- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്തീനികളെ തല്ലിക്കൊല്ലുന്നതും വെടി വച്ച് വീഴ്‌ത്തുന്നതും ലോകം അറിയാതിരിക്കാൻ ഇസ്രയേലിന്റെ പുതിയ നീക്കം; ഇസ്രയേൽ പട്ടാളക്കാരന്റെ ഫോട്ടോ എടുക്കുകയോ വീഡിയോ റെക്കോർഡ് ചെയ്യുകയോ ചെയ്താൽ ജയിലിൽ കിടക്കാം; സ്വന്തം മണ്ണിനായി പോരാടുന്നവരെ കൊന്നൊടുക്കാൻ ഇസ്രയേൽ തേടുന്ന പുതിയ തന്ത്രത്തെ വിമർശിച്ച് ലോകരാജ്യങ്ങൾ
കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന തങ്ങളുടെ സൈനികരുടെ അഥവാ ഇസ്രയേലി ഡിഫെൻസ് പോഴ്സിന്റെ (ഐഡിഎഫ്) ഫോട്ടോകൾ എടുക്കുന്നതും വീഡിയോയിൽ പകർത്തുന്നതും കടുത്ത കുറ്റമാക്കാനുള്ള നിയമം പാസാക്കുന്ന കാര്യം ഇസ്രയേൽ പാർലിമെന്റ് പരിഗണിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഈ നിയമം നിലവിൽ വന്നാൽ അത് ലംഘിക്കുന്നവർക്ക് പത്ത് വർഷം വരെ തടവ് ശിക്ഷ നൽകുന്ന കാര്യവും ഇസ്രയേൽ ആലോചിച്ച് വരുന്നുണ്ട്. ഫലസ്തീനികളെ ഇസ്രയേൽ സൈനികർ തല്ലിക്കൊല്ലുന്നതും വെടി വച്ച് വീഴ്‌ത്തുന്നതും ലോകം അറിയാതിരിക്കാനുള്ള ഇസ്രയേലിന്റെ പുതിയ കുതന്ത്രമാണിതെന്നാണ് വിമർശകർ ആരോപിക്കുന്നത്. ഇസ്രയേൽ പട്ടാളക്കാരന്റെ ഫോട്ടോ എടുക്കുകയോ വീഡിയോ റെക്കോർഡ് ചെയ്യുകയോ ചെയ്താൽ ജയിലിൽ കിടക്കാം. സ്വന്തം മണ്ണിനായി പോരാടുന്ന ഫലസ്തീനികളെ കൊന്നൊടുക്കാൻ ഇസ്രയേൽ തേടുന്ന പുതിയ തന്ത്രത്തെ വിമർശിച്ച് ലോകരാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ കൃത്യനിർവഹണത്തിനിടെ എന്തിന്റെ പേരിലായാലും തങ്ങളുടെ സൈനികരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും അവരുടെ ഫോട്ടോകളും വീഡിയോകളും
കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന തങ്ങളുടെ സൈനികരുടെ അഥവാ ഇസ്രയേലി ഡിഫെൻസ് പോഴ്സിന്റെ (ഐഡിഎഫ്) ഫോട്ടോകൾ എടുക്കുന്നതും വീഡിയോയിൽ പകർത്തുന്നതും കടുത്ത കുറ്റമാക്കാനുള്ള നിയമം പാസാക്കുന്ന കാര്യം ഇസ്രയേൽ പാർലിമെന്റ് പരിഗണിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഈ നിയമം നിലവിൽ വന്നാൽ അത് ലംഘിക്കുന്നവർക്ക് പത്ത് വർഷം വരെ തടവ് ശിക്ഷ നൽകുന്ന കാര്യവും ഇസ്രയേൽ ആലോചിച്ച് വരുന്നുണ്ട്. ഫലസ്തീനികളെ ഇസ്രയേൽ സൈനികർ തല്ലിക്കൊല്ലുന്നതും വെടി വച്ച് വീഴ്‌ത്തുന്നതും ലോകം അറിയാതിരിക്കാനുള്ള ഇസ്രയേലിന്റെ പുതിയ കുതന്ത്രമാണിതെന്നാണ് വിമർശകർ ആരോപിക്കുന്നത്.
ഇസ്രയേൽ പട്ടാളക്കാരന്റെ ഫോട്ടോ എടുക്കുകയോ വീഡിയോ റെക്കോർഡ് ചെയ്യുകയോ ചെയ്താൽ ജയിലിൽ കിടക്കാം. സ്വന്തം മണ്ണിനായി പോരാടുന്ന ഫലസ്തീനികളെ കൊന്നൊടുക്കാൻ ഇസ്രയേൽ തേടുന്ന പുതിയ തന്ത്രത്തെ വിമർശിച്ച് ലോകരാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ കൃത്യനിർവഹണത്തിനിടെ എന്തിന്റെ പേരിലായാലും തങ്ങളുടെ സൈനികരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും അവരുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നതും അവരുടെ ആത്മവീര്യം നശിപ്പിക്കുന്നതിന് വഴിയൊരുക്കുമെന്നും അതിനാലാണ് ഇതിനെതിരെ കടുത്ത നിയമം ആവിഷ്‌കരിച്ച് നടപ്പിലാക്കാനൊരുങ്ങുന്നതെന്നുമാണ് ഇസ്രയേൽ വിശദീകരണം നൽകുന്നത്.
