- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിസ്ഥാനം തെറിച്ച ബോറിസ് ജോൺസനെ ഭാര്യയും മക്കളും കൈവിട്ടു; ലണ്ടൻ മുൻ മേയർ കൂടിയായ പ്രാനമന്ത്രി പദമോഹിക്ക് അവിഹിത ബന്ധങ്ങൾ ഏറെയെന്ന് ആരോപിച്ച് ഭാര്യ; കൺസർവേറ്റീവ് പാർട്ടിയിലെ കലാപത്തിനിടയിൽ ഒരു പെണ്ണ് കേസ് കൂടി
പ്രധാനമന്ത്രി തെരേസ മെയ് ബ്രെക്സിറ്റിന് വേണ്ടി തയ്യാറാക്കിയ ചെക്കേർസ് പ്ലാനിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് മന്ത്രിസ്ഥാനം വേണ്ടെന്ന് വച്ച മുൻ ഫോറിൻ സെക്രട്ടറിയും മുൻ ലണ്ടൻ മേയറുമായ ബോറിസ് ജോൺസനെ ഇപ്പോഴിതാ ഭാര്യയും മകളും വേണ്ടെന്ന് വച്ചുവെന്ന് റിപ്പോർട്ട്. മുതിർന്ന ബ്രെക്സിറ്റ് നേതാവും പ്രധാനമന്ത്രി മോഹിയുമായ ബോറിസിന് അവിഹിത ബന്ധങ്ങൾ ഏറെയെന്ന് ആരോപിച്ചാണ് തങ്ങളുടെ 25 വർഷത്തെ ദാമ്പത്ത്യ ബന്ധം തീർത്തും ഭാര്യ മരിന വീലർ വേണ്ടെന്ന് വച്ചിരിക്കുന്നത്. അച്ഛന്റെ ഏറ്റവും പുതിയ അവിഹിത ബന്ധം വെളിപ്പെട്ടതിനെ തുടർന്ന് തന്റെ അമ്മ ബോറിസുമായുള്ള ബന്ധം എന്നെന്നേക്കുമായി അവസാനിപ്പിച്ചിരിക്കുന്നുവെന്നാണ് ബോറിസിന്റെ മകളും ഫാഷൻ ജേർണലിസ്റ്റുമായ ലാറ സ്ഥിരീകരിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ കൺസർവേറ്റീവ് പാർട്ടിയിലെ കലാപങ്ങൾക്കിടയിൽ ഒരു പെണ്ണ് കേസ് കൂടി ഉയർന്ന് വന്നിരിക്കുകയാണ്. ഒരു പാർട്ടിയിൽ വച്ച് സുഹൃത്തുക്കളോട് സംസാരിക്കവെയാണ് 25 കാരിയായ ലാറ ലോയറായ അമ്മ അച്ഛനെ ഉപേക്ഷിച്ച കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് എ
പ്രധാനമന്ത്രി തെരേസ മെയ് ബ്രെക്സിറ്റിന് വേണ്ടി തയ്യാറാക്കിയ ചെക്കേർസ് പ്ലാനിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് മന്ത്രിസ്ഥാനം വേണ്ടെന്ന് വച്ച മുൻ ഫോറിൻ സെക്രട്ടറിയും മുൻ ലണ്ടൻ മേയറുമായ ബോറിസ് ജോൺസനെ ഇപ്പോഴിതാ ഭാര്യയും മകളും വേണ്ടെന്ന് വച്ചുവെന്ന് റിപ്പോർട്ട്. മുതിർന്ന ബ്രെക്സിറ്റ് നേതാവും പ്രധാനമന്ത്രി മോഹിയുമായ ബോറിസിന് അവിഹിത ബന്ധങ്ങൾ ഏറെയെന്ന് ആരോപിച്ചാണ് തങ്ങളുടെ 25 വർഷത്തെ ദാമ്പത്ത്യ ബന്ധം തീർത്തും ഭാര്യ മരിന വീലർ വേണ്ടെന്ന് വച്ചിരിക്കുന്നത്. അച്ഛന്റെ ഏറ്റവും പുതിയ അവിഹിത ബന്ധം വെളിപ്പെട്ടതിനെ തുടർന്ന് തന്റെ അമ്മ ബോറിസുമായുള്ള ബന്ധം എന്നെന്നേക്കുമായി അവസാനിപ്പിച്ചിരിക്കുന്നുവെന്നാണ് ബോറിസിന്റെ മകളും ഫാഷൻ ജേർണലിസ്റ്റുമായ ലാറ സ്ഥിരീകരിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ കൺസർവേറ്റീവ് പാർട്ടിയിലെ കലാപങ്ങൾക്കിടയിൽ ഒരു പെണ്ണ് കേസ് കൂടി ഉയർന്ന് വന്നിരിക്കുകയാണ്.
