- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുട്ടിന്റെ വിമർശകനായ വെടിയേറ്റ് മരിച്ച പത്രപ്രവർത്തകൻ അനുസ്മരണ സമ്മേളനത്തിൽ പ്രത്യക്ഷപ്പെട്ടു; സന്തോഷക്കണ്ണീരോടെ സുഹൃത്തുക്കളും ബന്ധുക്കളും; ആരൊക്കെയായിരിക്കും കൊല്ലാൻ ശ്രമിക്കുന്നവരെന്നറിയാൻ ഉക്രനിയൻ പൊലീസ് ഒരുക്കിയ നാടകം ഇങ്ങനെ
ഉക്രയിനിലെ പ്രശസ്ത ജേർണലിസ്റ്റും റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിന്റെ കടുത്ത വിമർശകനുമായ അർകാഡി ബാബ്ചെൻകോ(41) വെടിയേറ്റ് മരിച്ചുവെന്ന വാർത്ത ചൊവ്വാഴ്ച പ്രചരിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ഇന്നലെ ഉക്രയിനിൽ അനുസ്മരണ സമ്മേളനവും വിളിച്ച് കൂട്ടിയിരുന്നു. ഈ അനുസ്മരണ ചടങ്ങിൽ വച്ച് അർകാഡിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും അദ്ദേഹത്തെ ഓർത്ത് കണ്ണീർ പൊഴിക്കുന്ന വേളയിൽ തികച്ചും നാടകീയമായി സാക്ഷാൽ അർകാഡി പ്രത്യക്ഷപ്പെട്ട് ഏവരെയും ഞെട്ടിച്ചുവെന്ന് റിപ്പോർട്ട്. സന്തോഷക്കണ്ണീരോടെയായിരുന്നു ഏവരും അർകാഡിയെ ബന്ധുക്കളും സുഹൃത്തുക്കളും സ്വീകരിച്ചിരുന്നത്. ഇദ്ദേഹത്തെ ആരൊക്കെയായിരിക്കും കൊല്ലാൻ ശ്രമിക്കുന്നവരെന്നറിയാൻ ഉക്രനിയൻ പൊലീസ് ഒരുക്കിയ നാടകം ഇത്തരത്തിൽ ലോകശ്രദ്ധ നേടുകയാണ്. വധഭീഷണിയുള്ള അർകാഡിയെ ആരൊക്കെയാണ് കൊല്ലാൻ ശ്രമിക്കുന്നതെന്ന് തിരിച്ചറിയുകയായിരുന്നു ഈ നാടകത്തിലൂടെ ലക്ഷ്യമിട്ടിരുന്നതെന്നാണ് ഉക്രനിയൻ സെക്യൂരിറ്റി സർവീസ് (എസ്ബിയു)വിശദീകരണം നൽകുന്നത്.അർകാഡിയെ കൊല്ലാൻ റഷ്യൻ സീക്
ഉക്രയിനിലെ പ്രശസ്ത ജേർണലിസ്റ്റും റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിന്റെ കടുത്ത വിമർശകനുമായ അർകാഡി ബാബ്ചെൻകോ(41) വെടിയേറ്റ് മരിച്ചുവെന്ന വാർത്ത ചൊവ്വാഴ്ച പ്രചരിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ഇന്നലെ ഉക്രയിനിൽ അനുസ്മരണ സമ്മേളനവും വിളിച്ച് കൂട്ടിയിരുന്നു. ഈ അനുസ്മരണ ചടങ്ങിൽ വച്ച് അർകാഡിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും അദ്ദേഹത്തെ ഓർത്ത് കണ്ണീർ പൊഴിക്കുന്ന വേളയിൽ തികച്ചും നാടകീയമായി സാക്ഷാൽ അർകാഡി പ്രത്യക്ഷപ്പെട്ട് ഏവരെയും ഞെട്ടിച്ചുവെന്ന് റിപ്പോർട്ട്. സന്തോഷക്കണ്ണീരോടെയായിരുന്നു ഏവരും അർകാഡിയെ ബന്ധുക്കളും സുഹൃത്തുക്കളും സ്വീകരിച്ചിരുന്നത്. ഇദ്ദേഹത്തെ ആരൊക്കെയായിരിക്കും കൊല്ലാൻ ശ്രമിക്കുന്നവരെന്നറിയാൻ ഉക്രനിയൻ പൊലീസ് ഒരുക്കിയ നാടകം ഇത്തരത്തിൽ ലോകശ്രദ്ധ നേടുകയാണ്.
വധഭീഷണിയുള്ള അർകാഡിയെ ആരൊക്കെയാണ് കൊല്ലാൻ ശ്രമിക്കുന്നതെന്ന് തിരിച്ചറിയുകയായിരുന്നു ഈ നാടകത്തിലൂടെ ലക്ഷ്യമിട്ടിരുന്നതെന്നാണ് ഉക്രനിയൻ സെക്യൂരിറ്റി സർവീസ് (എസ്ബിയു)വിശദീകരണം നൽകുന്നത്.അർകാഡിയെ കൊല്ലാൻ റഷ്യൻ സീക്രട്ട് സർവീസിൽ നിന്നും പണം കൈപ്പറ്റിയ രണ്ട് ഉക്രനിയൻകാരെ അറസ്റ്റ് ചെയ്യാൻ സാധിച്ചുവെന്നും എസ്ബിയു അവകാശപ്പെടുന്നു. അറസ്റ്റിലായവരുടെ വീഡിയോയും എസ്ബിയു പുറത്ത് വിട്ടിട്ടുണ്ട്. തങ്ങൾ റഷ്യ ഏജന്റ് പേമാസ്റ്ററിൽ നിന്നും പണം കൈപ്പറ്റിയെന്ന് അവർ സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
തന്നെ റഷ്യ വധിക്കാൻ ശ്രമിക്കുന്നുണ്ടെന്ന ഭീതി പലവട്ടം അർകാഡി ഇതിന് മുമ്പ് വെളിപ്പെടുത്തിയിരുന്നു. താൻ വധിക്കപ്പെട്ടുവെന്ന് പറഞ്ഞ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഭാര്യയെ വരെ കബളിപ്പിക്കേണ്ടി വന്നതിൽ ഇന്നലത്തെ പ്രസ് കോൺഫറൻസിൽ വച്ച് അർകാഡി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. അർകാഡി തിരിച്ചെത്തിയ് ആഘോഷിക്കാൻ കിവിലെ സെൻട്രൽ സ്‌ക്വയറിൽ നിരവധി ജേർണലിസ്റ്റുകളായിരുന്നു ഒത്ത് കൂടിയിരുന്നത്. ഇവർ പരസ്പരം കെട്ടിപ്പിടിക്കുകയും പൊട്ടിച്ചിരിക്കുകയും വൈൻ കുടിച്ച് ആഹ്ലാദിക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച അർകാഡി തന്റ അപാർട്മെന്റിൽ വച്ച് ഒന്നിലധികം വെടിയേറ്റ് മരിച്ചുവെന്നായിരുന്നു കിവ് നാഷണൽ പൊലീസ് വെളിപ്പെടുത്തിയിരുന്നത്. വെടിയേറ്റ് കിടക്കുന്ന അർകാഡിയുടെ ചിത്രം വരെ പൊലീസ് സൃഷ്ടിച്ച് പുറത്ത് വിട്ടിരുന്നു.ഇതിന് പിന്നിൽ റഷ്യയാണെന്ന് ആരോപിച്ച് ഉക്രയിൻ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ക്രെംലിൻ ഉടനടി ഇത് നിരാകരിച്ച് രംഗത്തെത്തുകയുമുണ്ടായി. അർകാഡിയെ ഉക്രയിൻ ഒരു പ്രൊപ്പഗാണ്ട ടൂളായി ഉപയോഗിക്കുയായിരുന്നുവെന്നാണ് ഇപ്പോൾ സത്യം പുറത്തായപ്പോൾ റഷ്യ ആരോപിച്ചിരിക്കുന്നത്.
2014ൽ പുട്ടിന്റെ നേതൃത്വത്തിലുള്ള റഷ്യ ക്രിമിയൻ പെനിൻസുലയിലേക്ക് കടന്ന് കയറിയത് മുതലാണ് റഷ്യയും ഉക്രയിനും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്നത്.പാരീസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മീഡിയ വാച്ച്ഡോഗ് ഈ നാടകത്തെ ദയനീയമായ നീക്കമെന്നാണ് വിമർശിച്ചിരിക്കുന്നത്. ഇത് ഒരിക്കലും പത്രസ്വാതന്ത്ര്യത്തെ സഹായിക്കില്ലെന്നാണ് വാച്ച് ഡോഗിന്റെ തലവനായ ക്രിസ്റ്റഫർ ഡെലോറി പ്രതികരിച്ചിരിക്കുന്നത്.