യുകെയിൽ കുട്ടികൾ ചെയ്യുന്ന ലൈംഗിക കുറ്റങ്ങൾ വർധിച്ച് വരുന്നുവെന്ന കണക്കുകൾ ശരിയാണെന്ന് അടിവരയിടുന്ന ഒരു സംഭവം ഡോർസെറ്റിലെ വൂളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇവിടെ കളിച്ച് കൊണ്ടിരുന്ന ഏഴ് വയസുകാരനെ 11 വയസുകാരൻ കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് അയൽപക്കക്കാരനായ 11 വയസുകാരൻ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. തന്റെ വീടിനടുത്ത് കളിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ഏഴ് വയസുകാരന് ഈ ദുര്യോഗമുണ്ടായത്. നിയമപരമായ കാരണങ്ങളുള്ളതിനാൽ ഇരയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 

കളിച്ച് കൊണ്ടിരിക്കുമ്പോൾ തന്റെ മകനെ പെട്ടെന്ന് കാണാതാവുകയായിരുന്നുവെന്നാണ് കുട്ടിയുടെ അമ്മ വെളിപ്പെടുത്തുന്നത്. തുടർന്ന് അൽപനേരം കഴിഞ്ഞ് അവൻ തിരിച്ചെത്തിയപ്പോൾ വസ്ത്രങ്ങൾ താറുമാറായിരുന്നുവെന്നും കീഴടക്കപ്പെട്ട നിലയിലായിരുന്നുവെന്നും അമ്മ വേദനയോടെ വെളിപ്പെടുത്തുന്നു. തുടർന്ന് രക്ഷിതാക്കൾ ആവർത്തിച്ച് ചചോദിച്ചപ്പോൾ താൻ ബലാത്സംഗം ചെയ്യപ്പെട്ട വിവരം കുട്ടി വെളിപ്പെടുത്തുകയായിരുന്നു. മെയ്‌ 14ന് നടന്ന സംഭവത്തെ തുടർന്ന് ഏഴ് വയസുകാരൻ ശാരീരികമായും മാനസികമായും തളർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

സാധാരണ നിലയിൽ തങ്ങളുടെ മകൻ വളരെ ഉത്സാഹിയായിരുന്നുവെന്നും എന്നാൽ പ്രസ്തുത സംഭവത്തിന് ശേഷം അവൻ വല്ലാതെ ഒതുങ്ങിപ്പോയെന്നും സംസാരം വളരെ കുറച്ചിരിക്കുന്നുവെന്നും അമ്മ പറുന്നു. മകന്റെ മാറ്റത്തിൽ ഈ അച്ഛനമ്മമാർ തികച്ചും ആശങ്കയിലാണ്. സംഭവത്തെ കുറിച്ച് തങ്ങൾ അന്വേഷണം തുടങ്ങിയെന്നാണ് ഡോർസെറ്റ് പൊലീസ് ഒരു പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. 11കാരൻ സംഭവത്തിൽ അറസ്റ്റിലായെന്നും പ്രത്യേകം പരിശീലനം ലഭിച്ച ഓഫീസർമാരുടെ സഹായം അന്വേഷണത്തിനുണ്ടെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ വൂൾ ഗ്രാമം ഞെട്ടിത്തരിച്ചിരിക്കുകയാണ്.

ഏവർക്കും ഇത് മാത്രമാണ് പറയാനുള്ളതെന്നാണ് ഇവിടെ ഷോപ്പ് നടത്തുന്ന ആരോൺ ടെയ്ലർ വെളിപ്പെടുത്തുന്നത്. ഇതിനാൽ കുട്ടികളെ പുറത്ത് കളിക്കാൻ വിടാൻ പോലും പലരും ഇപ്പോൾ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു. താരതമ്യേന ശാന്തമായ ഇടമായ വൂളിലുണ്ടായ ഈ അനിഷ്ട സംഭവത്തെ തുടർന്ന് പ്രദേശവാസികളാകെ അങ്കലാപ്പിലായിരിക്കുകയുമാണ്.