ഒരു പാർട്ടിയിൽ വച്ച് സുഹൃത്തുക്കളോട് സംസാരിക്കവെയാണ് 25 കാരിയായ ലാറ ലോയറായ അമ്മ അച്ഛനെ ഉപേക്ഷിച്ച കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് എന്നാൽ സംഭവത്തോട് പ്രതികരിക്കാൻ ബോറിസ് ഇതുവരെ തയ്യാറായിട്ടില്ല. മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തിന്റെ പേരിൽ ഇതാദ്യമായിട്ടല്ല ബോറിസും മരിനയും തമ്മിലുള്ള ബന്ധം വഷളാകുന്നത്. നാല് കുട്ടികളുടെ പിതാവായ ബോറിസിന് 2009ൽ ആർട്സ് കൺസൾട്ടന്റ് ഹെലൻ മാസിൻടയർ എന്ന സ്ത്രീയിൽ അവിഹിത ബന്ധത്തിൽ ഒരു മകൾ ജനിക്കുക വരെ ചെയ്തിരുന്നു.
അതിനും അഞ്ച് വർഷങ്ങൾക്ക് മുമ്പ് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ പെട്രോനെല്ല വ്യാറ്റ് എന്ന യുവതിയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ ബോറിസിനെ ടോറി ഫ്രന്റ് ബെഞ്ചർ സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. ഈ ബന്ധം ബോറിസ് നിഷേധിച്ചിരുന്നുവെങ്കിലും പെട്രോനെല്ല അബോർഷന് വിധേയയായതോടെ ബോറിസിന്റെ കള്ളം വെളിച്ചത്താവുകയും ചെയ്തു. 2006 ബോറിസിന് ജേർണലിസ്റ്റായ അന്ന ഫാസകെർലിയുമായി അവിഹിത ബന്ധമുണ്ടെന്ന് വെളിപ്പെട്ടിരുന്നു. അത് അദ്ദേഹം നിഷേധിക്കുകയും ചെയ്തിരുന്നില്ല.
ഇത്രയൊക്കെ അവിഹിത ബന്ധങ്ങളിലൂടെ സഞ്ചരിച്ച ആളാണെന്ന് വെളിപ്പെട്ടിട്ടും മരിനയും മക്കളും ബോറിസിനെ വീണ്ടും കുടുംബത്തിൽ കയറ്റിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഒരു അവിഹിത കഥ കൂടി പുറത്ത് വന്നതോടെ അദ്ദേഹത്തെ ഇനിയും വച്ച് പൊറുപ്പിക്കാൻ സാധിക്കില്ലെന്ന കടുത്ത തീരുമാനം മരിനയും മക്കളും എടുത്തിരിക്കുകയാണ്. മരിനയിൽ കാസിയ പീച്ചെസ്(21),തിയോഡോർ അപ്പോളോ(19), മിലോ ആർതർ(23) എന്നീ മക്കൾ കൂടി ബോറിസിനുണ്ട്. മുതിർന്ന ഹ്യൂമൻ റൈറ്റ്സ് ലോയറാണ് മരിന. ഇതിന് പുറമെ 2016ൽ അവർ ക്യുസിയായി ക്വാളിഫൈ ചെയ്യുകയും ചെയ്തിരുന്നു.
മന്ത്രിസ്ഥാനം രാജി വച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം മുതൽ കാൾട്ടൻ ഗാർഡൻസിലെ ഗ്രേസ് ആൻഡ് ഫാവർ മാൻഷനിലെ ഒരുമിച്ചുള്ള താമസവും ബോറിസും മരിനയും വേണ്ടെന്ന് വെച്ചെന്നാണ് റിപ്പോർട്ട്. ഏറെ അവിഹിത ബന്ധങ്ങളുള്ള ബോറിസ് ഇതിന് മുമ്പ് അലെഗ്ര മോസ്റ്റിൻ ഓവൻ എന്ന സ്ത്രീയെ 1987ൽ വിവാഹം കഴിക്കുകയും 1993 വരെ ഒരുമിച്ച് ജീവിക്കുകയും ചെയ്തിരുന്നു. തുടർന്ന് 1993ലാണ് തന്റെ ബ ാല്യകാലസഖിയായ മരിനയെ ബോറിസ് വിവാഹം കഴിച്ചിരുന്നത്.