നെടുമ്പാശ്ശേരി: പ്രതി വാതുറക്കുന്നില്ല. എല്ലാം അറിയുന്ന സൈക്കോളജിസ്റ്റ് സഹകരിക്കുന്നുമില്ല. കുമാരമംഗലം ദാസന്റെ കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് നെട്ടോട്ടം ഓടുകയാണ്.

കൊല്ലപ്പെട്ട ദാസനും കൊലക്കേസിൽ അറസ്റ്റിലായ രാഗേഷിന്റെ ഭാര്യയും പെരുമ്പടന്നയിലെ മാനസീക രോഗവിദഗ്ധന്റെ വീട്ടിൽ ജോലി ചെയ്തിരുന്നു.ഇടക്കാലത്ത് ഇദ്ദേഹം ഇരുവരെയും ജോലിയിൽ നിന്നും പറഞ്ഞുവിട്ടു. ഇതിന്റെ കാരണം വെളിപ്പെടുത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ തയ്യാറായിട്ടില്ലന്നാണ് സൂചന.

രാഗേഷിന്റെ ഭാര്യയും ദാസനും തമ്മിലുള്ള അടുപ്പം അതിരുകടന്നെന്ന സംശയത്താലാണ് ഡോക്ടർ ഇരുവരെയും ജോലിയിൽ നിന്നും പുറത്താക്കിയതെന്നാണ് പോോലീസിന്റെ അനുമാനം. ഇക്കാര്യത്തിൽ വ്യക്തത ഉണ്ടായാലേ കൊലപാതകത്തിലേയ്ക്ക് നയിച്ച യഥാർത്ഥ കാരണം സ്ഥരീകരിക്കാനാവു എന്നാണ് പൊലീസ് നിലപാട്.

താൻ കഴുത്തിന് പിടിച്ച് ഞെരിച്ചതോടെ ദാസൻ ബോധരഹിതനായിയെന്നും തുടർന്ന് വെള്ളത്തിൽ ഉപേക്ഷിച്ച് സ്ഥലം വിട്ടു എന്നും മാത്രമാണ് കസ്റ്റഡിയിലായ രാഗേഷ് പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.

പറവൂത്തറ കുമാരമംഗലം ഈരയിൽ ദാസനാണ് (62) കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായ പറവൂർ വഴിക്കുളങ്ങരയിൽ വാടകക്ക് താമസിക്കുന്ന ചേന്ദമംഗലം തെക്കുംപുറം സ്വദേശി രാഗേഷിൽ നിന്നും വടക്കേക്കര പൊലീസ് വിശദമായ മൊഴിയെടുക്കൽ തുടരുകയാണ്.

മരംവെട്ട് തൊഴിലാളിയായ രാഗേഷ് അത്താണിയിലെ തടി മില്ലുകളിൽ വന്ന് മേഖലയുമായി പരിചയമുണ്ട്. ഇതുവഴിയാണ് കൊലനടത്തിയ കുറുന്തിലത്തോടിനെ കുറിച്ചും മനസിലാക്കിയത്.

ആലുവ അങ്കമാലി ദേശീയപാതക്ക് സമീപം അത്താണി കുറുന്തിലത്തോട്ടിൽ നിന്നും വ്യാഴാഴ്‌ച്ചയാണ് ദാസന്റെ ജഡം കണ്ടെത്തിയത്. അജ്ഞാത മൃതദേഹം എന്ന നിലിൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരവെ ബന്ധുക്കൾ തിരിച്ചറിഞ്ഞത് വഴിത്തിരിവായി.

ദാസൻ കൊല്ലപ്പെടുകയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.തുടർന്ന് വിശദമായ അന്വേഷണത്തിന് ഒടുവിലാണ് രാഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 21 നാണ് ദാസനെ കാണാതായത്. കാണാതാകുമ്പോൾ ധരിച്ചിരുന്ന ഷർട്ടും മുണ്ടും തന്നെയായിരുന്നു മൃതദേഹം കണ്ടെടുത്തപ്പോഴും ഉണ്ടായിരുന്നത്.ദാസന്റെ രണ്ട് പല്ല് നേരത്തെ നഷ്ടപ്പെട്ടിരുന്നതും തിരിച്ചറിയാൻ സഹായകമായി.

കഴുത്തിൽ ഉണ്ടായിരുന്ന രണ്ട് പവന്റെ സ്വർണ്ണമാല നഷ്ടപ്പെട്ടിട്ടുണ്ട്. കാണാതായ ദിവസം ഉച്ചയ്ക്ക് ശേഷം ദാസൻ ഒരു യുവാവിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുന്ന ദൃശ്യം പറവൂർ, മാഞ്ഞാലി ഭാഗങ്ങളിലുള്ള സി.സി ടി.വി കാമറകളിൽ നിന്നും പൊലീസ്് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഈ ദിവസം അത്താണി ഭാഗത്തെ മൊബൈൽ ടവർ പരിധിയിൽ പൊലീസ് കസ്റ്റഡിയിലുള്ള രാഗേഷും ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ഇയാളെ അന്ന് പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ വിവരം ലഭിച്ചിരുന്നില്ല. വീണ്ടും പൊലീസ് വിളിപ്പിച്ചപ്പോൾ അസുഖ ബാധിതനാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.

തുടർന്ന് ഒരാഴ്ചയോളം ഇയാൾ ആശുപത്രിയിലും കിടന്നു. ഇപ്പോൾ മൃതദേഹം കണ്ടെടുത്തതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.രാഗേഷിന്റ ഭാര്യയും ദാസനും ഡോക്ടറുടെ വീട്ടിൽ ഒരുമിച്ച്് ജോലിയിലുണ്ടായിരുന്നെ ഇടക്കാലത്ത് ഇരുവർക്കും ജോലി നഷ്ടമായി. ക്കിയത്. കഴുത്തിന് പിടിച്ച് ഞെരിച്ചതോടെ ദാസൻ ബോധരഹിതനായി. തുടർന്ന് വെള്ളത്തിൽ ഉപേക്ഷിച്ച് പോകുകയായിരുന്നു.രാഗേഷ് ആദ്യ ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് മറ്റൊരു യുവതിയോടൊപ്പം താമസിച്ചു വരികയായിരുന്നു.