- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്തനവും നിതംബവും എടുത്ത് കാണിക്കാൻ ബോധപൂർവമായ വസ്ത്രധാരണം; ശ്രദ്ധ നേടാനായി മാത്രം തിളങ്ങുന്ന ഉടുപ്പിട്ടുള്ള അന്നനട; മേഗൻ പൊതുപരിപാടികളിൽ എത്തുന്നത് കൂടുതൽ കൂടുതൽ ആകർഷകത്വം നിലനിർത്തിയിട്ട്; ഇങ്ങനെ പോയാൽ എത്രകാലം രാജകുമാരിയായി തുടരാൻ പറ്റുമെന്ന് ചോദിച്ച് ആരാധകർ
ലണ്ടൻ: രാജകുടുംബാംഗങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള കടുത്ത വസ്ത്രനിയമങ്ങൾ കാറ്റിൽ പറത്തി ഹാരിയുടെ പത്‌നി മേഗൻ മാർകിൾ പൊതുസ്ഥലങ്ങളിലും പരിപാടികളിലും പ്രത്യക്ഷപ്പെടുന്നതിൽ രാജ്ഞി അസംതൃപ്തി പ്രകടിപ്പിക്കാൻ തുടങ്ങിയെന്ന സൂചനകൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇതറിഞ്ഞിട്ടും മേഗൻ തന്നിഷ്ടപ്രകാരമുള്ളതും ഗ്ലാമർ പ്രദർശിപ്പിക്കുന്നതുമായ വസ്ത്രധാരണം തുടരുന്നുവെന്നാണ് ഏറ്റവും പുതിയ വാർത്തകളും വെളിപ്പെടുത്തുന്നത്. അത് പ്രകാരം കഴിഞ്ഞ ദിവസം ഒരു പരിപാടിക്കെത്തിയ മേഗൻ ധരിച്ചത് സ്തനവും നിതംബവും എടുത്ത് കാണിക്കുന്ന തരത്തിലുള്ള വസ്ത്രമായിരുന്നുവെന്നാണ് റിപ്പോർട്ട്. ശ്രദ്ധ നേടാനായി മാത്രം തിളങ്ങുന്ന ഉടുപ്പിട്ടുള്ള അന്നനടയിലാണ് മേഗൻ മുന്നോട്ട് നീങ്ങിയിരുന്നത്. ഇത്തരത്തിൽ രാജകുമാരി പൊതുപരിപാടികളിൽ എത്തുന്നത് കൂടുതൽ കൂടുതൽ ആകർഷകത്വം നിലനിർത്തിയിട്ടാണ്. ഇങ്ങനെ രാജകുടുംബത്തിന്റെ ഡ്രസ്‌കോഡ് ലംഘിച്ച് കൊണ്ട് മുന്നോട്ട് പോയാൽ മേഗന് എത്രകാലം രാജകുമാരിയായി തുടരാൻ പറ്റുമെന്ന ആശങ്ക നിറഞ്ഞ ചോദ്യം ആരാധകർ ചോദ
ലണ്ടൻ: രാജകുടുംബാംഗങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള കടുത്ത വസ്ത്രനിയമങ്ങൾ കാറ്റിൽ പറത്തി ഹാരിയുടെ പത്‌നി മേഗൻ മാർകിൾ പൊതുസ്ഥലങ്ങളിലും പരിപാടികളിലും പ്രത്യക്ഷപ്പെടുന്നതിൽ രാജ്ഞി അസംതൃപ്തി പ്രകടിപ്പിക്കാൻ തുടങ്ങിയെന്ന സൂചനകൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇതറിഞ്ഞിട്ടും മേഗൻ തന്നിഷ്ടപ്രകാരമുള്ളതും ഗ്ലാമർ പ്രദർശിപ്പിക്കുന്നതുമായ വസ്ത്രധാരണം തുടരുന്നുവെന്നാണ് ഏറ്റവും പുതിയ വാർത്തകളും വെളിപ്പെടുത്തുന്നത്. അത് പ്രകാരം കഴിഞ്ഞ ദിവസം ഒരു പരിപാടിക്കെത്തിയ മേഗൻ ധരിച്ചത് സ്തനവും നിതംബവും എടുത്ത് കാണിക്കുന്ന തരത്തിലുള്ള വസ്ത്രമായിരുന്നുവെന്നാണ് റിപ്പോർട്ട്.
ശ്രദ്ധ നേടാനായി മാത്രം തിളങ്ങുന്ന ഉടുപ്പിട്ടുള്ള അന്നനടയിലാണ് മേഗൻ മുന്നോട്ട് നീങ്ങിയിരുന്നത്. ഇത്തരത്തിൽ രാജകുമാരി പൊതുപരിപാടികളിൽ എത്തുന്നത് കൂടുതൽ കൂടുതൽ ആകർഷകത്വം നിലനിർത്തിയിട്ടാണ്. ഇങ്ങനെ രാജകുടുംബത്തിന്റെ ഡ്രസ്‌കോഡ് ലംഘിച്ച് കൊണ്ട് മുന്നോട്ട് പോയാൽ മേഗന് എത്രകാലം രാജകുമാരിയായി തുടരാൻ പറ്റുമെന്ന ആശങ്ക നിറഞ്ഞ ചോദ്യം ആരാധകർ ചോദിക്കുന്നുണ്ട്. ഇന്നലെ വെസ്റ്റ് മിൻസ്റ്ററിലെ സെൻട്രൽ ഹാളിൽ ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ നൂറാം വാർഷികം ഓർമിക്കുന്നതിനായി സംഘടിപ്പിച്ച 100 ഡേസ് പീസ് കൺസർട്ടിൽ പങ്കെടുക്കുന്നതിനാണ് മുൻ സ്യൂട്ട്‌സ് സ്റ്റാർ കൂടിയായ മേഗൻ ഹാരിക്കൊപ്പം ഗ്ലാമർ നിറഞ്ഞ വസ്ത്രം ധരിച്ചെത്തിയത്.
ജാൻ വുവിൽ നിന്നുമുള്ള റോയൽ ബ്ലൂ വസ്ത്രം ധരിച്ചാണ് മേഗൻ തിളങ്ങിയിരിക്കുന്നത്. സ്‌റ്റൈലിഷായ ഈ ഗൗണിൽ മേഗന്റെ ശരീരവടിവ് കൂടുതൽ നന്നായി ദൃശ്യമായിരുന്നു. ഇത്തരത്തിൽ സ്ലിം ബ്യൂട്ടിയായി മേഗൻ ഇതിന് മുമ്പും നിരവധി സന്ദർഭങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ഹാരിയുടെ കൂട്ടുകാരൻ ചാർളി വാൻ സ്ട്രൗബെൻസീയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മേഗൻ ഏറ്റവും ഒടുവിൽ ഇതു പോലുള്ള വസ്ത്രത്തിൽ തിളങ്ങിയിരുന്നത്. മൃദുവായ ഞൊറികളുള്ള ഈ വസ്ത്രം ഈവനിങ് ഇവന്റിന് തീർത്തും യോജിച്ചതായിരുന്നു.
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന സൈനികർക്ക് വേണ്ടിയുള്ള മൂന്ന് ചാരിറ്റഇകളെ പ ിന്തുണക്കുന്നതിന് വേണ്ടിയായിരുന്നു ഇന്നലത്തെ പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടിയുടെ ആദ്യ പകുതിയിൽ ലെസ്ലി ഗാരെറ്റിന്റെ രണ്ട് പെർഫോമൻസുകളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. ഡബ്ല്യൂബി യീറ്റ്‌സിന്റെ ഹീ വിഷസ് ഫോർ ദി ക്ലോത്ത്‌സ് ഓഫ് ഹെവൻ എന്ന കവിത ചൊല്ലി ലെസ്ലി ഏവരുടെയും ഹൃദയം കവർന്നിരുന്നു.
ഇതിന് പുറമെ ലൗറൻസ് ബിന്യോണിന്റെ ഫോർ ദി ഫാലൻ എന്ന കവിതയിലെ തുടക്കത്തിലെ വരികളും അദ്ദേഹം ആലപിച്ചിരുന്നു. പരിപാടിയുടെ രണ്ടാം പകുതിയിൽ സർ കാൾ ജെൻകിൻസായിരുന്നു പ്രോഗ്രാം നടത്തിയിരുന്നത്.