- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ നിന്നും 519 യാത്രക്കാരുമായി ന്യൂയോർക്കിന് പോയ എമിറേറ്റ്സ് വിമാനത്തിന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്...? എത്ര പേർക്കാണ് അസുഖം ഉണ്ടായത്....?എല്ലാവരെയും പരിശോധിച്ച ശേഷമാണോ വിട്ടയച്ചത്..?പനിയും രോഗവും ബാധിച്ചത് ചർച്ചയാകുമ്പോൾ
ബുധനാഴ്ച 519 യാത്രക്കാരുമായി ദുബായിൽ നിന്നും ന്യൂയോർക്കിന് പോയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാർക്ക് അസുഖം വന്നതിനെ തുടർന്ന് വിമാനം ന്യൂയോർക്കിൽ തടഞ്ഞിട്ട സംഭവവുമായി ബന്ധപ്പെട്ട ചർച്ചകൾ ആഗോളതലത്തിൽ ശക്തിപ്പെടുകയാണ്. എമിറേറ്റ്സ് വിമാനത്തിന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്...? എത്ര പേർക്കാണ് അസുഖം ഉണ്ടായത്....?എല്ലാവരെയും പരിശോധിച്ച ശേഷമാണോ വിട്ടയച്ചത്..?പനിയും രോഗവും ബാധിച്ചത് ഇത്തരത്തിലുള്ള ചോദ്യങ്ങളും ചർച്ചകളുമാണ് സജീവമാകുന്നത്. വിമാനത്തിൽ നൽകിയ ഭക്ഷണത്തിലുണ്ടായ വിഷബാധ മൂലം യാത്രക്കാർക്ക് കൂട്ടത്തോടെ സുഖമില്ലാതാവുകയായിരുന്നുവെന്നാണ്റിപ്പോർട്ട്. ഏതാണ്ട് പത്തോളം പേർക്ക് മാത്രമേ അസുഖം ബാധിച്ചിട്ടുള്ളൂവെന്നാണ് വിമാനക്കമ്പനി വെളിപ്പെടുത്തുന്നത്. എന്നാൽ നൂറോളം പേർക്ക് അസുഖമുണ്ടായെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ബുധനാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്.വ്യാഴാഴ്ച ഉച്ചക്ക് ശേഷമായപ്പോഴേക്കും വിമാനത്തിലെ കൂട്ട അസുഖബാധ ലോകത്തിന്റെ മുഴുവൻ ആശങ്കയ്ക്ക് വകയൊരുക്കിയിരുന്നു. പ്രാദേശിക
ബുധനാഴ്ച 519 യാത്രക്കാരുമായി ദുബായിൽ നിന്നും ന്യൂയോർക്കിന് പോയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാർക്ക് അസുഖം വന്നതിനെ തുടർന്ന് വിമാനം ന്യൂയോർക്കിൽ തടഞ്ഞിട്ട സംഭവവുമായി ബന്ധപ്പെട്ട ചർച്ചകൾ ആഗോളതലത്തിൽ ശക്തിപ്പെടുകയാണ്. എമിറേറ്റ്സ് വിമാനത്തിന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്...? എത്ര പേർക്കാണ് അസുഖം ഉണ്ടായത്....?എല്ലാവരെയും പരിശോധിച്ച ശേഷമാണോ വിട്ടയച്ചത്..?പനിയും രോഗവും ബാധിച്ചത് ഇത്തരത്തിലുള്ള ചോദ്യങ്ങളും ചർച്ചകളുമാണ് സജീവമാകുന്നത്. വിമാനത്തിൽ നൽകിയ ഭക്ഷണത്തിലുണ്ടായ വിഷബാധ മൂലം യാത്രക്കാർക്ക് കൂട്ടത്തോടെ സുഖമില്ലാതാവുകയായിരുന്നുവെന്നാണ്റിപ്പോർട്ട്.
ഏതാണ്ട് പത്തോളം പേർക്ക് മാത്രമേ അസുഖം ബാധിച്ചിട്ടുള്ളൂവെന്നാണ് വിമാനക്കമ്പനി വെളിപ്പെടുത്തുന്നത്. എന്നാൽ നൂറോളം പേർക്ക് അസുഖമുണ്ടായെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ബുധനാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്.വ്യാഴാഴ്ച ഉച്ചക്ക് ശേഷമായപ്പോഴേക്കും വിമാനത്തിലെ കൂട്ട അസുഖബാധ ലോകത്തിന്റെ മുഴുവൻ ആശങ്കയ്ക്ക് വകയൊരുക്കിയിരുന്നു. പ്രാദേശിക സമയം രാവിലെ 3.20നായിരുന്നു ദുബായിൽ നിന്നും വിമാനം പറന്നുയർന്നിരുന്നത്. 14 മണിക്കൂർ സഞ്ചരിച്ച് വിമാനം ന്യൂയോർക്കിലിറങ്ങുന്നതിന് മുമ്പ് തന്നെ നിരവധി യാത്രക്കാർക്കും ചില ക്രൂ മെമ്പർമാർക്കും കടുത്ത ചുമയും, പനിയും ഗ്യാസ്ട്രബിൾ പ്രശ്നങ്ങളും തുടങ്ങിയിരുന്നു.
