ സംരക്ഷിക്കുന്നതിനായുള്ള പ്രവർത്തനമാണ് തങ്ങൾ നടത്തുന്നതെന്നും ഡൂപ്രെ പറയുന്നു. ന്യൂനപക്ഷങ്ങളും കറുത്തവർഗക്കാരും കൈയടക്കിയ നഗരങ്ങളിൽ ബ്രിട്ടനിലെ വെള്ളക്കാരുടെ സംസ്‌കാരമാണ് ഇവർ സംരക്ഷിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്.
മുൻ മന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഇനോച്ച് പവൽ 1969-ൽ നടത്തിയ വിവാദ പ്രസംഗമാണ് ജിഐ യുകെയുടെ അടിസ്ഥാന പ്രമാണം. പതിനഞ്ചോ ഇരുപതോ വർഷങ്ങൾക്കുള്ളിൽ കറുത്തവർഗക്കാർ വെള്ളക്കാരെ രാജ്യത്തുനിന്ന് തുടച്ചുനീക്കുമെന്നായിരുന്നു ഇനോച്ച് പവൽ പ്രസംഗിച്ചത്. അമ്പതുവർഷത്തിനിപ്പുറം ജിഐ യുകെ, സാംസ്‌കാരികത്തനിമ നിലനിർത്തുമെന്ന് പ്രഖ്യാപിക്കുന്നതും അതേ അർഥത്തിൽത്തന്നെയാണ്.
ഓരോ സെൻസസും ഇംഗ്ലണ്ടിന്റെയും ഇംഗ്ലീഷിന്റെയും അന്ത്യമാണ് സൂചിപ്പിക്കുന്നതെന്ന ജിഐ യുകെയുടെ പോസ്‌റററുകൾ പറയുന്നു. 2061 ആകുമ്പോഴേക്കും ബ്ിട്ടനിലെ വെള്ളക്കാരെന്നത് ചരിത്രപുസ്തകത്താളുകളിൽ ഒരു ഫുട്‌നോട്ടായി മാറുമെന്നും അവർ പറയുന്നു. കഴിഞ്ഞ വേനൽക്കാലത്ത് ആരംഭിച്ച സംഘടനയ്ക്ക് ഇപ്പോൾ രാജ്യത്തെ പ്രമുഖ പട്ടണങ്ങളിലെല്ലാം പ്രവർത്തകരുണ്ട്. ഗ്രീപ്പ് അക്ഷരമമാലയിലെ പതിനൊന്നാമത്തെ അക്ഷരമായ ലാംബ്ഡയാണ് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം.