- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ കത്തോലിക്കാ സഭയുടെ അടിത്തറ ആടിയുലയുന്നു; അനേകം വിശ്വാസികൾ പെന്തക്കോസ്തിലേക്കോ ഇസ്ലാമിലേക്കോ മതപരിവർത്തനം നടത്തുന്നു; അമേരിക്കൻ ജനസംഖ്യയുടെ 17 ശതമാനം ഇപ്പോൾ മുൻ കത്തോലിക്കർ; പോപ്പിന്റെ ഇടപെടൽ ആവശ്യപ്പെട്ട് വിശ്വാസികൾ
പാശ്ചാത്യനാടുകളിൽ, പ്രത്യേകിച്ച് അമേരിക്കയിൽ വലിയ തോതിലുള്ള തിരിച്ചടി നേരിടുകയാണ് കത്തോലിക്കാസഭ. മറ്റേതു മതത്തെക്കാളും വിശ്വാസികളുടെ ചോർച്ച നേരിടുന്നത് കത്തോലിക്കാ സഭയാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. അമേരിക്കയിലെ മുതിർന്ന പൗരന്മാരിൽ 13 ശതമാനത്തോളം മുമ്പ് കത്തോലിക്കരായിരുന്നവരാണ്. പ്യൂ റിസർച്ച് സെന്റർ നടത്തിയ പഠനത്തിലാണ് സഭയുടെ തകർച്ചയുടെ ആഴം വ്യക്തമാകകുന്നത്. കടുത്ത മതവിശ്വാസത്തോടെയും ദൈവഭയത്തോടെയും വളർന്നവരാണ് ഇപ്പോൾ മതത്തെ തള്ളിപ്പറഞ്ഞ് പുറത്തേക്കുവരുന്നത്. ഒരുവിഭാഗം മതവിശ്വാസം തന്നെ ഉപേക്ഷിക്കുമ്പോൾ മറ്റൊരു വിഭാഗം പെന്തക്കോസ്തിലേക്കോ ഇസ്ലാമുൾ്‌പ്പെടെ മറ്റു മതങ്ങളിലേക്കോ പരിവർത്തനം ചെയ്യുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടുശതമാനത്തോളം ആളുകൾ മറ്റു മതങ്ങളിൽനിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്കും വരുന്നതായും റിപ്പോർട്ടിലുണ്ട്. രാജ്യത്ത് മറ്റേതുമതത്തെക്കാളും മതപരിവർത്തനത്തിന്റെ ദൂഷ്യഫലം നേരിടുന്നത് കത്തോലിക്കാസഭയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മതം തന്നെ സ്പർശിക്കുന്നില്ലെന്നും കെട്ടുകഥ
പാശ്ചാത്യനാടുകളിൽ, പ്രത്യേകിച്ച് അമേരിക്കയിൽ വലിയ തോതിലുള്ള തിരിച്ചടി നേരിടുകയാണ് കത്തോലിക്കാസഭ. മറ്റേതു മതത്തെക്കാളും വിശ്വാസികളുടെ ചോർച്ച നേരിടുന്നത് കത്തോലിക്കാ സഭയാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. അമേരിക്കയിലെ മുതിർന്ന പൗരന്മാരിൽ 13 ശതമാനത്തോളം മുമ്പ് കത്തോലിക്കരായിരുന്നവരാണ്. പ്യൂ റിസർച്ച് സെന്റർ നടത്തിയ പഠനത്തിലാണ് സഭയുടെ തകർച്ചയുടെ ആഴം വ്യക്തമാകകുന്നത്.
കടുത്ത മതവിശ്വാസത്തോടെയും ദൈവഭയത്തോടെയും വളർന്നവരാണ് ഇപ്പോൾ മതത്തെ തള്ളിപ്പറഞ്ഞ് പുറത്തേക്കുവരുന്നത്. ഒരുവിഭാഗം മതവിശ്വാസം തന്നെ ഉപേക്ഷിക്കുമ്പോൾ മറ്റൊരു വിഭാഗം പെന്തക്കോസ്തിലേക്കോ ഇസ്ലാമുൾ്‌പ്പെടെ മറ്റു മതങ്ങളിലേക്കോ പരിവർത്തനം ചെയ്യുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടുശതമാനത്തോളം ആളുകൾ മറ്റു മതങ്ങളിൽനിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്കും വരുന്നതായും റിപ്പോർട്ടിലുണ്ട്.
