- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോവിയറ്റ് തകർച്ചാ സമയത്ത് രാജ്യത്തിന്റെ സ്വത്തുക്കൾ അടിച്ച് മാറ്റി കോടീശ്വരന്മാരായി ലണ്ടനിൽ താമസം ഉറപ്പിച്ചവർക്കൊക്കെ ഇപ്പോൾ പണി കിട്ടും; ബ്രിട്ടൻ അന്വേഷണം പ്രഖ്യാപിച്ചത് 140 റഷ്യക്കാർക്കെതിരെ; റഷ്യൻ ഔലിഗാർകുകളെ ജയിലിൽ അടച്ചേക്കും
ലണ്ടൻ: സാലിസ്‌ബറിയിൽ മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും മകൾക്കും വിഷബാധയേറ്റതിന് പിന്നിൽ റഷ്യയാണെന്ന് ആരോപിച്ച് ബ്രിട്ടൻ രാജ്യത്തെ റഷ്യൻ പ്രഭുക്കൾക്കെതിരെ അന്വേഷണമാരംഭിച്ചിരുന്നുവല്ലോ. ഇത്തരം നീക്കങ്ങൾ ഇപ്പോൾ മൂർധന്യത്തിലെത്തിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. സോവിയറ്റ് തകർച്ചാ സമയത്ത് രാജ്യത്തിന്റെ സ്വത്തുക്കൾ അടിച്ച് മാറ്റി കോടീശ്വരന്മാരായി ലണ്ടനിൽ താമസം ഉറപ്പിച്ചവർക്കൊക്കെ ഇപ്പോൾ പണി കിട്ടുമെന്നുറപ്പായിരിക്കുകയാണ്. ബ്രിട്ടൻ അന്വേഷണം പ്രഖ്യാപിച്ചത് ഇത്തരം 140 റഷ്യക്കാർക്കെതിരെയായിരുന്നു. 'റഷ്യൻ ഔലിഗാർകുകൾ' എന്നറിയപ്പെടുന്ന ഇവരെയെല്ലാം ഉടൻ ജയിലിൽ അടച്ചേക്കുമെന്നും സൂചനയുണ്ട്. ലണ്ടനിലെ കള്ളപ്പണത്തെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടത്തുന്നതെന്നാണ് ബ്രിട്ടൻ ഇതിന് വിശദീകരണം നൽകുന്നത്. സാലിസ്‌ബറി സംഭവത്തെ തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിനും ബ്രിട്ടീഷ് ഭരണകൂടവും തമ്മിലുള്ള ബന്ധം വഷളായതാണ് റഷ്യൻ പ്രഭുക്കൾക്കെതിരെ പ്രതികാരത്തോടെയുള്ള ബ്രിട്ടീഷ് നീക്കത്തിന് തിര
ലണ്ടൻ: സാലിസ്‌ബറിയിൽ മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും മകൾക്കും വിഷബാധയേറ്റതിന് പിന്നിൽ റഷ്യയാണെന്ന് ആരോപിച്ച് ബ്രിട്ടൻ രാജ്യത്തെ റഷ്യൻ പ്രഭുക്കൾക്കെതിരെ അന്വേഷണമാരംഭിച്ചിരുന്നുവല്ലോ. ഇത്തരം നീക്കങ്ങൾ ഇപ്പോൾ മൂർധന്യത്തിലെത്തിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. സോവിയറ്റ് തകർച്ചാ സമയത്ത് രാജ്യത്തിന്റെ സ്വത്തുക്കൾ അടിച്ച് മാറ്റി കോടീശ്വരന്മാരായി ലണ്ടനിൽ താമസം ഉറപ്പിച്ചവർക്കൊക്കെ ഇപ്പോൾ പണി കിട്ടുമെന്നുറപ്പായിരിക്കുകയാണ്. ബ്രിട്ടൻ അന്വേഷണം പ്രഖ്യാപിച്ചത് ഇത്തരം 140 റഷ്യക്കാർക്കെതിരെയായിരുന്നു. 'റഷ്യൻ ഔലിഗാർകുകൾ' എന്നറിയപ്പെടുന്ന ഇവരെയെല്ലാം ഉടൻ ജയിലിൽ അടച്ചേക്കുമെന്നും സൂചനയുണ്ട്.