'പ്രോഹിബിഷൻ എഗെയിൻസ്റ്റ് ഫോട്ടോകോപിയിങ് ആൻഡ് ഡോക്യുമെന്റിങ് ഐഡിഎഫ് സോൽജ്യേർസ്' എന്നാണ് ഇതിനായി ഇസ്രയേൽ പാസാക്കാൻ ഉദ്ദേശിക്കുന്ന നിയമം അറിയപ്പെടുന്നത്. കൃത്യനിർവഹണത്തിനിടെ ഐഡിഎഫ് പട്ടാളക്കാരുടെ ഫോട്ടോയെടുക്കുകയോ വീഡിയോയിൽ പകർത്തുകയോ ചെയ്യുന്നത് അവരുടെയും ഇസ്രയേൽകാരുടെയും ആത്മവീര്യം തകർക്കുന്നതിന് തുല്യമാണെന്നും അതിനാൽ അത് തടഞ്ഞേ പറ്റുവെന്നുമാണ് ക്നെസെറ്റ് അംഗവും വലതുപക്ഷ നാഷണലിസ്റ്റ് പാർട്ടിയായ യിസ്രായേൽ ബെയ്ടെയ്നു പാർട്ടിയുടെ ചെർമാനുമായ റോബർട്ട് ഇലാറ്റോവ് പറയുന്നത്. അദ്ദേഹമാണ് പുതിയ ബിൽ നിർദേശിച്ചിരിക്കുന്നത്.
ഇത്തരത്തിൽ ആരെങ്കിലും ഇസ്രയേലിന്റെ സുരക്ഷക്ക് ഭംഗം വരുത്താൻ ശ്രമിച്ചാൽ അവർക്ക് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കണമെന്നും ഇലാറ്റോവ് ശക്തമായി ആവശ്യപ്പെടുന്നുണ്ട്. 2014ലെ യുദ്ധത്തിന് ശേഷം ഗസ്സ മുനമ്പിൽ തുടരുന്ന ജീവൻ മരണപോരാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമം ഇസ്രയേല് പാസാക്കാൻ തിരക്ക് പിടിച്ച ശ്രമം നടത്തുന്നത്. ഗസ്സയിലെ ഇസ്രയേൽ അധിനിവേശത്തിനെതിരെ ഇക്കഴിഞ്ഞ മെയ് 14ന് പ്രതിഷേധിക്കാനിറങ്ങിയ ഫലസ്തീൻകാർക്കെതിരെ ഇസ്രയേൽ സേന നടത്തിയ വെടിവയ്പിൽ ചുരുങ്ങിയത് 60 പേർ കൊല്ലപ്പെട്ടുവെന്നും ആയിരക്കണക്കിന് പേർക്ക് മുറിവേറ്റുവെന്നും മെഡിക്കൽ ഒഫീഷ്യലുകൾ വെളിപ്പെടുത്തുന്നു.
ഐഡിഎഫ് പട്ടാളക്കാരെ യാതൊരു വിധത്തിലുമുള്ള നിയന്ത്രണങ്ങളുമില്ലാതെ ഫോട്ടോയിലും വീഡിയോയിലും പകർത്തുന്ന അനാരോഗ്യകരമായ പ്രവണത വളരെ വർഷങ്ങളായി കണ്ട് വരുന്നുവെന്നാണ് ഈ ബിൽ അവതരിപ്പിച്ച് കൊണ്ട് ഇലാറ്റോവ് എടുത്ത് കാട്ടുന്നത്. ബില്ലിനെ പിന്തുണച്ച് ഡിഫെൻസ് മിനിസ്റ്ററായ അവിഗ്ഡോർ ലിബർമാനും രംഗത്തെത്തിയിരുന്നു. മാർച്ച് 30ന് ശേഷം തുടങ്ങിയ ഫലസ്തീൻകാരുടെ പ്രക്ഷോഭത്തിൽ മാത്രം ഗസ്സയിൽ 113 ഫലസ്തീൻകാരാണ് ഇസ്രയേൽ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചിരിക്കുന്നത്. ഇസ്രയേൽ അധിനിവേശത്തിൽ വീട് വിട്ട് ഗസ്സയിൽ നിന്നും പലായനം ചെയ്യേണ്ടി വന്നവരെ തിരിച്ച് വരാൻ അനുവദിക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.