- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരേസ മേയെ മാറ്റി മൈക്കൽ ഗോവിനെ ബ്രിട്ടനിലെ കെയർടേക്കർ പ്രധാനമന്ത്രിയാക്കാൻ നീക്കം സജീവം; പിന്നാലെ സ്‌കോട്ടിഷ് നേതാവ് റുത്ത് ഡേവിഡ്സണിനെ പ്രധാനമന്ത്രിയാക്കാനും; ടോറികൾക്കിടയിലെ ഒരു സംഘത്തിന്റെ നീക്കം ഇങ്ങനെ
ടോറികൾക്കിടയിലെ പടലപ്പിണക്കം ഒരിക്കൽ കൂടി മറനീക്കി പുറത്ത് വന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി പാർട്ടിയിലെ ഒരു കൂട്ടം തെരേസ വിരുദ്ധർ അവരെ അവരെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാനും പകരും എൻവയോൺമെന്റ് സെക്രട്ടറി മൈക്കൽ ഗോവിനെ കെയർടേക്കർ പ്രധാനമന്ത്രിയാക്കാനും പിന്നാലെ സ്‌കോട്ടിഷ് നേതാവ് റുത്ത് ഡേവിഡ്സണിനെ പ്രധാനമന്ത്രിയാക്കാനും കൊണ്ട് പിടിച്ച നീക്കം നടത്തുന്നുണ്ടെന്ന് വെളിപ്പെട്ടിട്ടുണ്ട്. ടോറികൾക്കിടയിലെ ഒരു സംഘത്തിന്റെ ഈ നീക്കം പാർട്ടിയിൽ കടുത്ത അനിശ്ചിതത്വത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ തങ്ങളുടെ നീക്കങ്ങൾ പ്രാവർത്തികമാക്കുന്ന വിധത്തിലാണ് ഇവർ കരുനീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. തെരേസയെ മാറ്റി പകരം ഗോവിനെ കെയർടേക്കർ നേതാവായി പ്രതിഷ്ഠിക്കുന്നതിനായി 30ൽ പരം ടോറി എംപിമാരാണ് ഒരുമിച്ച് കൂടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇത് പ്രകാരം 2021 വരെ ഗോവിനെ പ്രധാനമന്ത്രി സ്ഥാനത്തിരുത്താനും പിന്നീട് ഡേവിഡ്സണിനെ നേതാവാക്കാനുമാണിവർ പദ്ധതിയൊരുക്
ടോറികൾക്കിടയിലെ പടലപ്പിണക്കം ഒരിക്കൽ കൂടി മറനീക്കി പുറത്ത് വന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി പാർട്ടിയിലെ ഒരു കൂട്ടം തെരേസ വിരുദ്ധർ അവരെ അവരെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാനും പകരും എൻവയോൺമെന്റ് സെക്രട്ടറി മൈക്കൽ ഗോവിനെ കെയർടേക്കർ പ്രധാനമന്ത്രിയാക്കാനും പിന്നാലെ സ്‌കോട്ടിഷ് നേതാവ് റുത്ത് ഡേവിഡ്സണിനെ പ്രധാനമന്ത്രിയാക്കാനും കൊണ്ട് പിടിച്ച നീക്കം നടത്തുന്നുണ്ടെന്ന് വെളിപ്പെട്ടിട്ടുണ്ട്. ടോറികൾക്കിടയിലെ ഒരു സംഘത്തിന്റെ ഈ നീക്കം പാർട്ടിയിൽ കടുത്ത അനിശ്ചിതത്വത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ തങ്ങളുടെ നീക്കങ്ങൾ പ്രാവർത്തികമാക്കുന്ന വിധത്തിലാണ് ഇവർ കരുനീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. തെരേസയെ മാറ്റി പകരം ഗോവിനെ കെയർടേക്കർ നേതാവായി പ്രതിഷ്ഠിക്കുന്നതിനായി 30ൽ പരം ടോറി എംപിമാരാണ് ഒരുമിച്ച് കൂടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇത് പ്രകാരം 2021 വരെ ഗോവിനെ പ്രധാനമന്ത്രി സ്ഥാനത്തിരുത്താനും പിന്നീട് ഡേവിഡ്സണിനെ നേതാവാക്കാനുമാണിവർ പദ്ധതിയൊരുക്കുന്നത്. 2021ൽ നടക്കുന്ന ഹോളിറുഡ് തെരഞ്ഞെടുപ്പിൽ നിലവിലുള്ള സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററും എസ്എൻപി നേതാവുമായി നിക്കോള സ്ടർജനെ വീഴ്‌ത്തി പ്രസ്തുത സ്ഥാനത്തെത്താനും ഡേവിഡ്സൻ നീക്കം നടത്തുന്നുണ്ട്.