ലണ്ടനിലെ കള്ളപ്പണത്തെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടത്തുന്നതെന്നാണ് ബ്രിട്ടൻ ഇതിന് വിശദീകരണം നൽകുന്നത്. സാലിസ്‌ബറി സംഭവത്തെ തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിനും ബ്രിട്ടീഷ് ഭരണകൂടവും തമ്മിലുള്ള ബന്ധം വഷളായതാണ് റഷ്യൻ പ്രഭുക്കൾക്കെതിരെ പ്രതികാരത്തോടെയുള്ള ബ്രിട്ടീഷ് നീക്കത്തിന് തിരികൊളുത്തിയിരിക്കുന്നത്. ബ്രിട്ടനിലെ ഇത്തരം 140 റഷ്യൻ കോടീശ്വരന്മാർക്കെതിരെയുള്ള അനേഷണം പുരോഗമിക്കുന്നുവെന്നാണ് വൈറ്റ്ഹാൾ ഉറവിടം വെളിപ്പെടുത്തുന്നത്. സ്‌ക്രിപാലിനും മകൾക്കുമെതിരെയെുള്ള റഷ്യൻ ആക്രമണത്തിന് ശക്തമായ തിരിച്ചടിയേകണമെന്ന സമ്മർദം ബ്രിട്ടീഷ് ഗവൺമെന്റിന് മേൽ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് റഷ്യൻ സമ്പന്നർക്കെതിരെയുള്ള നീക്കം ശക്തിപ്പെട്ടിരിക്കുന്നതെന്നതും നിർണായകമാണ്.
മാർച്ചിൽ സ്‌ക്രിപാലിനും മകൾക്കുമെതിരെ വിഷപ്രയോഗം നടത്തി കൊല്ലാൻ ശ്രമിച്ച സംഘത്തിലെ രണ്ട് പേർ റഷ്യയുടെ മിലിട്ടറി ഇന്റലിജൻസ് സർവീസായ ജിആർയുവിലെ അംഗങ്ങളാണെന്ന് ബുധനാഴ്ച തെരേസ ആരോപിച്ചിരുന്നു. ലണ്ടനിലെ കള്ളപ്പണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കൂടുതൽ റഷ്യൻ കോടീശ്വരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇതിനെ തുടർന്ന് ചിലരെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് സെക്യൂരിറ്റി മിനിസ്റ്ററായ ബെൻ വാല്ലാസ് സൂചന നൽകുകയും ചെയ്തിട്ടുണ്ട്. സാലിസ്‌ബറി ആക്രമണത്തിനുള്ള പുതിയ തിരിച്ചടി പുട്ടിന് നൽകി പാഠം പഠിപ്പിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ട് കൺസർവേറ്റീവ് എംപിയും കോമൺസ് ഫോറിൻ അഫയേർസ് കമ്മിറ്റി ചെയറുമായ ടോം ടുഗെൻഹാറ്റ് രംഗത്തെത്തിയിരുന്നു.
സാലിസ്‌ബറിയിൽ നോർവിചോക്ക് ആക്രമണം നടത്തിയതിനെ തുടർന്ന് ലോകമാകമാനമുള്ള വിവിധ എംബസികളിൽ നിന്നും 150ൽ അധികം റഷ്യൻ ഇന്റലിജൻസ് ഓഫീസർമാരെ പുറത്താക്കിയിരുന്നു. പുട്ടിൻെ സുഹൃത്തുക്കളായവരും ലണ്ടനിലെ കള്ളപ്പണത്തിന്റെ ഉറവിടത്തിന് ഉടമകളായവരുമായ റഷ്യൻ സമ്പന്നർക്കെതിരെ കടുത്ത നടപടിയെടുത്തേക്കുമെന്ന് ഹോം സെക്രട്ടറി ആംബർ റുഡും സൂചനയേകിയിരുന്നു. തന്റെ ഇന്റലിജൻസ് ഏജന്റുമാർ നടത്തിയ സാലിസ്‌ബറി ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം പുട്ടിനാണെന്ന് ആരോപിച്ച് സെക്യൂരിറ്റി മിനിസ്റ്ററായ ബെൻ വാല്ലാസ് മുന്നോട്ട് വരുകയും ചെയ്തിരുന്നു.