പ്രാദേശിക സമയം രാവിലെ 9 മണിക്ക് ന്യൂയോർക്കിലിറങ്ങിയ വിമാനത്തെ സ്വീകരിക്കാൻ ആംബുലൻസുകളും ഫയർ ട്രക്കുകളും ഹെൽത്ത് ഒഫീഷ്യലുകളുമായിരുന്നു കാത്ത് നിന്നിരുന്നത്. സിഡിസി പബ്ലിക്ക് ഹെൽത്ത് ഓഫീസർമാരും ലോക്കൽ ഒഫീഷ്യലുകളും 549 യാത്രക്കാരെയും ക്രൂ മെമ്പർമാരെയും വിശദമായി പരിശോധിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. വിമാനത്തിൽ നിന്നും പുറത്ത് കടക്കുന്ന യാത്രക്കാരുടെ ടെംപറേച്ചർ പരിശോധിക്കുന്ന ചിത്രങ്ങൾ ഒരു യാത്രക്കാരനായ ലാറി കോബെൻ പുറത്ത് വിട്ടിട്ടുണ്ട്.
എന്നിരുന്നാലും വിമാനത്തിലുണ്ടായിരുന്ന എത്ര പേർക്കാണ് അസുഖം ബാധിച്ചിരിക്കുന്നതെന്ന കൃത്യമായ എണ്ണം ഇനിയും ലഭിച്ചിട്ടില്ല. മൂന്ന് യാത്രക്കാർക്കും ഏഴ് ക്രൂ മെമ്പർമാർക്കുമാണ് അസുഖബാധയുണ്ടായിരിക്കുന്നതെന്നാണ് ന്യൂയോർക് സിറ്റിയിലെ ആക്ടിങ് ഹെൽത്ത് കമ്മീഷണറായ ഡോ. ഓക്സിരിസ് ബാർബോട്ട് പറയുന്നത്. ഇവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെന്നും അധികം വൈകാതെ ഡിസ്ചാർജ് ചെയ്യുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ തുടക്കത്തിൽ 106 പേർക്ക് രോഗലക്ഷണങ്ങളുണ്ടയിരുന്നുവെന്നും എന്നാൽ അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
എന്നാൽ അസുഖം ബാധിച്ചിരിക്കുന്നത് 11 പേർക്കാണെന്ന് പിന്നീട് സിഡിസി വെളിപ്പെടുത്തിയിരുന്നു. പത്ത് യാത്രക്കാർക്കും ഇൻഫ്ലുവൻസയുടെ അല്ലെങ്കിൽ മറ്റ് സാധാരണ കോൾഡ് വൈറസുകളുടെ ലക്ഷണങ്ങളില്ലെന്നും 11ാമത്തെ യാത്രക്കാരനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നുവെങ്കിലും പ്രവേശിപ്പിച്ചിട്ടില്ലെന്നും കാര്യമായ അസുഖമില്ലെന്നും വ്യാഴാഴ്ച ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് മെന്റൽ ഹൈജീൻ സ്ഥിരീകരിച്ചിട്ടുണ്ട്. സൗദിയിൽ ഹജിന് പോയിരുന്ന ചിലരും അസുഖബാധിതരിൽ ഉൾപ്പെട്ടിട്ടുണ്ട്.
അസുഖബാധയെ തുടർന്ന് ന്യൂയോർക്കിലെ വിമാനത്താവളത്തിൽ തടഞ്ഞ് വച്ച എയർബസ് എ 380ലെ യാത്രക്കാരുടെ അസുഖത്തിന്റെ ഉറവിടം ഇനിയും സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ന്യൂയോർക്ക് മെഡിക്കൽ കോളജ് സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസസിലെ ഡീൻ ആയ ഡോ. റോബർട്ട് അംലെർ പറയുന്നത്. വിമാനത്തിൽ വിതരണം ചെയ്ത് ഐസ്‌ക്രീമിൽ നിന്നാണ് രോഗമുണ്ടായതെന്നും സൂചനയുണ്ട്. വിമാനത്തിലെ യാത്രക്കാരിൽ അവധി കഴിഞ്ഞ് മടങ്ങുന്ന നിരവധി മലയാളികളുമുണ്ടായിരുന്നു. വിമാനത്തിലെ യാത്രക്കാർക്ക് പകർച്ച വ്യാധിയാണെന്ന ആശങ്കയാൽ വൻ കരുതലായിരുന്നു ന്യൂയോർക്ക് വിമാനത്താവളത്തിൽ സ്വീകരിച്ചിരുന്നത്.