രാജ്യത്ത് മറ്റേതുമതത്തെക്കാളും മതപരിവർത്തനത്തിന്റെ ദൂഷ്യഫലം നേരിടുന്നത് കത്തോലിക്കാസഭയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മതം തന്നെ സ്പർശിക്കുന്നില്ലെന്നും കെട്ടുകഥകൾ നിറഞ്ഞ ബൈബിൾ തന്നെ ആത്മീയമായി ഉണർത്തുന്നില്ലെന്നും മതവിശ്വാസം ഉപേക്ഷിച്ച ന്യുയോർക്ക് നിവാസിയായ ആരിയ ഡെപ്രീ പറയുന്നു. ആധുനിക ലോകത്തെ പലകാര്യങ്ങളോടുമുള്ള സഭയുടെ മുഖംതിരിക്കലും അതിനൊരു കാരണമാണ്. സ്വവർഗരതിയോടും ട്രാൻസ്‌ജെൻഡർ വിഭാഗത്തോടുമുള്ള മതത്തിന്റെ നിലപാടും അതിന് കാരണമാണെന്ന് അവർ പറയുന്നു.
നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുവാൻ ഉപദേശിക്കുകയും അയൽപക്കത്തുള്ള ഇത്തരം ആളുകളെ ഉൾ്‌ക്കൊള്ളാൻ മതം തയ്യാറാകാതിരിക്കുന്നതും ഉൾക്കൊള്ളാനാവുന്നില്ലെന്ന് ഡെപ്രീ പറഞ്ഞു. വിശ്വാസങ്ങളുടെ പേരിലുള്ള കടുംപിടിത്തങ്ങൾ കൂടുതൽ പേരെ മതത്തിൽനിന്ന് അകറ്റുന്നുണ്ടെന്ന് ഡെയ്റ്റൺ സർവകലാശാലയിലെ കാത്തലിക് തിയോളജിസ്റ്റ് ഡെന്നിസ് എം.ഡോയ്ൽ പറഞ്ഞു. എന്നാൽ, ഇതിന്റെ പേരിൽ എല്ലാം തിരുത്തിയെഴുതാനും സാധ്യമല്ല. സഭയോടുള്ള കൂറ് കുറയുന്നതിന് പരിഹാരം കാണുന്നതിന് പോപ്പിന്റെ തലത്തിൽനിന്നുള്ള ഇടപെടലും ഇദ്ദേഹത്തെ പോലുള്ളവർ ആവശ്യപ്പെടുന്നു.
17,000-ത്തോളം ഇടവകകളാണ് അമേരിക്കയിലാകെയുള്ളത്. അഞ്ചുകോടിയിലേറെ വിശ്വാസികളും അമേരിക്കൻ കത്തോലിക്കാസഭയിക്കുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വരും ഇത്. കത്തോലിക്കാ ജനസംഖ്യയുടെ 27 ശതമാനവും ജീവിക്കുന്നത് രാജ്യത്തിന്റെ തെക്കൻ സംസ്ഥാനങ്ങളിലാണ്. 26 ശതമാനത്തോളം വടക്കുകിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലയിലും 21 ശതമാനം മിഡ്‌വെസ്റ്റിലുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
സഭയുടെ നിലപാടുകളിൽ പലതിനോടും അമേരിക്കയിലെ കത്തോലിക്കർക്ക് എതിരഭിപ്രായമുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പുരോഹിതരെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നും സ്ത്രീകളെ പൗരോഹിത്യത്തിന് അനുവദിക്കണമെന്നും ്അഭിപ്രായമുള്ളവരാണ് അമേരിക്കൻ സഭയിലെ 60 ശതമാനത്തോളം പേർ. ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് 76 ശതമാനത്തോളംപേരും ആവശ്യപ്പെടുന്നു. സ്വവർഗവിവാഹം സഭ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്നവർ 46 ശതമാനത്തോളം വരും.