- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു മഹാപ്രതിഭ കൂടി 26-ാം വയസ്സിൽ മരണത്തിന് കീഴടങ്ങി; ലോക പ്രശസ്തനായ റോക്ക്സ്റ്റാർ മാക് മില്ലറുടെ അന്തകനായതും മയക്കുമരുന്ന്; അരിയാന ഗ്രൻഡെയുടെ മുൻകാമുകൻ കൂടിയായ ഗായകൻ അമേരിക്കൻ പോപ് സംസ്കാരത്തിന്റെ അവസാനത്തെ ബലിയാട്
പാശ്ചാത്യ ലോകത്തെ ആവേശത്തിലാറാടിച്ച മറ്റൊരു പോപ്പ് ഗായകൻകൂടി ചെറുപ്രായത്തിൽ മരണത്തിന് കീഴടങ്ങി. ലോകപ്രശസ്ത റോക്ക് സ്റ്റാർ മാക് മില്ലറാണ് 26-ാം വയസ്സിൽ മരണത്തിന് കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ മൃതദേഹം ലോസെയ്ഞ്ചൽസിനടുത്ത് സാൻ ഫെർണാണ്ടോ വാലിയിലെ വീട്ടിൽ കിടപ്പുമുറിയിൽ കണ്ടെത്തുകയായിരുന്നു. അമിതമായ തോതിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനെത്തുടർന്ന് ഹൃദയാഘാതം വന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച ഉച്ചയ്ക്ക രണ്ടുമണിയോടെയാണ് മില്ലറുടെ മരണം സ്ഥിരീകരിച്ചത്. മില്ലർക്ക് ഹൃദ്രോഗബാധയുണ്ടായതായി ഒരു സുഹൃത്ത് പാരമെഡിക്കൽ സംഘത്തെ അറിയിക്കുകയായിരുന്നു. അവരെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മാൽക്കം ജയിംസ് മക്‌കോർമിക് എന്ന മാക് മില്ലർ പോപ് ഗായിക അരിയാന ഗ്രൻഡെയുടെ മുൻകാമുകൻ എന്ന നിലയ്ക്കാണ് കൂടുതൽ വാർത്തകളിൽ നിറഞ്ഞുനിന്നത്. രണ്ടുവർഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. നാലുമാസം മുമ്പാണ് ഇവർ വേർപിരിഞ്ഞത്. കൊമേഡിയൻ പീറ്റ് ഡേവിഡ്‌സണിനൊപ്പമാണ് അരിയാന ഇപ്പോൾ. അരിയാനയുമായുള്ള ബന്ധം പിരിഞ്ഞതാണ് മാക് മില്ലറ
പാശ്ചാത്യ ലോകത്തെ ആവേശത്തിലാറാടിച്ച മറ്റൊരു പോപ്പ് ഗായകൻകൂടി ചെറുപ്രായത്തിൽ മരണത്തിന് കീഴടങ്ങി. ലോകപ്രശസ്ത റോക്ക് സ്റ്റാർ മാക് മില്ലറാണ് 26-ാം വയസ്സിൽ മരണത്തിന് കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ മൃതദേഹം ലോസെയ്ഞ്ചൽസിനടുത്ത് സാൻ ഫെർണാണ്ടോ വാലിയിലെ വീട്ടിൽ കിടപ്പുമുറിയിൽ കണ്ടെത്തുകയായിരുന്നു. അമിതമായ തോതിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനെത്തുടർന്ന് ഹൃദയാഘാതം വന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച ഉച്ചയ്ക്ക രണ്ടുമണിയോടെയാണ് മില്ലറുടെ മരണം സ്ഥിരീകരിച്ചത്. മില്ലർക്ക് ഹൃദ്രോഗബാധയുണ്ടായതായി ഒരു സുഹൃത്ത് പാരമെഡിക്കൽ സംഘത്തെ അറിയിക്കുകയായിരുന്നു. അവരെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മാൽക്കം ജയിംസ് മക്‌കോർമിക് എന്ന മാക് മില്ലർ പോപ് ഗായിക അരിയാന ഗ്രൻഡെയുടെ മുൻകാമുകൻ എന്ന നിലയ്ക്കാണ് കൂടുതൽ വാർത്തകളിൽ നിറഞ്ഞുനിന്നത്. രണ്ടുവർഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. നാലുമാസം മുമ്പാണ് ഇവർ വേർപിരിഞ്ഞത്. കൊമേഡിയൻ പീറ്റ് ഡേവിഡ്‌സണിനൊപ്പമാണ് അരിയാന ഇപ്പോൾ.
അരിയാനയുമായുള്ള ബന്ധം പിരിഞ്ഞതാണ് മാക് മില്ലറുടെ പെട്ടെന്നുള്ള മരണത്തിന് വഴിവെച്ചതെന്ന് കരുതുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹം മയക്കുമരുന്നിന് കൂടുതൽ അടിപ്പെട്ടതെന്നും സൂചനയുണ്ട്. എന്നാൽ, അരിയാനയെ പരിചയപ്പെടുന്നതിനുമുമ്പുതന്നെ മാക് മില്ലർക്ക് മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്വഭാവമുണ്ടായിരുന്നു. മയക്കുമരുന്നുപയോഗത്തെക്കുറിച്ച് മില്ലർ തന്നെ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുമുണ്ട്. 15-ാം വയസ്സുമുതൽക്ക് കൊക്കെയ്ൻ ഉപയോഗിച്ചിരുന്നതായാണ് മില്ലർ വെൡപ്പെടുത്തിയിട്ടുള്ളത്.
ഇക്കൊല്ലം അമിതമായ തോതിൽ മദ്യപിച്ച് വാഹനമോടിച്ചതിനും മില്ലർ അറസ്റ്റിലായിരുന്നു. അരിയാനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ മില്ലറുടെ ജീവിതത്തിന്റെ താളം തെറ്റിച്ചിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.. അരിയാനയുമായുള്ള ബന്ധം വേർപിരിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും മില്ലറുടെ പേരിൽ പൊലീസ് കേസെടുത്തിരുന്നു.
പോപ് ലോകത്ത് ചെറുപ്രായത്തിൽ മരണത്തിന് കീഴടങ്ങുന്നവരുടെ ശ്രേണിയിൽ അവസാനത്തെയാളാണ് മാക് മില്ലർ. ഗായകനായ ലിൽ പീപ്പ് 21-ാം വയസ്സിൽ മരണത്തിന് കീഴടങ്ങിയത് കഴിഞ്ഞ നവംബർ 15-നാണ്. ക്രിസ് കെല്ലി, ജെയ്‌സൺ മോളിന, ആമി വൈൻഹൗസ്, ജാനി ലെയ്ൻ, ജേ റിട്ടാർഡ്... സമീപകാലത്ത് മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച് മരണത്തിലേക്ക് ചുവടുവെച്ച് പോയവർ പാശ്ചാത്യ സംഗീതലോകത്ത് ഏറെയാണ്.