ഈ ശ്രമത്തിൽ താൻ പരാജയപ്പെട്ടാൽ പ്രധാനമന്ത്രി സ്ഥാനത്തിന് ശ്രമിക്കുമെന്ന് ഡേവിഡ്സൻ ഇതിന് മുമ്പ് സൂചനയേകിരിുന്നു. താൻ ഗർഭിണിയാണെന്ന വിവരവും കഴിഞ്ഞ മാസം ഡേവിഡ്സൻ വെളിപ്പെടുത്തിയിരുന്നു. ബ്രെക്സിറ്റ് നടപ്പിലാക്കുമ്പോൾ യുകെ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായി തെരേസയെ മാറ്റണമെന്നാണ് അവരുടെ ഭരണത്തിൽ അസ്വസ്ഥരായ ഒരു പറ്റം മുതിർന്ന ടോറി എംപിമാർ അഭിപ്രായപ്പെടുന്നത്. ഈ നിർണായക അവസരത്തിൽ ഡേവിഡ്സൻ ഉചിതയായ നേതാവായിരിക്കുമെന്നും അവർക്ക് പ ാർട്ടിയിലെ പ്രശ്നങ്ങളും പരിഹരിക്കാനാവുമെന്നും വിമത എംപിമാർ അഭിപ്രായപ്പെടുന്നു.
മൈക്കൽ ഗോവിന് പ്രധാനമന്ത്രിയും നേതാവുമാകാൻ ആഗ്രഹമുണ്ടെങ്കിലും തനിക്ക് പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയില്ലെന്ന് അദ്ദേഹം തന്നെ സ്വയം സമ്മതിച്ച കാര്യമാണെന്നാണ് ഈ വിമത എംപിമാരുമായി ബന്ധപ്പെട്ട ഒരു ഉറവിടം പ്രതികരിച്ചിരിക്കുന്നത്. തന്റെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ പേരിൽ നിരവധി വോട്ടർമാർക്ക് തന്നെ ഇഷ്ടമല്ലെന്നും ലീവ് ക്യാമ്പയിൻ നടത്തിയതിന്റെ പേരിലും താൻ എതിർപ്പുകൾ നേരിടുന്നുണ്ടെന്ന് ഗോവിന് അറിയാമെന്നും പ്രസ്തുത ഉറവിടം പറയുന്നു.
തെരേസക്ക് ശേഷം അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയിപ്പിക്കുന്ന ഒരു നേതാവിനെ കണ്ടെത്താൻ സമയമായിരിക്കുന്നുവെന്നാണ് ഇടഞ്ഞ് നിൽക്കുന്ന ടോറി എംപിമാർ ആവശ്യപ്പെടുന്നത്. എന്നാൽ ഈ എംപിമാരുടെ പദ്ധതിയെ ഹോം സെക്രട്ടറി സാജിദ് ജാവിദും ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ടും ശക്തമായി എതിർക്കുമെന്നുറപ്പാണ്. നേതാക്കന്മാരാകാൻ ഇരുവരും ശ്രമിക്കുന്നതിനാലാണിത്.